Auto Mobile

ജനപ്രിയ ജാവ 42 എഫ്‌ജെ 350 മോഡലിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു.

ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് അതിന്റെ ജനപ്രിയ 42 മോഡലിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ജാവ 42 എഫ്‌ജെ 350 എന്ന പേരിലാണ് പുതിയ ബൈക്ക് അവതരിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ് 42 നെ അപേക്ഷിച്ച് അഗ്രസ്സീവ് ഡിസൈന്‍ ആണ് ഇതിന് നല്‍കിയിരിക്കുന്നത്. ടിയര്‍ ഡ്രോപ്പ് ഇന്ധന ടാങ്കില്‍ ജാവ ബ്രാന്‍ഡ് എടുത്തുകാണിച്ചിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട എന്‍ജിനുമായാണ് എഫ്‌ജെ 350 വരുന്നത്. വില 1.99 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതല്‍ ആരംഭിക്കും. കാഴ്ചയിലും സാങ്കേതിക സവിശേഷതകളിലും പരിഷ്‌കരിച്ച ജാവ […]

Business

ഏറ്റവും സമ്പന്നന്‍ എന്ന സ്ഥാനം വീണ്ടെടുത്ത് ഗൗതം അദാനി

മുകേഷ് അംബാനിയെ അട്ടിമറിച്ച്  രാജ്യത്തെ ഏറ്റവും സമ്പന്നന്‍ എന്ന സ്ഥാനം വീണ്ടെടുത്ത് ഗൗതം അദാനി. 2024ലെ ഹുറൂണ്‍ ഇന്ത്യ സമ്പന്നപട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഗൗതം അദാനി. 11.6 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആകെ ആസ്തി. 10 .1 ലക്ഷം കോടി രൂപയുമായി മുകേഷ് അംബാനി രണ്ടാം സ്ഥാനത്താണ്. STORY HIGHLIGHTS:Gautam Adani regains his position as the richest man

World

ട്രേഡ്മാർക് നിയമപോരാട്ടത്തില്‍ പുണെയിലെ പ്രശസ്തമായ ബർഗർ കിങ് റസ്റ്ററന്‍റിന് വിജയം.

യു.എസ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര സ്ഥാപനമായ ബർഗർ കിങ് കോർപറേഷനുമായുള്ള ട്രേഡ്മാർക് നിയമപോരാട്ടത്തില്‍ പുണെയിലെ പ്രശസ്തമായ ബർഗർ കിങ് റസ്റ്ററന്‍റിന് വിജയം.പുണെയിലെ ബർഗർ കിങ് എന്ന സ്ഥാപനം അനുമതിയില്ലാതെ തങ്ങളുടെ പേര് ഉപയോഗിക്കുന്നെന്ന് കാണിച്ച്‌ ബർഗർ കിങ് കോർപറേഷൻ പരാതിനല്‍കുകയായിരുന്നു. 13 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പുണെയിലെ ബർഗർ കിങ്ങിന് അനുകൂല വിധി വന്നത്.ബർഗർ കിങ് എന്ന പേര് ഉപയോഗിക്കുന്നതില്‍ നിന്ന് പുണെയിലെ സ്ഥാപനത്തെ വിലക്കണമെന്നായിരുന്നു ബർഗർ കിങ് കോർപറേഷന്‍റെ ആവശ്യം. എന്നാല്‍, 1992 മുതല്‍ പുണെയിലെ ബർഗർ കിങ് […]

Business

ധനലക്ഷ്മി ബാങ്ക് 2024-25:  രേഖപ്പെടുത്തിയത് 8 കോടി രൂപയുടെ നഷ്ടം.

തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്ക് 2024-25 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദമായ ഏപ്രില്‍-ജൂണില്‍ രേഖപ്പെടുത്തിയത് 8 കോടി രൂപയുടെ നഷ്ടം. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തില്‍ 28.30 കോടി രൂപ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. മാര്‍ച്ച് പാദത്തില്‍ 3.31 കോടി രൂപയായിരുന്നു ലാഭം. 2022 ജൂണ്‍ പാദത്തിലാണ് ഇതിനു മുന്‍പ് ബാങ്ക് നഷ്ടം രേഖപ്പെടുത്തിയത്. അന്ന് 26.43 കോടി രൂപയായിരുന്നു ബാങ്കിന്റെ നഷ്ടം. റീറ്റെയ്ല്‍, കോര്‍പ്പറേറ്റ് ബാങ്കിംഗ് വിഭാഗങ്ങളുടെ മോശം പ്രകടനമാണ് നഷ്ടത്തിന് വഴിവെച്ചത്. […]

Auto Mobile Business

വില്‍പ്പനയില്‍ ഹ്യൂണ്ടായ് ക്രെറ്റ ഒന്നാം സ്ഥാനം നേടി

2024 ജൂലൈയില്‍ മിഡ്-സൈസ് എസ്യുവി സെഗ്മെന്റിലെ വില്‍പ്പനയില്‍ ഹ്യൂണ്ടായ് ക്രെറ്റ ഒന്നാം സ്ഥാനം നേടി. ഹ്യുണ്ടായ് ക്രെറ്റ ഈ കാലയളവില്‍ 23 ശതമാനം വാര്‍ഷിക വര്‍ധനയോടെ മൊത്തം 17,350 യൂണിറ്റ് എസ്യുവികള്‍ വിറ്റു. വില്‍പ്പന പട്ടികയില്‍ മഹീന്ദ്ര സ്‌കോര്‍പിയോ രണ്ടാം സ്ഥാനത്താണ്. ഈ കാലയളവില്‍ 16 ശതമാനം വാര്‍ഷിക വര്‍ധനയോടെ മഹീന്ദ്ര സ്‌കോര്‍പിയോ മൊത്തം 12,237 യൂണിറ്റ് എസ്യുവികള്‍ വിറ്റു. മൂന്നാം സ്ഥാനത്താണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര. ഗ്രാന്‍ഡ് വിറ്റാര മൊത്തം 9,397 യൂണിറ്റ് എസ്യുവികള്‍ […]

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന.

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന്‍ വിലയില്‍ 160 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,560 രൂപയാണ്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6445 രൂപയാണ്. ഇന്നലെ ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51000 കടന്നത്. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ […]

Business

റബർവില സർവകാല റെക്കോഡിൽ, കിലോക്ക് 244 രൂപ.

റബർവില സർവകാല റെക്കോഡിൽ ; കിലോക്ക് 244 രൂപ. കണ്ണൂർ : റബർ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. വ്യാഴാഴ്ച ഒരു കിലോ റബറിന് വില 244 രൂപയിലെത്തി. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ആർ.എസ്.എസ് നാലിന് കിലോക്ക് ലഭിച്ച 243 രൂപയായിരുന്നു ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്. ഇത് വ്യാഴാഴ്ച മറികടന്നു. 12 വർഷത്തിനുശേഷമാണ് റബർഷീറ്റ് വില റെക്കോഡ് ഭേദിച്ചത്. നേരത്തേ വില 90 വരെയായി കുറഞ്ഞിരുന്നു. വ്യാഴാഴ്ച ആർ.എസ്.എസ്-നാലിന് 244 രൂപയാണ് റബർ ബോർഡ് […]

Business

എല്‍ഐസി രണ്ടു പുതിയ ഇന്‍ഷുറന്‍സ് പോളിസികള്‍ അവതരിപ്പിച്ചു.

യുവജനങ്ങളെ ലക്ഷ്യമിട്ട് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി രണ്ടു പുതിയ ഇന്‍ഷുറന്‍സ് പോളിസികള്‍ അവതരിപ്പിച്ചു. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇതില്‍ ചേരാവുന്നതാണ്. എല്‍ഐസി യുവ ടേം/ ഡിജി ടേം, യുവ ക്രെഡിറ്റ് ലൈഫ് / ഡിജി ക്രെഡിറ്റ് ലൈഫ് എന്നി പേരുകളിലാണ് പുതിയ പോളിസികള്‍. വായ്പ തിരിച്ചടവില്‍ ടേം ഇന്‍ഷുറന്‍സും സുരക്ഷയും ഉറപ്പാക്കുന്ന പ്ലാനുകളാണിത്. യുവ ടേം/ ഡിജി ടേം ഒരു നോണ്‍ പാര്‍, നോണ്‍ ലിങ്ക്ഡ്, ലൈഫ്, വ്യക്തിഗത പ്യുവര്‍ റിസ്‌ക് പ്ലാനാണ്. പോളിസി കാലയളവില്‍ […]

Business

ബോബി ചെമ്മണൂർ ഇൻ്റർനാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം  ആലക്കോട് പ്രവര്‍ത്തനമാരംഭിക്കുന്നു.

കണ്ണൂർ:161 വർഷത്തെ വിശ്വസ്ത പാരമ്ബര്യമുള്ള ബോബി ചെമ്മണൂർ ഇൻ്റർനാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം കണ്ണൂർ ആലക്കോട് പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം ആഗസ്ത് 7 ബുധനാഴ്ച രാവിലെ 10.30ന് ബോചെയും ചലച്ചിത്രതാരം ഹണിറോസും ചേർന്ന് നിർവഹിക്കും. സ്വര്‍ണാഭരണങ്ങളുടെ ആദ്യ വില്‍പ്പന കെ. സുധാകരന്‍ (എം.പി. കണ്ണൂര്‍), ഡയമണ്ട് ആദ്യ വില്‍പ്പന എം. സജീവ് ജോസഫ് (എം.എല്‍.എ., ഇരിക്കൂര്‍) എന്നിവര്‍ നിര്‍വ്വഹിക്കും. ജോജി കന്നിക്കാട്ട് (പ്രസിഡന്റ്, ആലക്കോട് പഞ്ചായത്ത്), നിഷ (വാര്‍ഡ് മെമ്ബര്‍), ജോണ്‍ പടിഞ്ഞാത്ത് (പ്രസിഡന്റ്, AKGSA), കെ.എം. […]

Business

150 കോടിയുടെ വില്‍പ്പന ലക്ഷ്യമിടുന്നതായിഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍

കണ്ണൂർ:വൈവിധ്യമാര്‍ന്ന ഫാഷന്‍ ഡിസൈനില്‍ പുതുതലമുറയെ ആകര്‍ഷിച്ചു വരുന്ന ഓണം സീസണില്‍ വിപണിയില്‍ വന്‍കുതിച്ചു ചാട്ടത്തിനൊരുങ്ങി സര്‍ക്കാര്‍ സ്ഥാപാനമായ ഖാദി ബോര്‍ഡ്. ഈ വര്‍ഷം ഖാദിബോര്‍ഡ് 150 കോടിയുടെ വില്‍പ്പന ലക്ഷ്യമിടുന്നതായിഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ കണ്ണൂര്‍ ഖാദിഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പയ്യന്നൂര്‍ ഖാദി കേന്ദ്രം കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലായി 30 കോടി വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. ഓണം വില്‍പ്പനയിലൂടെ 24 കോടിയാണ് ലക്ഷ്യമിടുന്നത്. കണ്ണൂരില്‍ ഓണം ഖാദിമേള ഓഗസ്റ്റ് എട്ടിന് തുടങ്ങും. കണ്ണൂര്‍ ഖാദി […]