Business

മദ്യ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു.

ആഗോള തലത്തില്‍ ഇന്ത്യന്‍ മദ്യത്തിന് ആവശ്യകത വര്‍ധിച്ച പശ്ചാത്തലത്തില്‍ മദ്യ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. വരുംവര്‍ഷങ്ങളില്‍ രാജ്യാന്തര വിപണിയില്‍ മദ്യത്തിന്റെ കയറ്റുമതിയിലൂടെ 8000 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. മദ്യത്തിന്റെയും മറ്റു ശീതള പാനീയങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി. നിലവില്‍ ആഗോള മദ്യ കയറ്റുമതിയില്‍ ഇന്ത്യ 40-ാം സ്ഥാനത്താണ്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ മദ്യത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. 2023-24ല്‍ മദ്യത്തിന്റെ കയറ്റുമതിയിലൂടെ രാജ്യം 2200 കോടി രൂപയിലധികമാണ് നേടിയത്. […]

Entertainment

234 നഗരങ്ങളില്‍ എഫ്‌എം റേഡിയോ വരുന്നു; അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി:  രാജ്യത്ത് വിവിധ നഗരങ്ങളില്‍ സ്വകാര്യ എഫ്‌എം റേഡിയോ ചാനല്‍ വരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് കേരളത്തിലെ കാഞ്ഞങ്ങാടും പാലക്കാടും അടക്കം 234 നഗരങ്ങളില്‍ 730 ചാനലുകള്‍ക്കായി സ്വകാര്യ എഫ്‌എം റേഡിയോ ലേലം നടത്താനുള്ള നിർദേശത്തിന് അംഗീകാരം നല്‍കിയത്. ഇതോടെ രാജ്യത്തെ നിരവധി ചെറുപട്ടണങ്ങളും നഗരങ്ങളും സ്വകാര്യ എഫ്‌എം റേഡിയോ സേവനം ആസ്വദിക്കും. വിനോദം, സംഗീതം തുടങ്ങിയവ മാതൃഭാഷയില്‍ തന്നെ കേള്‍ക്കാൻ കഴിയുന്നത് പുതിയ അനുഭവമായിരിക്കും. കൂടാതെ, പ്രാദേശിക കലാകാരന്മാർക്ക് തങ്ങളുടെ […]

India

ഇസ്രയേലിന് ആയുധങ്ങൾ നൽകരുത്’; പ്രതിപക്ഷ പ്രസ്താവനയിൽ ഒപ്പുവെച്ച്  ജെഡിയു

ഇസ്രയേലിന് ആയുധങ്ങൾ നൽകരുത്’; പ്രതിപക്ഷ പ്രസ്താവനയിൽ ഒപ്പുവെച്ച്  ജെഡിയു ന്യൂഡൽഹി: ഇസ്രയേലിന് ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യുന്നത് നിർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് എൻഡിഎ ഘടക കക്ഷിയായ ജനതാദൾ (യു). ഇക്കാര്യമുന്നയിച്ചു പ്രതിപക്ഷ എംപിമാരുടെ സംയുക്ത പ്രസ്താവനയിൽ ജെഡിയു ജനറൽ സെക്രട്ടറി കെ സി ത്യാഗി ഒപ്പുവച്ചു. ത്യാഗിക്ക് പുറമെ എസ്പി ലോക്‌സഭാ എംപി മൊഹിബുള്ള നദ്‌വി, ജാവേദ് അലിഖാൻ എംപി (സമാജ്‌വാദി പാർട്ടി), സഞ്ജയ് സിങ് എംപി, പങ്കജ് പുഷ്കർ എംഎൽഎ (ആം ആദ്മി പാർട്ടി), മീം […]

India

ലഡാക്കില്‍ പുതുതായി അഞ്ച് ജില്ലകള്‍; തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്കില്‍ പുതിയ 5 ജില്ലകള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം വന്നിരിക്കുന്നത്. സന്‍സ്‌കര്‍, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നീ ജില്ലകളാണ് രൂപീകരിക്കുക. വികസിതവും സമൃദ്ധവുമായ ലഡാക്ക് എന്ന നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് പിന്തുടര്‍ന്നാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ‘ഓരോ മൂലയിലും ഭരണം ശക്തിപ്പെടുത്തി ജനങ്ങള്‍ക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങള്‍ അവരുടെ വീട്ടുപടിക്കലെത്തിക്കും. ലഡാക്കിലെ ജനങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ […]