Chapparappadav

ഓർമ്മയോരം – 2024 പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

ഓർമ്മയോരം – 2024 പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു ചപ്പാരപ്പടവ് :ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ 2001 – 2002 എസ്‌ എസ്‌ എൽ സി ബാച്ച് വിദ്യാർത്ഥികൾ,  “ഓർമ്മയോരം” എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. വിദ്യാർത്ഥി ജീവിതത്തിലെ ഗൃഹാതുര ഓർമ്മകൾ പങ്കുവെച്ചും പഴയ സഹപാഠികളുമായുള്ള സൗഹൃദം പുതുക്കിയും പ്രിയ ഗുരുക്കൻമാരെ ആദരിച്ചും കലാ വിരുന്നൊരുക്കിയും നടന്ന സംഗമത്തിന്  ചപ്പാരപ്പടവ് സ്കൂൾ സാക്ഷ്യം വഹിച്ചു. ആർച്ച അനിൽ, അന്വയ അനിൽ എന്നിവർ പ്രാർത്ഥനാഗാനം ആലപിച്ചു. നിജില എ.വി […]

Chapparappadav

മാലിന്യമുക്തമാകാൻ ചപ്പാരപ്പടവ് പഞ്ചായത്ത്‌

ചപ്പാരപ്പടവ്:മാലിന്യമുക്തം നവകേരളം ജനകീയ കാമ്ബയിന്‍റെ വിജയകരമായ നടത്തിപ്പിനായി ചേർന്ന വാർഡുതല സംഘാടക സമിതി രൂപീകരണ യോഗം കുട്ടിക്കരി വയോജന കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടിക്കരി വാർഡംഗം ഷേർലി ചാക്കോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്തല കോർ കമ്മറ്റി കണ്‍വീനർ പി.പി. ഭാർഗവൻ പദ്ധതി വിശദീകരണം നടത്തി. വാർഡിലെ എല്ലാ വീടുകളിലും മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ക്ലസ്റ്ററുകള്‍ രൂപീകരിച്ചു. വർഗീസ് കുഴിമറ്റത്തില്‍, രാജു സിറിയക്, ജോണ്‍ പുത്തൻപുരയില്‍, എം.കെ. ഷാനവാസ്, റോണി ജോർജ്, […]

Chapparappadav

അല്‍മഖര്‍ വാര്‍ഷിക സമ്മേളനം സമാപിച്ചു

ചപ്പാരപ്പെടവ്:നാടുകാണി അല്‍മഖർ മുപ്പത്തിയഞ്ചാം വാർഷിക സനദ് ദാന സമാപന സമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. അല്‍മഖർ വർക്കിംഗ് പ്രസിഡന്റ് സയ്യിദ് സുഹൈല്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പേരോട് അബ്ദു റഹ്‌മാൻ സഖാഫി, സുറൈജ് സഖാഫി കടവത്തൂർ, സയ്യിദലി ബാഫഖി തങ്ങള്‍, പട്ടുവം കെ.പി അബൂബക്കർ മുസ്‌ലിയാർ, ഹസൻ മുസ്‌ലിയാർ വയനാട്, മാരായമംഗലം അബ്ദുറഹ്‌മാൻ ഫൈസി, കെ.പി […]

Chapparappadav

സാമ്പത്തിക ക്രമക്കേട്:ഹരിതകർമസേനാംഗത്തിനെതിരെ പഞ്ചായത്ത് ഭരണസമിതി.

ചപ്പാരപ്പടവ് : സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ഹരിതകർമസേനാംഗത്തിനെതിരെ അച്ചടക്കനടപടി സ്വീകരിച്ച് ചപ്പാരപ്പടവ് പഞ്ചായത്ത് ഭരണസമിതി. യൂസർ ഫീ പിരിച്ചത് മറച്ച് വെക്കുക, കണക്കിൽ കൃത്രിമം കാണിക്കുക, ആളുകളോട് മോശമായി പെരുമാറുക, ഹരിതകർമസേന അംഗങ്ങൾക്കിടയിൽ ഭരണസമിതിക്കെതിരെ പ്രചാരണം നടത്തുക തുടങ്ങിയ കൃത്യവിലോപങ്ങൾ കണ്ടെത്തിയത്തിനെ തുടർന്നാണ് ഹരിതകർമ സേനാംഗത്തിനെ സർവീസിൽനിന്നും നീക്കംചെയ്തത്. കൺസോർഷ്യം ഭാരവാഹികളുടെ പരാതി, ഭരണസമിതിക്ക് നേരിട്ടിട്ടുള്ള അനുഭവങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഭരണസമിതി യോഗം നടപടി സ്വീകരിച്ചത് എന്ന് പഞ്ചായത്തധികൃതർ പറഞ്ഞു. STORY HIGHLIGHTS:The Chapparapadav Panchayat Administrative […]

Chapparappadav

ജപ്പാൻ പ്രതിനിധി ചപ്പാരപ്പടവിലെത്തി

ചപ്പാരപ്പടവ് : കേരളത്തിലെ അധികാരവികേന്ദ്രീകരണം കൊണ്ടുവന്ന മാറ്റങ്ങൾ പഠിക്കാൻ ജപ്പാനിലെ നികോൻ ഫുകുഷി യൂണിവേഴ്സിറ്റിയിലെ റിട്ട. പ്രൊഫസർ സെയ്‌റ്റോ ചിഹിറോ വീണ്ടും ചപ്പാരപ്പടവ് പഞ്ചായത്തിലെത്തി. 1999-ൽ ചപ്പാരപ്പടവ് പഞ്ചായത്ത് നടപ്പാക്കിയ ജനകീയ പദ്ധതികളായ മൈക്രോ ഹൈഡ്യൂൾ ജലവൈദ്യുത പദ്ധതി, തേറങ്ങി ജനകീയ പാലം, ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനം തുടങ്ങിയവ അദ്ദേഹം സന്ദർശിച്ചു. കൂവേരി കടവിൽ നടന്ന സ്വീകരണപരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴൺ മൈമൂനത്ത്, വാർഡ് അംഗങ്ങളായ കെ.വി. രാഘവൻ, […]

Chapparappadav

ജൈവവൈവിധ്യങ്ങളുടെ കേന്ദ്രമായ മംഗര- ഉറൂട്ടേരി പുഴയോരം ശുചീകരിച്ചു.

ചപ്പാരപ്പടവ് : ചപ്പാരപ്പടവ് പഞ്ചായത്തിലെ ജൈവവൈവിധ്യങ്ങളുടെ കേന്ദ്രമായ മംഗര- ഉറൂട്ടേരി പുഴയോരം ശുചീകരിച്ചു. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്‌ണൻ, പഞ്ചായത്തംഗം പി.പി. വിനീത, പഞ്ചായത്ത് സെക്രട്ടറി സി.കെ. ശ്രീകുമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എം.ആർ. ലക്സി മോൾ, പി.പി. ഭാർഗവൻ, ലൂക്കോസ് പറത്താനം, ഹരിതകർമ സേനാംഗങ്ങളായ സിന്ധു മനോജ്, ബിൻസി ബിജു, സജിത പ്രകാശൻ, സജിത ബാബു, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി. STORY HIGHLIGHTS:The Mangara-Urutteri riverbank, a […]

Chapparappadav

സംഘാടകസമിതി രൂപവ്തകരണവും ക്ലസ്റ്റർ പ്രഖ്യാപനവും നടത്തി

ചപ്പാരപ്പടവ് : ചപ്പാരപ്പടവ് പഞ്ചായത്ത് നെറ്റ്സീറോ കാർബൺ ജനങ്ങളിലൂടെ പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി തടിക്കടവ് വാർഡ് സംഘാടകസമിതി രൂപവ്തകരണവും ക്ലസ്റ്റർ പ്രഖ്യാപനവും നടത്തി. സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ആൻസി സണ്ണി അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ എ.എസ്. ബിജു, ബിന്ദു അനിൽ, ലളിത ബിനോയ്, പി. പി. ഭാർഗവൻ, കെ.ജെ. ജോസ് എന്നിവർ സംസാരിച്ചു. STORY HIGHLIGHTS:The organizing committee made the formation and announced […]

Chapparappadav

മാലിന്യരഹിത ഗ്രാമം എന്ന
സ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ്
ചപ്പാരപ്പടവ് പഞ്ചായത്ത്

ചപ്പാരപ്പടവ് : മാലിന്യരഹിത ഗ്രാമം എന്നസ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ്ചപ്പാരപ്പടവ് പഞ്ചായത്ത്. യാത്ര ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തെളിവാണ് 18 വാർഡുകളിലും കഴിഞ്ഞ ഏഴ് വർഷമായി ഹരിതകർമസേന ശേഖരിക്കുന്ന അജൈവമാലിന്യങ്ങളുടെ കണക്ക്. പഞ്ചായത്തിൻ്റെ പരിധിയിൽ കഴിഞ്ഞ ജൂലായ് മാസം മാത്രം ഹരിതകർമ സേന 7705 വീടുകളും 565 സ്ഥാപനങ്ങളും സന്ദർശിച്ച് സംഭരിച്ചത് 6900 കിലോ അജൈവമാലിന്യമാണ്. ഇതിൽ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി സംഭരിച്ച 4020 കിലോയും ഉൾപ്പെടുന്നു. യൂസേഴ്‌സ് ഫീ ഇനത്തിൽ വീടുകളിൽനിന്ന് 3,85,250 രൂപയും സ്ഥാപനങ്ങളിൽനിന്ന് 56,500 രൂപയും അടക്കം […]

Chapparappadav

ആദരവ് നല്‍കി.

സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥിയും, ചപ്പാരപ്പടവ് പഞ്ചായത്തിലെ ശുചിത്വ അംബാസിഡറും, വ്ലോഗറുമായ അഭിഷേക് കുമാറിന് സ്കൂളില്‍ ആദരവ് നല്‍കി. സൈക്കിളില്‍ ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ മുംബൈയിലെ തെരുവില്‍ നിന്നും കിട്ടിയ ചാർലി എന്ന നായയോടൊപ്പമാണ് അഭി സ്കൂളില്‍ എത്തിയത്. “പ്രകൃതിയെ സംരക്ഷിക്കുക’ എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഭി യാത്രതിരിച്ചത്. സ്കൂളിലെ സോഷ്യല്‍ സയൻസ് അധ്യാപകർ പകർന്നു നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അതിലൂടെ ഉരുത്തിരിഞ്ഞ ഒരു ആശയം ആയിരുന്നു […]

Chapparappadav

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്യം

ചപ്പാരപ്പടവ്:മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ക്യാമ്പയിൻ പ്രവർത്തനങ്ങളെ ക്കുറിച്ചുള്ള ഒരു വിശദീകരണം  ചപ്പാരപ്പടവ് പഞ്ചായത്ത്‌തല ശിൽപശാല സംഘടിപ്പിച്ചു.എന്റെ മാലിന്യം എന്റെ ഉത്തരവാദിത്യം നാം നവകേരളം – 2.0 08.08.2024  വ്യാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. STORY HIGHLIGHTS:My waste is my responsibility