Kerala

വാഹനാപകടം: അല്‍ഐനില്‍ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം

അബുദാബി:പെരുന്നാള്‍ ആഘോഷിക്കാന്‍ അല്‍ഐനിലേക്ക് പോയ മലയാളികുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം. അജ്മാനില്‍ താമസമാക്കിയ കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി സജിന ബാനുവാണ് (54) മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം റിസോര്‍ട്ടിന് സമീപം ഓഫ് റോഡില്‍ മറിയുകയായിരുന്നു. വാഹനമോടിച്ചിരുന്ന മകന്‍ ജര്‍വ്വീസ് നാസ്, ഭര്‍ത്താവ് പി.കെ നസീര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. മൃതദേഹം അല്‍ ഐന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. ഡോ.ജാവേദ് നാസ് ആണ് സജിനയുടെ മറ്റൊരു മകന്‍. മരുമകള്‍- ഡോ. […]

Thaliparamba Uncategorized

പുന്നാട് വാഹനാപകടത്തില്‍ മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു.

ഇരിട്ടി:ഇരിട്ടിയിലെ പുന്നാട് വാഹനാപകടത്തില്‍ മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു. ഉളിയില്‍ സ്വദേശിയും മാപ്പിളപ്പാട്ട് ഗായകനുമായ ഫൈജാസ് ഉളിയില്‍ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ പുന്നാട് ടൗണിന് സമീപം കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട വാഹനങ്ങളിലെ മറ്റ് യാത്രക്കാർക്കും പരിക്കേറ്റു. കാറില്‍ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയില്‍ നിന്നും അഗ്നിശമനസേന എത്തിയാണ് പുറത്തെടുത്തത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. STORY HIGHLIGHTS:Mappila song singer dies in Punnadu road accident

Kannur

യൂട്യൂബ് നോക്കി ഡയറ്റെടുത്ത 18 കാരിക്ക് ദാരുണാന്ത്യം.

കണ്ണൂർ : വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഡയറ്റെടുത്ത 18 കാരിക്ക് ദാരുണാന്ത്യം. കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. വണ്ണം കുറയ്ക്കാൻ വേണ്ടി അല്പം ഭക്ഷണം മാത്രം കഴിക്കാറുള്ള പെൺകുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങിയിരുന്നു. ഇത് കുട്ടിയുടെ ശരീരത്തെ അടക്കം ഗുരുതരമായി ബാധിച്ചിരുന്നു. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിലടക്കം പെൺകുട്ടി ചികിത്സ തേടിയിരുന്നു. പിന്നീട് ആരോഗ്യ നില […]

Dharmashala

ധർമ്മശാലയിൽ സ്‌കൂട്ടിയും ഗുഡ്‌സ് ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു.

തളിപ്പറമ്പ്:ധർമ്മശാല- കണ്ണപ്പുരം റോഡിൽ കെൽട്രോണിന് സമീപം വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.ചേലേരി മുക്ക് സ്വദേശിയും, കല്യാശ്ശേരി ആംസ്ടെക് ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർത്ഥിയുമായ പി .സി മുഹമ്മദാണ്(19) മരിച്ചത്.കോളേജ് യൂണിയന്‍ ചെയര്‍മാനാണ് മരിച്ച മുഹമ്മദ്. ഒപ്പം സഞ്ചരിച്ച കൊളച്ചേരി സ്വദേശി സൽമാനെ പരിക്കുകളോടെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. STORY HIGHLIGHTS:A student died after a collision between a scooty and a goods auto in Dharamsala.

Kannur

മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; അഞ്ചു പേർക്ക് പരിക്ക്

ഇരിട്ടി : മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. ജാർഖണ്ട് സ്വദേശി ബുദ്ധ റാം ആണ് മരിച്ചത്. ഡ്രൈവർ തെലങ്കാന സ്വദേശി നാഗേശ്വര റാവു, ജാർഖണ്ട് സ്വദേശികളായ സുരേഷ്, ജയമങ്കൽ, ആകാശ്, രാജേന്ദ്രക് എന്നിവർക്കാണ് പരിക്ക്. വിരാജ്പേട്ട ഭാഗത്തു നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ലോറി മാക്കൂട്ടം പോലീസ് എയ്‌ഡ് പോസ്റ്റിന് സമീപത്തെ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു മറിയുകയായിരുന്നു. STORY HIGHLIGHTS:One dead, five injured in lorry overturning […]

Uncategorized

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മട്ടന്നൂർ: ശിവപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വിളക്കോട് ചെങ്ങാടിവയൽ സ്വദേശിയും കാക്കയങ്ങാട് ടൗണിലെ ചിക്കൻ സ്റ്റാൾ ഉടമയുമായ പി. റിയാസ് ആണ് മരിച്ചത്. വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. അപകട ശേഷം നിർത്താതെ പോയ കാർ മട്ടന്നൂരിലെ ഒരു വീട്ടിൽ നിന്നും മാലൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. STORY HIGHLIGHTS:A young man died in a collision between a car and a bike

Kerala

നവവരന്‍ വിവാഹ ദിവസം ജീവനൊടുക്കി.

കരിപ്പൂരില്‍ നവവരന്‍ വിവാഹ ദിവസം ജീവനൊടുക്കി. കരിപ്പൂര്‍ കുമ്മിണിപ്പറമ്ബ് സ്വദേശി ജിബിനാണ്[30] മരിച്ചത്. കൈ ഞരമ്ബ് മുറിച്ച നിലയിലാണ് ജിബിനെ കണ്ടെത്തിയത്. ശുചിമുറിയില്‍ വെച്ചായിരുന്നു സംഭവം. രാവിലെ വിവാഹത്തിന് ഇറങ്ങുന്നതിനു മുന്‍പായി ജിബിന്‍ ശുചിമുറിയിലേക്ക് കയറിയിരുന്നു. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതിനാല്‍ ആണ് വീട്ടുകാര്‍ അന്വേഷിച്ച്‌ എത്തിയത്. ശുചിമറിയില്‍ നിന്നും ഏറെ നേരമായിട്ടും പുറത്ത് വരാത്തതിനാല്‍ വീട്ടുകാര്‍ വാതില്‍ പൊളിച്ച്‌ അകത്തു കടക്കുകയായിരുന്നു. അകത്തു കടന്നു നോക്കിയപ്പോഴാണ് കൈ ഞരമ്ബ് മുറിച്ച്‌ മരിച്ച നിലയില്‍ ജിബിനെ […]

Pariyaram

കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു വീണ് വയോധിക മരിച്ച നിലയിൽ

പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു വീണ് വയോധിക മരിച്ച നിലയിൽ. ശ്രീകണ്ഠാപുരം നിടിയേങ്ങയിലെ ഓമന(75) ആണ് മരിച്ചത്. സഹോദരൻ നാരായണന്റെ കൂട്ടിരിപ്പുകാരിയായി ആശുപത്രിയിൽ എത്തിയതായിരുന്നു. വൈകീട്ട് ഇവർ കെട്ടിടത്തിൽനിന്നു താഴേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. STORY HIGHLIGHTS:An elderly woman died after falling from the seventh floor of the Kannur Govt.Medical College Hospital building

Uncategorized

ഗുഡ്സ് ട്രെയിൻ തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം. മസ്ജിദിന് സമീപത്ത് ജഷീറിന്റെ മകൻ പിപി മുഹമ്മദ് ഷിനാസ് ആണ് മരിച്ചത്. പാലത്തിലൂടെ സഹോദരനൊപ്പം നടന്നു പോകുന്നതിനിടയാണ് അപകടമുണ്ടായത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് ഇടിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. STORY HIGHLIGHTS:A 9-year-old boy died after being hit by a goods train

Kannur

കണ്ണൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു

കണ്ണൂർ: ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു. പനച്ചിക്കടവത്ത് പി കെ അലീമ (53), മകൾ സെൽമ (30) എന്നിവർ ആണ് മരിച്ചത്. സംഭവത്തിൽ സെൽമയുടെ ഭർത്താവ് ഷാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. സൽമയുടെ 12 വയസുകാരനായ മകൻ ഫഹദിനും ആക്രമിച്ച ഷാഹുലിനും പരിക്കേറ്റിട്ടുണ്ട്. കണ്ണൂർ മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറു വോട്ട് എന്ന സ്ഥലത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ന് ആണ് സംഭവം. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. മൃതദേഹം പേരാവൂർ ഗവ: ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. STORY […]