ധനലക്ഷ്മി ബാങ്ക് 2024-25: രേഖപ്പെടുത്തിയത് 8 കോടി രൂപയുടെ നഷ്ടം.
തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്ക് 2024-25 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദമായ ഏപ്രില്‍-ജൂണില്‍ രേഖപ്പെടുത്തിയത് 8 കോടി രൂപയുടെ നഷ്ടം. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തില്‍ 28.30 കോടി രൂപ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. മാര്‍ച്ച് പാദത്തില്‍ 3.31 കോടി രൂപയായിരുന്നു ലാഭം. 2022 ജൂണ്‍ പാദത്തിലാണ് ഇതിനു മുന്‍പ് ബാങ്ക് നഷ്ടം രേഖപ്പെടുത്തിയത്. അന്ന് 26.43 കോടി രൂപയായിരുന്നു ബാങ്കിന്റെ നഷ്ടം. റീറ്റെയ്ല്‍, കോര്‍പ്പറേറ്റ് ബാങ്കിംഗ് വിഭാഗങ്ങളുടെ മോശം പ്രകടനമാണ് നഷ്ടത്തിന് വഴിവെച്ചത്. […]