Dharmashala

ധർമ്മശാലയിൽ സ്‌കൂട്ടിയും ഗുഡ്‌സ് ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു.

തളിപ്പറമ്പ്:ധർമ്മശാല- കണ്ണപ്പുരം റോഡിൽ കെൽട്രോണിന് സമീപം വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.ചേലേരി മുക്ക് സ്വദേശിയും, കല്യാശ്ശേരി ആംസ്ടെക് ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർത്ഥിയുമായ പി .സി മുഹമ്മദാണ്(19) മരിച്ചത്.കോളേജ് യൂണിയന്‍ ചെയര്‍മാനാണ് മരിച്ച മുഹമ്മദ്. ഒപ്പം സഞ്ചരിച്ച കൊളച്ചേരി സ്വദേശി സൽമാനെ പരിക്കുകളോടെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. STORY HIGHLIGHTS:A student died after a collision between a scooty and a goods auto in Dharamsala.

Dharmashala

കണ്ണൂർ ധർമശാലയിൽ ആധുനിക സൗകര്യങ്ങളോടെ ചിത്രാജ്ഞലി റിക്കാർഡിങ്‌ എഡിറ്റിങ്‌ സ്‌റ്റുഡിയോ സ്ഥാപിക്കും.

തളിപ്പറമ്പ :സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്‌ കീഴിലുള്ള പയ്യന്നൂർ, പായം  തീയേറ്റർ കോംപ്ലക്‌സുകൾ മാർച്ചിൽ സിനിമാ പ്രദർശനത്തിന്‌ ഒരുങ്ങും. ധർമശാല, പാലയാട്‌ ചിറക്കുനി കോംപ്ലക്‌സുകളുടെ ഭൂമി ഏറ്റെടുക്കൽ പ്രവർത്തികൾ ദ്രുതഗതിയിൽ പൂർത്തിയാവുന്നു. അതോടൊപ്പം  തളിപ്പറമ്പ്‌ ധർമശാലയിൽ ആധുനിക സൗകര്യങ്ങളോടെ ചിത്രാജ്ഞലി റിക്കാർഡിങ്‌ എഡിറ്റിങ്‌ സ്‌റ്റുഡിയോയും സ്ഥാപിക്കും. കണ്ണൂരിൽ ധർമശാല, ചിറക്കുനി , പായം, പയ്യന്നൂർ എന്നിവിടങ്ങളിലാണ്‌ തീയേറ്ററുകൾ കോംപ്ലക്‌സുകൾ കോർപറേഷൻ പ്രഖ്യാപിച്ചിരുന്നത്‌. ഇതിൽ ആന്തൂർ  നഗരസഭയിൽ കോർപറേഷന്റെ തിയേറ്റർ കോംപ്ലക്‌സിനൊപ്പമാണ്‌ റിക്കാർഡിങ്‌ സ്‌റ്റുഡിയോയും വരുന്നത്‌. മലബാർ മേഖലയിൽ […]