Kerala

വാഹനാപകടം: അല്‍ഐനില്‍ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം

അബുദാബി:പെരുന്നാള്‍ ആഘോഷിക്കാന്‍ അല്‍ഐനിലേക്ക് പോയ മലയാളികുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം. അജ്മാനില്‍ താമസമാക്കിയ കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി സജിന ബാനുവാണ് (54) മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം റിസോര്‍ട്ടിന് സമീപം ഓഫ് റോഡില്‍ മറിയുകയായിരുന്നു. വാഹനമോടിച്ചിരുന്ന മകന്‍ ജര്‍വ്വീസ് നാസ്, ഭര്‍ത്താവ് പി.കെ നസീര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. മൃതദേഹം അല്‍ ഐന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. ഡോ.ജാവേദ് നാസ് ആണ് സജിനയുടെ മറ്റൊരു മകന്‍. മരുമകള്‍- ഡോ. […]

Sports

ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ന്

ദുബായ് ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ന്.ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചക്ക് 2.30 നാണ് മത്സരം ആരംഭിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ രണ്ടാമത്തെ ഐസിസി കിരീടം നേടാനാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. രോഹിത്തും കൂട്ടരും മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുന്നതിന് മുമ്പ് ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരെ ജയിക്കുകയും ചെയ്തു. STORY HIGHLIGHTS: STORY HIGHLIGHTS:ICC Champions Trophy final […]

World

യുഎഇ 53-മത് ദേശീയ ദിനാഘോഷം

ദുബൈ:യു എഇയുടെ 53-മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് എമിഗ്രേഷൻ വിഭാഗം വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. 455 ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചേർന്ന് “സായിദ്, റാഷിദ്” ലോഗോയുടെ മനുഷ്യരൂപം അവതരിപ്പിച്ച്‌ രാജ്യത്തെ സ്ഥാപക നേതാക്കള്‍ക്ക് ആദരവുകള്‍ നല്‍കിയത് ആഘോഷത്തിന്റെ മുഖ്യ ആകർഷണമായി മാറി . ഡയറക്ടർ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ്‌ അഹ്‌മദ്‌ അല്‍ മർറി, അസിസ്റ്റന്റ് ഡയറക്ടർ ജനറല്‍ മേജർ ജനറല്‍ ഉബൈദ് മുഹൈർ ബിൻ സുറൂർ, വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ അസിസ്റ്റന്റ് ഡയറക്ടർമാർ, സ്വദേശികളും വിദേശികളുമായ […]

Information

യുഎഇയില്‍ ഏഴ് കണ്ടന്റുകള്‍ക്ക് നിരോധനം; ഷെയര്‍ ചെയ്‌താല്‍ 5 ലക്ഷം ദിര്‍ഹം പിഴയും 5 വര്‍ഷം തടവും

ദുബൈ:നിങ്ങള്‍ എപ്പോഴെങ്കിലും വ്യാജമാണെന്ന് തെളിഞ്ഞ ഒരു പോസ്റ്റ് ഫോർവേഡ് ചെയ്തിട്ടുണ്ടോ? അതോ, ചിലപ്പോള്‍ ആളുകളെ ട്രോളുന്നത് നിങ്ങള്‍ ആസ്വദിക്കുന്നുണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ. കാരണം യുഎഇയില്‍ ഏഴ് തരം കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്താല്‍ കാത്തിരിക്കുന്നത് കനത്ത പിഴയും തടവ് ശിക്ഷയുമാണ്. എമിറേറ്റ്സ് അടുത്തിടെ രാജ്യത്ത് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ കർശനമായ നിയമങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. 2024 ജൂലൈ മുതല്‍, സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തുന്നവർക്കും ലൈസൻസില്ലാതെ പരസ്യം ചെയ്യുന്നതിനും പരസ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും പിഴ […]

Thaliparamba

വയനാടിന് തപസ്സിന്റെ കൈത്താങ്ങായി രണ്ടരലക്ഷം കൈമാറി

വയനാടിന് തപസ്സിന്റെ കൈത്താങ്ങായി രണ്ടരലക്ഷം കൈമാറി തളിപ്പറമ്പ:വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവ്ക്കുന്നവർക്ക് യു എ ഇ യിലെ തളിപ്പറമ്പിനും പരിസരപ്രദേശത്തിലുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ തപസ് വക ധനസഹായം രണ്ടര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിയിലേക്കായി എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ക്കു കൈമാറി. ഗോവിന്ദൻ മാസ്റ്ററുടെ വസതിയിൽ വെച്ച് തപസ്സ് പ്രെസിഡണ്ട് എം പി ബിജുവിന്റെ നേതൃത്വത്തിലാണ് തുക കൈമാറിയത്. ചാരിറ്റി വിഭാഗം കൺവീനർ ചന്ദ്രൻ, ശ്രീനിവാസൻ, സുനിത രത്നാകരൻ, ശ്രീന ബിജു, ദിവ്യ […]

World

ഫാമിലി വീസയുടെ കാര്യത്തില്‍ നിര്‍ണായക മാറ്റവുമായി യു.എ.ഇ

ദുബൈ:ഫാമിലി വീസയുടെ കാര്യത്തില്‍ നിര്‍ണായക മാറ്റവുമായി യു.എ.ഇ. ഇനി കുടുംബത്തെ ഒപ്പം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൊഴില്‍മേഖല, തസ്തിക എന്നിവ പരിഗണിക്കാതെ കുടുംബത്തെ ഒപ്പംകൂട്ടാന്‍ സാധിക്കും. മാസശമ്ബളവും താമസസൗകര്യവുമുള്ള ആര്‍ക്കും കുടുംബത്തെ എത്തിക്കാം. യു.എ.ഇയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ഗുണകരമാണ് പുതിയ മാറ്റം. ചെലവ് സ്‌പോണ്‍സര്‍ വഹിക്കണം മാസം 3,000 ദിര്‍ഹം (68,000 രൂപയ്ക്കടുത്ത്) ശമ്ബളമുള്ളവര്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടാന്‍ സാധിക്കും. ഇതിന് മറ്റ് നിബന്ധകളൊന്നുമില്ല. താമസ സൗകര്യം ഒരുക്കുന്നതിന്റെ ചെലവ് വഹിക്കേണ്ടത് സ്‌പോണ്‍സറാണ്. 4,000 ദിര്‍ഹത്തിന് […]

World

വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാകുമെന്ന പ്രതീക്ഷയില്‍ അമേരിക്ക

ദുബൈ:കൈറോ ചർച്ചയിലൂടെ ഗസ്സയില്‍ വെടിനിർത്തല്‍ കരാർ നടപ്പാകുമെന്ന പ്രതീക്ഷയില്‍ അമേരിക്ക. അടുത്തയാഴ്ച ആവസാനത്തോടെ കൈറോയില്‍ വെടിനിർത്തല്‍ കരാർ പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. ഇതാദ്യമായി കരാറിനോട് അടുത്തെത്തിയിരിക്കുകയാണെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. വെടിനിർത്തല്‍ ചർച്ചക്കുശേഷം ദോഹയില്‍നിന്ന് മടങ്ങിയെത്തിയ സംഘവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആശയവിനിമയം നടത്തി. വെടിനിർത്തല്‍ നിർദേശങ്ങള്‍ അംഗീകരിക്കുമെങ്കിലും ആറാഴ്ചക്കുശേഷം ആക്രമണം പുനരാരംഭിക്കാൻ രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന് നെതന്യാഹു അമേരിക്കയോട് ആവശ്യപ്പെട്ടതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അതേസമയം, സൈന്യത്തെ ഇസ്രായേല്‍ പൂർണമായും […]