മലയാളം പഠിക്കാൻ ഉയര്‍ന്ന ഫീസ്; വിദ്യാര്‍ത്ഥികളെ പിഴിഞ്ഞ് കേന്ദ്രീയവിദ്യാലയങ്ങള്‍
മലയാളഭാഷാപഠനത്തിനായി സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങള്‍ ഈടാക്കുന്ന ഫീസ് കണ്ട് ഞെട്ടിയിരിക്കുകയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. ഏറെക്കാലത്തെ ആവശ്യത്തിനൊടുവില്‍ മലയാളം പഠിക്കാൻ അവസരമൊരുങ്ങിയ കേന്ദ്രീയവിദ്യാലയങ്ങളിലെ മലയാളം മിഷൻ മുന്നോട്ടുവെച്ച ഫീസ് കണ്ടാല്‍ ആരായാലും ഞെട്ടിപ്പോകും.ആറുവയസ്സ് പൂർത്തിയാക്കിയ കുട്ടികള്‍ക്കുള്ള രണ്ടുവർഷത്തെ ‘കണിക്കൊന്ന’ കോഴ്സിന് 1850 രൂപയാണ് ഫീസ്. രണ്ടുവർഷത്തെ ‘സൂര്യകാന്തി’ക്ക് 2350 രൂപയും മൂന്നുവർഷംവീതമുള്ള ‘ആമ്ബലി’ന് 2850 രൂപയും ‘നീലക്കുറിഞ്ഞി’ക്ക് 5100 രൂപയും അടയ്ക്കണം. തുകയുടെ 75 ശതമാനവും കോഴ്സ് ഫീസിനത്തിലാണ് വാങ്ങുന്നത്, ഇതാകട്ടെ രജിസ്ട്രേഷൻ സമയത്ത് തന്നെ നല്‍കുകയും വേണം. […]