Kannur

നെയ്ത്ത് തൊഴിലാളികളും ജീവനക്കാരും പട്ടിണിയിലേക്ക്

കണ്ണൂർ:ജില്ലയിലെ നെയ്ത്തുതൊഴിലാളികള്‍ക്ക് കൂലി ലഭിച്ചിട്ട് ഏഴുമാസവും കൈത്തറി ജീവനക്കാർക്ക് ശമ്ബളം ലഭിച്ചിട്ട് ആറു മാസവും പിന്നിടുന്നു. അടിയന്തിരമായി ഇടപെടലുണ്ടായില്ലെങ്കില്‍ തങ്ങളുടെ ഓണം പട്ടിണിയുടേതാകുമെന്നാണ് ഇവരുടെ പരിദേവനം. തൊഴിലാളികളുടെ സാമ്ബത്തിക ഞെരുക്കം പരിഹരിക്കാൻ സംഘങ്ങള്‍ തന്നെ സാമ്ബത്തിക, നിക്ഷേപ പദ്ധതികള്‍ നടപ്പാക്കുകയാണിപ്പോള്‍.ഇതില്‍ മിക്ക സംഘങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലുമാണ്. തടഞ്ഞുവച്ച റിബേറ്റ് തുക ലഭിക്കാത്തതാണ് ഒരു പ്രതിസന്ധി. ഇതിന് പിന്നാലെ കേന്ദ്ര സർക്കാർ റിബേറ്റ് നിറുത്തലാക്കിയതും ഉത്പാദനത്തെ ബാധിച്ചു നിലവില്‍ സംഘങ്ങള്‍ക്ക് ആവശ്യത്തിനുള്ള നൂല്‍ ലഭിക്കാത്ത അവസ്ഥയമുണ്ട്.നെയ്ത്തുകാർക്കും ജീവനക്കാർക്കുമുള്ള ശമ്ബളവും […]