Tech

ഗൂഗിള്‍ പിക്‌സല്‍ 9 സീരീസിലെ മൂന്ന് ഫോണുകള്‍ വിപണിയില്‍

പിക്‌സല്‍ 9 സീരീസിലെ മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച്‌ ഗൂഗിള്‍. ആപ്പുകളിലും ക്യാമറയിലും നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് ടെക് ഭീമന്റെ വരവ്. ജെമിനി നാനോ മള്‍ട്ടിമോഡല്‍ എ.ഐ ഫീച്ചറുകള്‍ ഫോണില്‍ തന്നെ ഉള്‍പ്പെടുത്തിയ ആദ്യ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണാണിത്. ഗൂഗിള്‍ പിക്‌സല്‍ 9, പിക്‌സല്‍ 9 പ്രോ, പിക്‌സല്‍ 9പ്രോ എക്‌സ്.എല്‍ എന്നീ മോഡലുകള്‍ക്ക് യഥാക്രമം 79,999 രൂപ, 1,09,999 രൂപ, 1,24,999 രൂപ എന്നിങ്ങനെയാണ് വില. നാല് കളര്‍ ഒപ്ഷനുകളിലാണ് ഫോണ്‍ ലഭിക്കുക. ആഗസ്റ്റ് […]