കൊല്‍ക്കത്ത കൊലപാതകം: കടുത്ത നടപടിക്കൊരുങ്ങി ബംഗാള്‍ ഗവര്‍ണര്‍
കൊല്‍ക്കത്തയിലെ ബലാത്സംഗ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ ബംഗാള്‍ ഗവർണർ സി വി ആനന്ദബോസ് സമയം തേടി. കേന്ദ്ര മന്ത്രി ജെ പി നദ്ദയെയും ഗവർണർ കാണും. മുഖ്യമന്ത്രി മമതാ ബാനർജിയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് പ്രതിഷേധം ശക്തമാകുന്നത്. നേരത്തെ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശവുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് രംഗത്തെത്തിയിരുന്നു. ബംഗാളില്‍ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും സ്ത്രീത്വത്തിന് അപമാനകരമായ സംഭവമാണ് […]