Uncategorized

സാഹിറിന് പിറകെ സഹോദരന്‍ അന്‍വറും മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

തളിപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.എം.അൻവറാണ്(44) മരിച്ചത്. മുബീന സ്റ്റോൺ ക്രഷർ ഉടമയാണ്.സഹോദരൻ സാഹിർ(40)ഇന്നലെ മരിച്ചിരുന്നു.അൻവർ കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഏതാനും ദിവസം മുമ്പ് കോഴിക്കോട് നിന്നും കുടുംബസമേതം ഇവർ ഭക്ഷണം കഴിച്ചിരുന്നു.അതിന് ശേഷമായിരുന്നു മഞ്ഞപ്പിത്തം ബാധിച്ചത്.തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പി.സി.പി.മഹമ്മൂദ്ഹാജിയുടെയുംആമിനയുടെയും മകനാണ്.സഹോദരങ്ങൾ: റഷീദ, ഫൗസിയ, ഷബീന. STORY HIGHLIGHTS:After Zahir, his brother Anwar also died of jaundice

India

സുപ്രീം കോടതിയുടെ സുപ്രധാന വിധി: ഡോക്‌ടര്‍മാര്‍ക്ക് ആശ്വാസം

ഡൽഹി:ശസ്‌ത്രക്രിയയില്‍ പരാജയപ്പെട്ടാല്‍ ഡോക്‌ടര്‍മാരെ ചികിത്സാ പിഴവിന് കുറ്റക്കാരാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. നിസാരമായ പരിചരണക്കുറവ്, കണക്കുകൂട്ടലിലെ പിഴവ് അല്ലെങ്കില്‍ അപകടങ്ങള്‍ എന്നിവ മെഡിക്കല്‍ പ്രൊഫഷണലിന്‍റെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയ്ക്ക് മതിയായ തെളിവല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി എസ് നരസിംഹ, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ ഡോക്ടർമാരെ പ്രതിചേർക്കാവൂ എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. എല്ലായ്പ്പോഴും ശസ്ത്രക്രിയ വിജയകരമാകുമെന്ന് പ്രതീക്ഷിക്കാനോ, ശസ്ത്രക്രിയയിലൂടെ രോഗിയുടെ ആരോഗ്യനില മെച്ചപ്പെടാനോ സാധിക്കുമെന്ന് കരുതാനാവില്ലെന്നും […]

Kannur

കണ്ണൂര്‍ സ്പോര്‍ട്സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 50 – ല്‍ അധികം കുട്ടികള്‍ ചികിത്സ തേടി ആശുപത്രിയില്‍

കണ്ണൂർ:സ്പോർട്സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 50 – ല്‍ അധികം കുട്ടികള്‍ ഇതിനോടകം ആശുപത്രിയില്‍ ചികിത്സ തേടി. കൂടുതല്‍ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് എത്തുന്നു. കുട്ടികളെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ നിന്ന് മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. STORY HIGHLIGHTS:Food poisoning in Kannur sports hostel;  More than 50 children sought treatment at the hospital

Information

മങ്കിപോക്‌സ്: പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേസുകള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ടുകളില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവില്‍ 5 ലാബുകളില്‍ പരിശോധാ സൗകര്യമൊരുക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ ലാബുകളില്‍ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം. […]

India

രാജ്യത്തെ ആദ്യത്തെ കണ്ണില്‍ ഒഴിക്കുന്ന മരുന്നിന് (ഐ ഡ്രോപ്പ്‌സ്) ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ അനുമതി

റീഡിങ് ഗ്ലാസില്ലാതെയും വായിക്കാന്‍ സഹായിക്കുന്ന, രാജ്യത്തെ ആദ്യത്തെ കണ്ണില്‍ ഒഴിക്കുന്ന മരുന്നിന് (ഐ ഡ്രോപ്പ്‌സ്) ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ അനുമതി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്റോഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് പൈലോകാര്‍പൈന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ‘പ്രെസ്വു’ എന്ന ഐ ഡ്രോപ്പിനാണ് അനുമതി നല്‍കിയത്. വസ്തുക്കളെ അടുത്ത് കാണാന്‍ സഹായിക്കുന്ന കൃഷ്ണമണിയുടെ വലിപ്പം കുറച്ച് ‘പ്രെസ്ബയോപിയ’ എന്ന രോഗത്തെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണിത്. പ്രായവുമായി ബന്ധപ്പെട്ട ഈ അസുഖം സാധാരണയായി 40കളുടെ മധ്യത്തിലാണ് കണ്ടുവരുന്നത്. 60കളുടെ അവസാനമാകുമ്പോള്‍ കൂടുതല്‍ വഷളാവുന്നതായാണ് കണ്ടുവരുന്നത്. മരുന്നിന്റെ […]

Pariyaram

കാരുണ്യ സീറോ പ്രോഫിറ്റ് കൗണ്ടർ പദ്ധതി പ്രവർത്തനം തുടങ്ങി.

പരിയാരം:സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കാൻസർ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ നല്‍കുന്ന കാരുണ്യ സീറോ പ്രോഫിറ്റ് കൗണ്ടർ പദ്ധതി പ്രവർത്തനം തുടങ്ങി. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിർവ്വഹിച്ച ശേഷം കണ്ണൂർ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ അനുവദിച്ച കൗണ്ടറിന്റെ ഉദ്ഘാടനം പ്രിൻസിപ്പല്‍ ഇൻ ചാർജ് ഡോ.ഷീബ ദാമോദർ നിർവ്വഹിച്ചു. എൻ.എച്ച്‌.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.കെ.അനില്‍കുമാർ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.കെ.സുദീപ് എന്നിവർ സംസാരിച്ചു. ഇപ്പോള്‍ കാരുണ്യ ഫാർമസുകളിലൂടെ […]

Pariyaram

കാൻസര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിൽ

പരിയാരം:സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടികളുടെ ഭാഗമായി കാൻസർ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ നല്‍കുന്ന കാരുണ്യ സീറോ പ്രോഫിറ്റ് കൗണ്ടർ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിർവ്വഹിച്ച ശേഷം കണ്ണൂർ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ അനുവദിച്ച കൗണ്ടറിന്റെ ഉദ്ഘാടനം പ്രിൻസിപ്പല്‍ ഇൻ ചാർജ് ഡോ. ഷീബ ദാമോദർ നിർവ്വഹിച്ചു. എൻഎച്ച്‌എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനില്‍കുമാർ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് […]

Kerala

ഇനി ഒപി ടിക്കറ്റ് ഓൺലൈൻ വഴി എടുക്കാം

ഇനി ഒപി ടിക്കറ്റ് ഓൺലൈൻ വഴി എടുക്കാം; രോഗികൾക്ക് പണം ഡിജിറ്റലായി അടയ്ക്കാം; പുത്തൻ സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണം അടയ്ക്കാം അതിനുള്ള സൗകര്യം ഒരുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്യൂ ഒഴിവാക്കാൻ ഇനി ഓണ്‍ലൈനിൽ അപ്പോയിന്‍മെന്റും പുതിയ സംവിധാനത്തിലൂടെ എടുക്കാം. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ മുതലായവ വഴി സേവനം പ്രയോജനപ്പെടുത്താമെന്ന് മന്ത്രി പറഞ്ഞു. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. […]

World

കോളറ വാക്സിന്റെ ദൗര്‍ലഭ്യം അതിരൂക്ഷമെന്ന് ലോകാരോഗ്യ സംഘടന

ലോക വ്യാപകമായി കോളറ വാക്സിന് അതിരൂക്ഷമായ ദൗർലഭ്യം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വാക്സിൻ ഉത്പാദനം വർദ്ധിപ്പിക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കണമെന്നാണ് നിർദേശം. ഈ വർഷം ജൂലൈ 28 വരെയുള്ള കണക്കുകള്‍ പ്രകാരം 3,07,433 കോളറ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 26 രാജ്യങ്ങളിലായി 2326 പേർ കോളറ ബാധിച്ച്‌ മരിച്ചതായും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു. നിലവില്‍ ലഭ്യമായ വാക്സിൻ സ്റ്റോക്കിനേക്കാള്‍ വളരെ വലുതാണ് ആവശ്യകത. 2023 ജനുവരി വരെയുള്ള കണക്ക് പരിശോധിക്കുമ്ബോള്‍ ആകെ 18 രാജ്യങ്ങളില്‍ […]

Chapparappadav

വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം.

തടിക്കടവ്:തടിക്കടവ് ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. ഇന്നലെ രാത്രിയോടെയാണ് അധ്യാപകർക്കും കുട്ടികള്‍ക്കും ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തോടൊപ്പം നല്‍കിയിരുന്നത് ചിക്കൻ കറിയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വയറുവേദനയും പിന്നാലെ ഛർദ്ദിയും ഉണ്ടായതെന്നാണ് വിവരം. ചിക്കൻ കറിയില്‍ നിന്നുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ഏകദേശം 700 ഓളം പേരാണ് ഇന്നലെ സ്കൂളില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചത്. ഇവരില്‍ നൂറോളം പേർക്കാണ് രാത്രിയോടെ […]