അട്ടപ്പാടിയിലും, അതിരപ്പിള്ളിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി തൊഴിലാളികള്‍ മരിച്ചു.
അട്ടപ്പാടി:അട്ടപ്പാടിയിലും, അതിരപ്പിള്ളിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി തൊഴിലാളികള്‍ മരിച്ചു. അട്ടപ്പാടിയില്‍ ചീരക്കടവില്‍ വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നതിനിടയിലാണ് ഷോക്കടിച്ച് താത്കാലിക ജീവനക്കാരനായ നെല്ലിപ്പതി സ്വദേശി നഞ്ചന്‍ (52) മരിച്ചത്. അതിരപ്പിള്ളിയില്‍ വൈദ്യുതി പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെയാണ് ലൈന്‍മാന്‍ പത്തനംതിട്ട സ്വദേശി സി.കെ.റെജി (53) മരിച്ചത്. അതിരപ്പിള്ളി ജങ്ഷനില്‍ വൈകിട്ട് അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. STORY HIGHLIGHT:KSEB workers die of shock while working in Attappadi and Athirappilly