Uncategorized

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി.

കരിപ്പൂർ:കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മെയിലിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. STORY  HIGHLIGHT:Fake bomb threat at Karipur airport

Kerala

വെടനെതിരെ മൊഴിയുമായി ജ്വാലറി ഉടമ

തൃശൂർ:വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി വെള്ളിയില്‍ ലോക്കറ്റ് പണിയാന്‍ കൊണ്ടുവന്നത് പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്ന് ജ്വല്ലറി ഉടമ. വിയ്യൂര്‍ സരസ ജ്വല്ലറിയിലാണ് ലോക്കറ്റ് നിര്‍മ്മിച്ചത്. പുലിപ്പല്ലിലാണ് വെള്ളികെട്ടി നല്‍കിയതെന്ന് അറിയില്ലെന്ന് സരസ ജ്വല്ലറി ഉടമ സന്തോഷ് കുമാര്‍ പറഞ്ഞു. പുലിപ്പല്ലില്‍ വെള്ളി പൊതിയാന്‍ കൊണ്ടുവന്നത് വേടനല്ലെന്നും എട്ടു മാസങ്ങള്‍ക്ക് മുമ്പാണ് ലോക്കറ്റ് നിര്‍മ്മിച്ച് നല്‍കിയതെന്നും സന്തോഷ് കുമാര്‍ പറഞ്ഞു. STORY HIGHLIGHT:ewelry owner gives statement against Vedan:

India

ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ സംഘര്‍ഷം

കാശ്മീർ:ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷ സാധ്യതയില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യയുമായും പാക്കിസ്ഥാനുമായും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സംസാരിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പക് പ്രധാനമന്ത്രി ശഹബാസ് ഷരീഫ് എന്നിവരെ നേരിട്ട് വിളിച്ചാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ചര്‍ച്ച നടത്തിയത്. സംഘര്‍ഷം ഒഴിവാക്കണമെന്നും ഏത് തരത്തിലുള്ള മധ്യസ്ഥത വഹിക്കാനും യുഎന്‍ ഒരുക്കമാണെന്നും സെക്രട്ടറി ജനറല്‍ അറിയിച്ചു. എന്നാല്‍ യുഎന്‍ ആവശ്യത്തോട് ഇരു രാജ്യങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല. STORY HIGHLIGHT:Conflict between India […]

India

ജെമ്മുവിലെ അഖ്നൂരില്‍ ഇന്ത്യന്‍ പോസ്റ്റ് ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിവപ്പ്

ജെമ്മു കാശ്മീർ:ജമ്മുവിലെ അഖ്നൂരില്‍ ഇന്ത്യന്‍ പോസ്റ്റ് ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിവയ്പ്പ്. പര്‍ഗ്വാള്‍ രാജ്യാന്തര അതിര്‍ത്തിയിലാണ് പ്രകോപനം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി ഇന്ത്യന്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനം. STORY HIGHLIGHT:Pakistan Army targets Indian post in Akhnoor, Jammu

World

സൈനികർക്ക് പിന്തുണ നൽകി നരേന്ദ്ര മോദി…

Pehalgam:പഹല്‍ഗാമിലെ ഭീകാരക്രമണത്തിന് തിരിച്ചടിക്കാന്‍ സൈന്യങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ സേനാമേധാവിമാര്‍ അടക്കം പങ്കെടുത്ത ഉന്നത തല യോഗത്തിന് ശേഷമാണ് പ്രതികരണം. യോഗത്തില്‍ പ്രതിരോധ മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവും പങ്കെടുത്തു. STORY HIGHLIGHT:Narendra Modi extends support to soldiers

World

പഹൽഗാമിൽ ഭീകരക്രമണം….

പഹൽഗാം:പഹല്‍ഗാമിൽ വിനോദസഞ്ചാരികളടക്കം 26 പേരെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ തനിക്ക് ബന്ധമില്ലെന്ന് സിപ് ലൈന്‍ ഓപറേറ്റര്‍ മുസമ്മില്‍ എന്‍ഐഎയോട് പറഞ്ഞതായി വിവരം. സിപ് ലൈനില്‍ കയറുന്ന സഞ്ചാരികളെ പ്രാര്‍ത്ഥന ചൊല്ലിയാണ് വിടാറുള്ളതെന്നും വെടിയൊച്ചയും, പ്രാര്‍ത്ഥനയുമായി ബന്ധമില്ലെന്നും മുഹമ്മില്‍ വ്യക്തമാക്കിയതായും എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു. വെടിവയ്പ് തുടര്‍ന്നപ്പോള്‍ പ്രദേശത്ത് നിന്ന് മറ്റുള്ളവരെ പോലെ താനും ഓടിപ്പോയെന്നും മുസമ്മിലിന്റെ മൊഴിയില്‍ പറയുന്നു STORY HIGHLIGHT:Terror attack in Pahalgam

Kerala

ശരീരത്തിന് ഏറെ ആവശ്യമായ ഒരു ധാതുവാണ് അയണ്‍ അഥവാ ഇരുമ്പ്

ശരീരത്തിന് ഏറെ ആവശ്യമായ ഒരു ധാതുവാണ് അയണ്‍ അഥവാ ഇരുമ്പ്. ചുവന്ന രക്താണുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും പേശികളുടെ ശക്തിക്കും രോഗപ്രതിരോധശേഷിക്കുമൊക്കെ ഇരുമ്പ് ആവശ്യമാണ്.  ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. അമിത ക്ഷീണവും തളര്‍ച്ചയും ഇരുമ്പിന്റെ കുറവു മൂലം പലര്‍ക്കുമുണ്ടാകാം. ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, ഉന്മേഷക്കുറവ് തുടങ്ങിയവയും ഇരുമ്പിന്റെ കുറവുള്ളവരില്‍ കാണാം. വിളര്‍ച്ച, വിളറിയ ചര്‍മ്മം തുടങ്ങിയവയും അയേണിന്റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം. നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോവുന്നതും ഇരുമ്പിന്റെ കുറവിനെ […]

Kerala World

ഇന്നത്തെ വിനിമയ നിരക്ക്*

ഇന്നത്തെ വിനിമയ നിരക്ക്*ഡോളര്‍ – 85.22, പൗണ്ട് – 110.81, യൂറോ – 93.77, സ്വിസ് ഫ്രാങ്ക് – 99.64, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.94, ബഹറിന്‍ ദിനാര്‍ – 226.06, കുവൈത്ത് ദിനാര്‍ -276.82, ഒമാനി റിയാല്‍ – 221.36, സൗദി റിയാല്‍ – 22.71, യു.എ.ഇ ദിര്‍ഹം – 23.21, ഖത്തര്‍ റിയാല്‍ – 23.39, കനേഡിയന്‍ ഡോളര്‍ – 60.28. STORY HIGHLIGHT:Today’s exchange rate*

Kerala

കാശി – അയോദ്ധ്യ – ഗയാ യാത്ര ഫോര്‍ച്ചൂണിനൊപ്പം*

കാശി:കാശി – അയോദ്ധ്യ – ഗയാ യാത്ര ഫോര്‍ച്ചൂണിനൊപ്പം*മനുഷ്യജീവിതം മോക്ഷത്തോട് ഏറ്റവും അടുത്തിരിക്കുന്ന കാശിയിലേക്കും പൂര്‍വ്വികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കേണ്ട ഗയയിലേക്കും ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിലേക്കും 7 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത്  അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും […]

Kerala

വഖഫ് നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്.

ഡൽഹി:വഖഫ് നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമെന്നും മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത്.  ഭൂരിപക്ഷമുണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തി നടത്തിയ നീക്കമാണെന്നും നിയമ വിദഗ്ധരുമായുള്ള കൂടിയാലോചനക്ക് ശേഷം ഹര്‍ജി ഫയല്‍ ചെയ്യുമെന്നും നേതൃത്വം അറിയിച്ചു. പൗരത്വ നിയമഭേദഗതി, ആരാധനാലയ സംരക്ഷണം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഹര്‍ജികള്‍ തുടങ്ങിയവ  വിശദീകരിച്ച് സുപ്രീംകോടതിയില്‍ നീണ്ട നിയമയുദ്ധത്തിന് തയ്യാറാകുന്നുവെന്ന് ജയറാം രമേശ്  എക്‌സില്‍ കുറിച്ചു. STORY HIGHLIGHT:Congress moves Supreme Court against Waqf […]