Kerala

നിർണായത്തിനായി അയച്ച ശരീരഭാഗങ്ങൾ മോഷണം പോയി.

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്‍ സുരക്ഷാ വീഴ്ച. രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തില്‍ ആക്രി വില്‍പ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പാത്തോളജിയില്‍ പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരന്‍ മോഷ്ടിച്ചത്. 17 രോഗികളുടെ സ്പെസിമെനാണ് മോഷണം പോയത് STORY HIGHLIGHT:Body parts sent for autopsy were stolen.

Kerala

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് റീജിയണൽ ക്യാൻസർ സെന്റർ ആരംഭിച്ചു

തിരുവനന്തപുരം:തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ അത്യാധുനിക സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി (എസ്.ജി.ആര്‍.ടി.) ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സാധാരണ കോശങ്ങള്‍ക്ക് കേടുപാട് വരുത്താതെ കാന്‍സര്‍ കോശങ്ങളില്‍ മാത്രം കൃത്യമായ റേഡിയേഷന്‍ നല്‍കാനും പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു… STORY HIGHLIGHT:Health Minister Veena George launched the Regional Cancer Center

Kerala

വ്ലോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അസ്വഭാവികതയില്ലെന്ന് പൊലീസ്.

മലപ്പുറം:വ്ലോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അസ്വഭാവികതയില്ലെന്ന് പൊലീസ്. അപകട മരണം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജുനൈദ് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കി. മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ചുണ്ടായ അപകടമാണ് മരണത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. STORY HIGHLIGHT:Police said there was no abnormality in the death of vlogger Junaid in a car accident.

Kerala

സിപിഎം നേതാവും എംപിയുമായ കെ രാധാകൃഷ്ണന് എസ്എംഎസ് ഇഡി സമന്‍സ്

കൊച്ചി:കരുവന്നൂര്‍ കേസിലെ ചോദ്യം ചെയ്യലിന് നാളെ  ദില്ലിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാട്ടി  സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണന് ഇഡി സമന്‍സ് അയച്ചു. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ലോക്‌സഭ സമ്മേളനത്തിനു ശേഷം ഹാജരാകാമെന്ന് ഇ.ഡിയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് രാധാകൃഷ്ണന് ഇ ഡി നേരത്തെ സമന്‍സ് അയച്ചിരുന്നു. അതേസമയം കരുവന്നൂര്‍ കളളപ്പണ ഇടപാട് കേസ് അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ ഉദ്യോഗസ്ഥനെ ചുമലപ്പെടുത്തി. STORY HIGHLIGHT:SMS ED summons […]

Kerala

ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തന്ത്രം.

തിരുവനന്തപുരം:ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തന്ത്രം. സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച നാളെ വിവിധ ജില്ലകളില്‍  ആരോഗ്യവകുപ്പ് പരിശീലന പരിപാടി വെച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ആശാ പ്രവര്‍ത്തകര്‍ക്ക് നാളെ പരിശീലന പരിപാടി വെച്ചത്. എല്ലാ ആശാ പ്രവര്‍ത്തകരും പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. STORY HIGHLIGHT:State government’s new strategy to break the blockade of Asha workers’ […]

Uncategorized

എം ഡി മോട്ടറിന്റെ ഏറ്റവും പുതിയ വിലകുറഞ്ഞ കാർ

ചൈനീസ് – ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് ഫോര്‍ വീലര്‍ കാറായ കോമറ്റ് ഇവിക്ക് മികച്ച കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ മാസം നിങ്ങള്‍ ഒരു ഇലക്ട്രിക് കാര്‍ വാങ്ങിയാല്‍ 45,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. കോമറ്റ് ഇവിയുടെ നാല് വകഭേദങ്ങള്‍ ലഭ്യമാണ്. ഇതില്‍ എക്സിക്യൂട്ടീവ്, എക്സ്‌ക്ലൂസീവ്, 100-ഇയര്‍ പതിപ്പുകള്‍ ഉള്‍പ്പെടുന്നു. ജനുവരിയിലും കമ്പനി വിലയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എംജി കോമറ്റിന്റെ രൂപകല്‍പ്പന വുളിംഗ് എയര്‍ ഇവിയുടേതിന് […]

Kerala

ബംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ചു

ബംഗളൂരു: ബെംഗളൂരുവില്‍ ദുരൂഹ സാഹചര്യത്തില്‍ തൊടുപുഴ സ്വദേശിയായ യുവാവ് മരിച്ച സംഭവത്തില്‍ കാഞ്ഞിരപ്പളളി സ്വദേശിയെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്വദേശി ലിബിന്റെ മരണത്തിലാണ് കൂടെ താമസിച്ചിരുന്ന കാഞ്ഞിരപ്പളളി സ്വദേശിയായ എബിനെ ബെംഗളൂരു ബെന്നാര്‍ഘട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം കാഞ്ഞിരപ്പളളിയിലെത്തിയാണ് എബിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ അന്വേഷണ സംഘം കര്‍ണാടകത്തിലേക്ക് കൊണ്ടുപോയി STORY HIGHLIGHT:A young man died under mysterious circumstances in Bengaluru.

Kerala

എലിവിഷം കൊണ്ട് പല്ല് തേച്ചു മൂന്നു വയസ്സുകാരി മരിച്ചു

അട്ടപ്പാടി:പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയില്‍ മുണ്ടാനത്ത് ലിതിന്‍ -ജോമറിയ ദമ്പതികളുടെ മകള്‍ നേഹ റോസ് ആണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു STORY HIGHLIGHT:Three-year-old girl dies after brushing her teeth with rat poison

Sports

വിദേശ ലീഗിൽ ഇന്ത്യൻ കളിക്കാരെ കളിപ്പിക്കാത്തതിനെ തുടർന്ന് പ്രതിഷേധവുമായി ഇൻസമം

ഇംഗ്ലണ്ട്:ഇന്ത്യന്‍ കളിക്കാരെ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കാത്ത ബിസിസിഐ നടത്തുന്ന ഐപിഎല്ലില്‍ കളിക്കാന്‍ വിദേശ കളിക്കാരെ അയക്കരുതെന്ന് മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളോട് അഭ്യര്‍ത്ഥിച്ച് മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. എല്ലാ വിദേശ കളിക്കാരും ഐപിഎല്ലില്‍ കളിക്കാന്‍ ഇന്ത്യയിലെത്തുന്നുണ്ട്. എന്നാല്‍ ഒരൊറ്റ ഇന്ത്യന്‍ താരത്തെപ്പോലും വിദേശ ലീഗില്‍ കളിക്കാന്‍ ബിസിസിഐ അനുവദിക്കില്ല. അതുകൊണ്ട് തന്നെ മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളും തങ്ങളുടെ കളിക്കാരെ ഐപിഎല്ലില്‍ കളിക്കാന്‍ അയക്കാതെ ബഹിഷ്‌കരിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും അങ്ങനെ ചെയ്താല്‍ മാത്രമെ ബിസിസിഐ […]

Kerala

തുഷാർ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അഡ്വ. എസ്.സുരേഷ്

തിരുവനന്തപുരം:8.ആര്‍ എസ് എസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ സംഘടനകളുമായി നല്ല ബന്ധം നിലനിര്‍ത്തിയിരുന്ന  പ്രമുഖഗാന്ധിയനായ ജി.ഗോപിനാഥന്‍ നായരുടെ പ്രതിമ അനാശ്ചാദനം ചെയ്ത ചടങ്ങ് മൂന്നാംകിട രാഷ്ട്രീയം പറയാനുള്ള വേദിയാക്കിയതിലൂടെ തുഷാര്‍ ഗാന്ധി മഹാത്മാവിനേയും ഗോപിനാഥന്‍നായരേയും അപമാനിക്കുകയായിരുന്നുവെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് കുറ്റപ്പെടുത്തി. ഗാന്ധികുടുംബത്തിന്റെ  പിന്‍തലമുറക്കാരനെന്ന പേരില്‍ തലച്ചോറും നാവും അര്‍ബന്‍ നക്സലൈറ്റ്റുകള്‍ക്കും രാജ്യദ്രോഹശക്തികള്‍ക്കും പണയം വച്ച തുഷാര്‍ ഗാന്ധിയുടെ പരിശ്രമം രാജ്യത്തെ തരംതാഴ്ത്തി കെട്ടാനാണെന്നും അദ്ദേഹം പറഞ്ഞു. STORY HIGHLIGHT:Adv. with serious allegations […]