യുഎഇയില്‍ ഏഴ് കണ്ടന്റുകള്‍ക്ക് നിരോധനം; ഷെയര്‍ ചെയ്‌താല്‍ 5 ലക്ഷം ദിര്‍ഹം പിഴയും 5 വര്‍ഷം തടവും
ദുബൈ:നിങ്ങള്‍ എപ്പോഴെങ്കിലും വ്യാജമാണെന്ന് തെളിഞ്ഞ ഒരു പോസ്റ്റ് ഫോർവേഡ് ചെയ്തിട്ടുണ്ടോ? അതോ, ചിലപ്പോള്‍ ആളുകളെ ട്രോളുന്നത് നിങ്ങള്‍ ആസ്വദിക്കുന്നുണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ. കാരണം യുഎഇയില്‍ ഏഴ് തരം കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്താല്‍ കാത്തിരിക്കുന്നത് കനത്ത പിഴയും തടവ് ശിക്ഷയുമാണ്. എമിറേറ്റ്സ് അടുത്തിടെ രാജ്യത്ത് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ കർശനമായ നിയമങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. 2024 ജൂലൈ മുതല്‍, സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തുന്നവർക്കും ലൈസൻസില്ലാതെ പരസ്യം ചെയ്യുന്നതിനും പരസ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും പിഴ […]