Thaliparamba Uncategorized

പുന്നാട് വാഹനാപകടത്തില്‍ മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു.

ഇരിട്ടി:ഇരിട്ടിയിലെ പുന്നാട് വാഹനാപകടത്തില്‍ മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു. ഉളിയില്‍ സ്വദേശിയും മാപ്പിളപ്പാട്ട് ഗായകനുമായ ഫൈജാസ് ഉളിയില്‍ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ പുന്നാട് ടൗണിന് സമീപം കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട വാഹനങ്ങളിലെ മറ്റ് യാത്രക്കാർക്കും പരിക്കേറ്റു. കാറില്‍ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയില്‍ നിന്നും അഗ്നിശമനസേന എത്തിയാണ് പുറത്തെടുത്തത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. STORY HIGHLIGHTS:Mappila song singer dies in Punnadu road accident

Kannur

എം.ഡി.എം.എ പിടികൂടി; ബംഗാള്‍ സ്വദേശിനിയും യുവാവും അറസ്റ്റില്‍

കണ്ണൂർ:ബംഗളൂരുവില്‍ നിന്നും കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34), വെസ്റ്റ് ബംഗാള്‍ സ്വദേശിനി സല്‍മ കാടൂണ്‍ (30) എന്നിവർ അറസ്റ്റിലായി. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ്.ഐ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പോലീസും ചേർന്ന് കൂട്ടുപുഴയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത്. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. പൊലീസ് കണ്ണൂർ റൂറല്‍ ജില്ലയില്‍ […]

Kannur

കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി

ഇരിട്ടി :കർണാടകയിൽ നിന്നും ബുള്ളറ്റിൽ കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കളെ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി. കൊയിലാണ്ടി സ്വദേശികളായ എം.പി.മുഹമ്മദ് റാഫി ,ആർ. അഖിലേഷ് എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ  വി.ആർ. രാജീവിൻ്റെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടയിൽ പിടികൂടിയത്. ഇവരിൽ നിന്നും 240 ഗ്രാം കഞ്ചാവും  കടത്താൻ ഉപയോഗിച്ചവാഹനവും പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ച് ശക്തമായ പരിശോധനയാണ് കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ എക്സൈസ് നടത്തുന്നത്.ആഗസ്റ്റ് 14 നു ആരംഭിച്ച സ്പെഷ്യൽ ഡ്രൈവിൽ ചെക്പോസ്റ്റിൽ ഇതുവരെ […]

Thaliparamba

ഞാറ്റുവയൽ സ്വദേശി എം.ഡി.എം.എയുമായി ഇരിട്ടിയില്‍ പിടിയിലായി.

ഇരിട്ടി: തളിപ്പറമ്പ് സ്വദേശിയായ എം.ഡി.എം.എ കടത്തുകാരന്‍ പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടിയല്‍ വീണ് പരിക്കേറ്റു. ഞാറ്റുവയലിലെ മീത്തലെപാത്ത് വീട്ടില്‍ എം.പി.മന്‍സൂറിനാണ്(35)പരിക്കേറ്റത്. ഉടന്‍തന്നെ ഇരിട്ട് താലൂക്ക്ആശുപത്രിയില്‍ എത്തിച്ച പ്രതിയെ പിന്നീട് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളില്‍ നിന്ന് 53.239 ഗ്രാം നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം 5.11 നാണ് കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ പോലീസ് ഇയാളെ തടഞ്ഞുവെച്ചത്. വിവരമറിഞ്ഞ്ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. ദേഹപരിശോധന നടത്തുന്നതിനിടയിലാണ് മന്‍സൂര്‍ പോലീസുകാരില്‍ […]

Kannur

ഇരിട്ടിയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ യുവാവിനെ അറസ്റ്റു ചെയ്തു

ഇരിട്ടി:യുവാവിന്റെ വെട്ടേറ്റ് ഭാര്യാ മാതാവും ഭാര്യയും മരിച്ച സംഭവം കണ്ണൂര്‍ ജില്ലയെ നടുക്കി. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് പാറക്കണ്ടം തൊണ്ടന്‍കുഴിയില്‍ ചെറുവോട് സ്വദേശിനി പനിച്ചിക്കടവത്ത് അലീമ (55), മകള്‍ സല്‍മ (36) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 തോടെയാണ് നാടിനെ നടുക്കിയ അതി ക്രൂരമായ കൊലപാതകം നടന്നത്. അലീമയുടെ മകള്‍ സല്‍മയുടെ ഭര്‍ത്താവ് മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാഹുല്‍ ഹമീദ് (46) ആണ് കൊലപാതകം നടത്തിയതെന്ന് മുഴക്കുന്ന് പൊലീസ് പറഞ്ഞു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ […]

Kannur

മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.

ഇരിട്ടി: കേരളപ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷൻ ഇരിട്ടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വദേശി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. എല്‍പി, യുപി, ഹൈസ്കൂള്‍, ഹയർ സെക്കൻഡറി വിഭാഗത്തിലാണു മത്സരം നടത്തിയത്. ഉപജില്ലാ പ്രസിഡന്‍റ് ജാൻസണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സി.വി. കുര്യൻ, ടി.വി. ഷാജി, വി.കെ. ഇസ, കെ. ശ്രീകാന്ത്, പി.ആർ. ശ്രീജിത്ത്, ടി.വി. സജി, വി. ധന്യ, കെ. സുമേഷ്, കെ.പി. അമീൻ, ഷാജി മാത്യു, ജിജോ ജേക്കബ്, ജയലത എന്നിവർ നേതൃത്വം നല്‍കി. STORY […]