Kerala

അര്‍ജുന്‍റെ ഭാര്യക്ക് സഹകരണ ബാങ്കില്‍ ജോലി

ഷിരൂരില്‍ കാണാതായ അര്‍ജുന്‍റെ ഭാര്യക്ക് സഹകരണ ബാങ്കില്‍ ജോലി,ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയില്‍ നിയമന ഉത്തരവ് തിരുവനന്തപുരം : ഷിരൂരില്‍ അപകടത്തില്‍ കാണാതായ അർജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈതാങ്ങ്. അർജുനെ അപകടത്തില്‍ കാണതായതോടെ കുടുംബം അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെ എത്താനായി അർജുന്റെ ഭാര്യയ്ക്ക് ജോലി നല്‍കിയിരിക്കുകയാണ് സഹകരണ വകുപ്പ്. അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കില്‍ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം നല്‍കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് (ജി.ഒ നമ്ബർ […]

Thaliparamba

എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ്

തളിപ്പറമ്പ:കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ആഗസ്റ്റ് 31 രാവിലെ 10 മണി മുതൽ ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകൾ ലഭിക്കുന്നതിനായി വൺ ടൈം രജിസ്ട്രേഷൻ നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് 250 രൂപ, പ്രായപരിധി 50 വയസ്സിൽ കുറവ്.  രജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്ക് ഇമെയിൽ ഐഡിയും ഫോൺ നമ്പറും വേണം. ആധാർ/വോട്ടേഴ്സ് ഐഡി/പാസ്പോർട്ട്/ പാൻകാർഡ് ഏതെങ്കിലും തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ […]

Dharmashala

വാക്-ഇൻ-ഇന്റർവ്യൂ

വാക്-ഇൻ-ഇന്റർവ്യൂ                                                                            ധർമ്മശാല: കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിന് കീഴിൽ ഒഴിവുള്ള പായം, കേളകം, കുന്നോത്തുപറമ്പ്, മാങ്ങാട്ടിടം, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഒഴിവിലേക്ക് എസ് സി പ്രമോട്ടർമാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ സെപ്റ്റംബർ അഞ്ചിന് ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തും.  പട്ടികജാതിയിൽപ്പെട്ട പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളതും 40 വയസ്സ് കൂടാത്തതുമായ താൽപര്യമുള്ള ഉദ്യോഗാർഥികൾ ജാതി സർട്ടിഫിക്കറ്റ്, എസ് എസ് എൽ സി / പ്ലസ് […]

Kannur

നെയ്ത്ത് തൊഴിലാളികളും ജീവനക്കാരും പട്ടിണിയിലേക്ക്

കണ്ണൂർ:ജില്ലയിലെ നെയ്ത്തുതൊഴിലാളികള്‍ക്ക് കൂലി ലഭിച്ചിട്ട് ഏഴുമാസവും കൈത്തറി ജീവനക്കാർക്ക് ശമ്ബളം ലഭിച്ചിട്ട് ആറു മാസവും പിന്നിടുന്നു. അടിയന്തിരമായി ഇടപെടലുണ്ടായില്ലെങ്കില്‍ തങ്ങളുടെ ഓണം പട്ടിണിയുടേതാകുമെന്നാണ് ഇവരുടെ പരിദേവനം. തൊഴിലാളികളുടെ സാമ്ബത്തിക ഞെരുക്കം പരിഹരിക്കാൻ സംഘങ്ങള്‍ തന്നെ സാമ്ബത്തിക, നിക്ഷേപ പദ്ധതികള്‍ നടപ്പാക്കുകയാണിപ്പോള്‍.ഇതില്‍ മിക്ക സംഘങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലുമാണ്. തടഞ്ഞുവച്ച റിബേറ്റ് തുക ലഭിക്കാത്തതാണ് ഒരു പ്രതിസന്ധി. ഇതിന് പിന്നാലെ കേന്ദ്ര സർക്കാർ റിബേറ്റ് നിറുത്തലാക്കിയതും ഉത്പാദനത്തെ ബാധിച്ചു നിലവില്‍ സംഘങ്ങള്‍ക്ക് ആവശ്യത്തിനുള്ള നൂല്‍ ലഭിക്കാത്ത അവസ്ഥയമുണ്ട്.നെയ്ത്തുകാർക്കും ജീവനക്കാർക്കുമുള്ള ശമ്ബളവും […]

Thaliparamba

സർ സയ്യിദ് കോളജ് ജോബ് സ്റ്റേഷൻ പ്രവർത്തനത്തിന് നാളെ തുടക്കമാകും.

തളിപ്പറമ്പ:നിയോജക മണ്ഡലം എപ്ലോയ്മെന്‍റ് ആൻഡ് എന്‍റർപ്രണർഷിപ്പ് പ്രോജക്‌ടിന്‍റെ ഭാഗമായി സർ സയ്യിദ് കോളജ് ജോബ് സ്റ്റേഷൻ പ്രവർത്തനത്തിന് നാളെ തുടക്കമാകും. ജോബ് സ്റ്റേഷന്‍റെ ഉദ്ഘാടനവും വിജ്ഞാന തൊഴില്‍-സംരഭക ഫോണ്‍-ഇൻ ഹെല്‍പ്പ് ഡെസ്കിനും വെബ്സൈറ്റിന്‍റേയും ലോഞ്ചിംഗ് തളിപ്പറമ്ബ് മണ്ഡലം എംഎല്‍എ എം.വി. ഗോവിന്ദൻ നിർവഹിക്കും. കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനും, സിനിമ സംവിധായകനുമായ മധുപാല്‍, കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ പി.എസ്. ശ്രീകല എന്നിവർ മുഖ്യാതിഥികളായിരിക്കും. ജോബ് സ്റ്റേഷൻ ആരംഭിക്കുന്നതോടെ മണ്ഡലത്തിലെ ഒമ്ബത് […]