Kannur

ദിവ്യയെ പിടികൂടാത്തത് പി.ശശിയുടെ നിര്‍ദേശപ്രകാരം’: കെ. സുധാകരൻ

കണ്ണൂർ:എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പിടികൂടാത്തത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ നിർദേശപ്രകാരമാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. പി.പി ദിവ്യക്ക് സ്വാർത്ഥ താല്പര്യമുണ്ടെന്നും അത് നടക്കാത്തതിലെ അരിശമാണ് എഡിഎമ്മിന്‍റെ യാത്രയയപ്പില്‍ പ്രകടിപ്പിച്ചതെന്നും സുധാകരൻ ആരോപിച്ചു. വിഷയത്തില്‍ സർക്കാർ കാര്യക്ഷമമായ നടപടി എടുക്കുന്നില്ല. മുകളില്‍ നിന്നും നിർദേശം കിട്ടാതെ പോലീസ് അനങ്ങില്ലെന്നും കെ.സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും സുധാകരൻ ചോദിച്ചു. STORY […]

Dharmashala

വളരേണ്ടത് നാടിന്റെയും ജനങ്ങളുടെയും ആവശ്യമാണെന്ന് കെ.സുധാകരന്‍ എം.പി.

മുഴപ്പിലങ്ങാട്: സഹകരണ സ്ഥാപനങ്ങള്‍ കാലഘട്ടത്തിനനുസരിച്ച് വൈവിദ്ധ്യവത്ക്കരണം നടപ്പാക്കി വളരേണ്ടത് നാടിന്റെയും ജനങ്ങളുടെയും ആവശ്യമാണെന്ന് കെ.സുധാകരന്‍ എം.പി. സഹകരണ പ്രസ്ഥാനങ്ങള്‍ നിലനില്ക്കാനും വളരാനും സാധിക്കണമെങ്കില്‍ ശക്തമായ നേതൃത്വവും ജനപിന്തുണയും ആവശ്യമാണെന്നും സുധാകരന്‍ പറഞ്ഞു. മുഴപ്പിലങ്ങാട് ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ കീഴില്‍ മുഴപ്പിലങ്ങാട് മില്‍ക്ക് എന്ന പേരില്‍ പാലും പാലുല്‍പ്പന്നങ്ങളും പൊതുവിപണിയിലിറക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് അംഗം എം.ഷീബ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയരക്ടര്‍ ഒ.സജിനിലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. സീനിയര്‍ […]

Aanthoor

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭമാരംഭിക്കുമെന്ന് കെ സുധാകരൻ

കണ്ണൂർ:  ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുഴ്ത്തി വെച്ചുവെന്ന് ആരോപിച്ച്‌ അതിരൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാഷ്ട്രീയ കൊടിയുടെ നിറം നോക്കിയാണ് സർക്കാർ സ്ത്രീ പീഡന പരാതിയുള്ളവർക്കെതിരെ നടപടി എടുക്കാതിരിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എം.പി കണ്ണൂരില്‍ ആരോപിച്ചു. ഹേമാ കമ്മിറ്റി റിപ്പോർട്ടില്‍ നടപടി സ്വീകരിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കണ്ണൂർ കലക്ടറേറ്റിന് മുൻപില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ജനകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമാ കമ്മിഷൻ റിപ്പോർട്ടില്‍ […]

Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. വിമാനത്താവളങ്ങള്‍ക്ക് സർക്കാർ ഒരു പോയിന്റ് ഓഫ് കോള്‍ അനുവദിക്കില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേത്. പാർലമെന്റില്‍ കെ.സുധാകരന്റെ ചോദ്യത്തിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഈക്കാര്യം വ്യക്തമാക്കിയത്. ഈ നിലപാട് പുനഃപരിശോധിക്കാൻ (reconsider) കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. നിരവധിത്തവണ ഇക്കാര്യം പാര്‍ലമെന്റിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വ്യോമയാന മന്ത്രിയുടെയും […]