Dharmashala

സ്കൂളിന് വാട്ടർ കൂളർ നൽകി യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത്

കമ്പിൽ : മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി വക കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയ വാട്ടർ കൂളർ സ്ഥാപിച്ചു.  സ്കൂളിൽ നടന്ന ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ജാബിർ പാട്ടയം അദ്ധ്യക്ഷതവഹിച്ചു. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ കെ.സി മുഹമ്മദ് കുഞ്ഞി, എം.എസ്. എഫ് പഞ്ചായത്ത് പ്രസിഡണ്ട് വി.ടി […]

Kannur

രാത്രിയുടെ മറവില്‍ മണല്‍ മാഫിയ വീണ്ടും സജീവമായി.

വളപട്ടണം പുഴയോട് ചേർന്ന തീരപ്രദേശങ്ങളിലും കടവുകളിലും രാത്രിയുടെ മറവില്‍ മണല്‍ മാഫിയ വീണ്ടും സജീവമായി. പാറക്കടവ്, കല്ലൂരി, നണിച്ചേരി, പറശ്ശിനി, നാറാത്ത്, കമ്ബില്‍, അരിമ്ബ്ര ഭാഗങ്ങളിലെ കടവുകളിലും പുഴയോരത്തും ബോട്ടുജെട്ടി ഭാഗത്തുമാണ് വീണ്ടും മണല്‍വാരല്‍ സജീവമായിരിക്കുന്നത്. കടവുകളില്‍ രാത്രിയുടെ മറവില്‍ എസ്കോർട്ടോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് മണല്‍ കടത്തുന്നത് പതിവായി. പറശ്ശിനിക്കടവ് വഴിയും നണിച്ചേരിക്കടവ് വഴിയും ചാലാട് വഴിയുമാണ് മണല്‍ ലോറികള്‍ ചീറിപ്പായുന്നത്. ഈ ഭാഗങ്ങളില്‍ പൊലീസിന്റെ രഹസ്യനീക്കങ്ങള്‍ അറിയാൻ ഒരു ടീം തന്നെയുണ്ട്. വളപട്ടണം പൊലീസ് […]