Kannur World

ഹറമില്‍ കാണാതായ കണ്ണൂര്‍ സ്വദേശിനിയായ റഹീമ ഉമ്മാനെ കണ്ടെത്തി

മക്ക:മക്കള്‍ക്കൊപ്പം ഉംറ തീർഥാടനത്തിന് എത്തി മക്കയില്‍ കാണാതായ കണ്ണൂർ സ്വദേശിനിയെ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്ബ് ഉള്ളിവീട്ടില്‍ റഹീമയെ(60)ആണ് നാല് ദിവസത്തെ തിരച്ചിലിന് ഒടുവില്‍ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാതായ ഇവർക്ക് വേണ്ടി മകനും പ്രവാസികള്‍ ആയ കുടുംബവും മക്കയിലെ വിവിധ മലയാളി സംഘടനകളും തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇന്നലെ രാത്രിയോടെ ആണ് ഹറമിന് അടുത്ത് വെച്ച്‌ റഹീമ ഉമ്മാനെ കണ്ടെത്തിയത്. ബഹ്റൈനില്‍ നിന്ന് അഞ്ച് ദിവസം മുമ്ബ് മകനും മരുമകളുമൊത്ത് സ്വകാര്യ ഗ്രൂപ്പില്‍ ആണ് റഹീമ മക്കയില്‍ […]

Kannur

കണ്ണൂർ ഉളിക്കലിൽ ലഹരി മരുന്നുമായി യുവതിയുൾപ്പടെ മൂന്ന് പേർ പിടിയിൽ

കണ്ണൂർ ഉളിക്കലിൽ ലഹരി മരുന്നുമായി യുവതിയുൾപ്പടെ മൂന്ന് പേർ പിടിയിൽ കണ്ണൂർ : ഉളിക്കലിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വിൽപന നടക്കുന്നതായി കണ്ടെത്തൽ. വെള്ളിയാഴ്ച വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയിൽ യുവതി ഉൾപ്പെടെ മൂന്ന് പേരെ മാരകലഹരി മരുന്നായ എംഡിഎംഎയുമായി പിടികൂടി. ഉളിക്കൽ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൽ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.ലഹരി വിൽപ്പനക്കുള്ള കവറുകളും അളവുയന്ത്രവും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പൊലീസിനെ കണ്ടപ്പോൾ […]

Kannur

ആളൊഴിഞ്ഞ വീട്ടില്‍ രാത്രി നടന്ന പരിശോധനയില്‍ വൻ ലഹരിവേട്ട; യുവാക്കള്‍ പിടിയില്‍

കണ്ണൂർ:നാറാത്തെ ആളൊഴിഞ്ഞ വീട്ടില്‍ രാത്രി നടന്ന പരിശോധനയില്‍ വൻ ലഹരിവേട്ട. നാറാത്ത് സ്വദേശി മുഹമ്മദ് ഷഹീൻ യൂസഫ്, കയറള സ്വദേശി മുഹമ്മദ് സിജാഹ എന്നിവരെ ലഹരിയുമായി എക്സൈസ് അറസ്റ്റ് ചെയ്തു. 17 ഗ്രാം എംഡിഎംഎ, രണ്ടര കിലോ കഞ്ചാവ്, 35 ഗ്രാം എല്‍എസ്‌ഡി സ്റ്റാമ്ബ്, 93 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ യുവാക്കളില്‍ നിന്ന് പിടികൂടി. എക്സൈസിന്റെ സ്പെഷ്യല്‍ സ്ക്വോഡ് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്. പിന്നാലെ പ്രതികളുമായി വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയ യുവാക്കളെ സംഘടിച്ചെത്തിയ നാട്ടുകാർ […]

Kannur

മാടായി കോളേജ് നിയമന വിവാദം: 8 പേരുടെ സസ്പെൻഷൻ പിൻവലിച്ച്‌ കണ്ണൂര്‍ ഡിസിസി

കണ്ണൂർ:മാടായി കോളേജ് നിയമന വിവാദത്തില്‍ സ്വീകരിച്ച നടപടി പിൻവലിച്ച്‌ കണ്ണൂർ ഡിസിസി. കെപിസിസി സമിതി നിർദേശത്തെ തുടർന്നാണ് എട്ട് പേരുടെ സസ്പെൻഷൻ പിൻവലിച്ചത്. എംകെ രാഘവൻ എംപിക്കെതിരെ പ്രതിഷേധിച്ചവരെ ഡിസിസി സസ്പെൻഡ് ചെയ്തിരുന്നു. STORY HIGHLIGHTS:Madayi College appointment controversy: Kannur DCC withdraws suspension of 8 people

Kannur

കണ്ണൂരില്‍ വൻ ലഹരി വേട്ട: വീടു വളഞ്ഞ് 2 യുവാക്കളെ പിടികൂടി, നാട്ടുകാരുടെ തല്ലും

കണ്ണൂർ:നാറാത്ത് ടിസി ഗേറ്റില്‍ വൻ ലഹരി വേട്ട. 17 ഗ്രാമോളം എംഡിഎംഎയും രണ്ടര കിലോയിലധികം കഞ്ചാവും അരകിലോ ഹൈബ്രിഡ് കഞ്ചാവും എല്‍എസ്ഡി സ്റ്റാംപുമാണ് വീടുവളഞ്ഞ് എക്സൈസ് പിടികൂടിയത്. പറശിനി റോഡിലെ മുഹമ്മദ് സിജാഫ്, നാറാത്ത് പാമ്ബുരുത്തി റോഡിലെ മുഹമ്മദ് ഷഹീൻ യൂസഫ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ കുറേക്കാലമായി പ്രതികള്‍ വാടക വീടെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി പ്രദേശവാസികള്‍ക്ക് സംശയമുണ്ടായിരുന്നു. ഈ വിവരം അറിയിച്ചതിനെ തുടർന്ന് എക്സൈസ് ഈ വീട് നിരീക്ഷിച്ചു വരികയായിരുന്നു. കണ്ണൂർ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് […]

Kannur

എല്‍ഡിഎഫിന്റെ സമരപ്പന്തലിലേക്ക് കെഎസ്‌ആര്‍ടിസി ബസ് പാഞ്ഞുകയറി

കണ്ണൂർ:സമരത്തിനു വേണ്ടി റോഡില്‍ കെട്ടുന്ന പന്തലിലേക്ക് കെഎസ്‌ആർടിസി ബസ് പാഞ്ഞുകയറി തൊഴിലാളിക്ക് പരുക്കേറ്റു. വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസർക്കാർ സഹായം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച്‌ എല്‍ഡിഎഫ് നാളെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തുന്ന മാർച്ചിന്റെ ഭാഗമായി കെട്ടുന്ന സമരപ്പന്തലിലേക്കാണ് കെഎസ്‌ആർടിസി ബസ് പാഞ്ഞു കയറിയത്. കണ്ണൂർ പുതിയ ബസ് സ്റ്റാൻഡില്‍നിന്ന് വന്ന ബസാണ്, ഷീറ്റ് ഇടാൻ വേണ്ടി റോഡിന് കുറുകെ ഉയരത്തില്‍ കെട്ടുകയായിരുന്ന ഇരുമ്ബ് പൈപ്പില്‍ ഇടിച്ചത്. പെപ്പില്‍ കൊളുത്തി നിന്ന ബസ് പിന്നോട്ടോ […]

Uncategorized

കനത്ത മഴയില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കാര്‍ യാത്രികനായ യുവാവ് മരിച്ചു.

കണ്ണൂർ:കണ്ണൂരില്‍ കനത്ത മഴയില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കാര്‍ യാത്രികനായ യുവാവ് മരിച്ചു. കണ്ണൂര്‍ അങ്ങാടിക്കടവ് കുറിച്ചികുന്നേല്‍ ബെന്നിയുടെ മകൻ ഇമ്മാനുവല്‍ (24) ആണ് ദാരുണമായി മരണപ്പെട്ടത്. കണ്ണൂര്‍ അങ്ങാടിക്കടവില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം. കുളത്തിലേക്ക് കുത്തനെ മറിഞ്ഞ കാറില്‍ നിന്ന് യാത്രികനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂരില്‍ വിദ്യാര്‍ഥിയായ ഇമ്മാനുവല്‍ പരീക്ഷ കഴിഞ്ഞ് തിരിച്ച്‌ അങ്ങാടിക്കടവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരിട്ടി മേഖലയില്‍ രാത്രിമുതല്‍ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. റോഡിലൂടെ പോകുന്നതിനിടെ മരക്കൊമ്ബ് വീഴുന്നത് […]

Kannur

ഇന്നലെ രാത്രി ആലപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ മാട്ടൂൽ സ്വദേശി മരണപ്പെട്ടു

കണ്ണൂർ:ഇന്നലെ രാത്രി ആലപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ കണ്ണൂർ ജില്ലയിലെമാട്ടൂൽ നോർത്ത് സി.എം.അബ്ദുൽ ജബ്ബാറിന്റെയുംമുട്ടം എസ്.എൽ.പി ഫാസീലയുടെയും മകൻ മുഹമ്മദ് അബ്ദുൽ ജബ്ബാർ മരണപ്പെട്ടു എം.ബി.ബി.എസ്   ഒന്നാം വർഷ വിദൃാർത്ഥിയാണ്. ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാർഥികള്‍ സിനിമ കാണാനായി പോകുമ്ബോഴാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ആലപ്പുഴ കൈചൂണ്ടിമുക്കിലെ പാൻ സിനിമാസില്‍ രാത്രി ഒൻപതരയ്ക്കും ഒൻപതേമുക്കാലിനുമുള്ള പുതിയ സിനിമകള്‍ കാണുകയായിരുന്നു ലക്ഷ്യം. ഇതിനായി ഒരു കാറില്‍ ചങ്ങനാശ്ശേരി റോഡില്‍നിന്ന് ഹൈവേയില്‍ക്കയറി വലതുഭാഗത്തേക്കു തിരിയുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടതെന്നും പറയുന്നു. ഹൈവേയുടെ തിരക്കില്‍ നിന്നൊഴിഞ്ഞ് […]

Kannur

പുലിയെന്ന് സംശയം: വനം വകുപ്പ് പരിശോധന നടത്തി

മട്ടന്നൂർ: പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് മട്ടന്നൂർ വെള്ളിയാം പറമ്പിൽ വനം വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. കുളത്തൂരിലുള്ള വീട്ടുകാരാണ് വ്യാഴാഴ്ച രാത്രി വീടിന് പിറകിലായി പുലിയെ കണ്ടതായി പറഞ്ഞത്. ഇവരുടെ വളർത്തു നായയെ പുലി ആക്രമിച്ചതായും പറയുന്നു. തുടർന്ന് രാത്രി 10-ഓടെ വനം വകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. പുലിയുടെ സാന്നിധ്യം തെളിയിക്കുന്നതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. STORY HIGHLIGHTS:Suspected tiger: Forest Department conducts inspection

Kannur

ഡിസംബർ 10 ന് കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക്

കണ്ണൂർ:കണ്ണൂർ ജില്ലയിൽ ഡിസംബർ 10ന് സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസുകൾക്കെതിരെ പോലീസ് വ്യാപകമായി പിഴ ചുമത്തുന്നതിന് എതിരെയാണ് സൂചനാ പണിമുടക്ക്. പ്രശ്ന‌ം പരിഹരിച്ചില്ലെങ്കിൽ ഡിസംബർ 18 മുതൽ അനിശ്ചിത കാല പണിമുടക്ക്. ബസുകളുടെ ഫോട്ടോ എടുത്ത് പിഴ ചുമത്തുന്ന നടപടി അവസാനിപ്പിക്കണമെന്ന് ബസ് ഉടമസ്ഥ സംഘം കോഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജ്‌കുമാർ കരുവാരത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. STORY HIGHLIGHTS:Private bus strike in Kannur district on December 10