Kannur

ഇനി സൗജന്യമില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി ടിക്കറ്റിന് ഇനി 10 രൂപ ഫീസ്

കോഴിക്കോട്:സ്ഥാപിതമായ കാലം മുതല്‍ ലഭിച്ച സൗജന്യം ഇനി ലഭിക്കില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് 10 രൂപ നിരക്കില്‍ ഫീസ് ഈടാക്കാന്‍ തീരുമാനം. ഡിസംബര്‍ ഒന്നു മുതല്‍ തീരുമാനം നിലവില്‍ വരും. ജില്ലാ കളക്ടര്‍ സ്നേഹികുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. മെഡിക്കല്‍ കോളേജ് ആശുപത്രി, ഐഎംസിഎച്ച്‌, ഡെന്റല്‍ കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളില്‍ ഒ പി ടിക്കറ്റ് നിരക്ക് ബാധകമാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ […]

Pariyaram

മുസ്‌ലിം യൂത്ത് ലീഗ് നിവേദനം നൽകി

പരിയാരം : പരിയാരം കുടുംബാരോഗ്യകേന്ദ്രത്തിൽ സ്ഥിര ഡോക്‌ടർ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് പരിയാരം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് നിവേദനം നൽകി.ജീവനക്കാരുടെ കുറവ് പരിഹരിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് സി പ്രമീള ബോബിക്ക് നൽകിയ നിവേദനത്തിൽ യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി വി അബ്ദുൽ ഷുക്കൂർ, വനിതാ ലീഗ് മണ്ഡലം വൈസ്.പ്രസിഡന്റ് കെ പി സൽമത്ത് എന്നിവരുടെ സാന്നിധ്യത്തിൽ യൂത്ത് ലീഗ് പഞ്ചായത്ത് […]

Pariyaram

സി.പി.എം കൈയേറ്റം: ആരോപണവുമായി എച്ച്‌.ഡി.എസ് അംഗം

പരിയാരം:പരിയാരം: പരിയാരം കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജ് കാമ്ബസിനകത്തെ കെട്ടിടങ്ങളില്‍ വ്യാപകമായി കൈയേറ്റം നടക്കുന്നതായി എച്ച്‌.ഡി.എസ് അംഗം അഡ്വ.രാജീവൻ കപ്പച്ചേരി. പാംകോസ് എന്ന സി.പി.എം നിയന്ത്രിത സഹകരണ സ്ഥാപനത്തിന് കാന്റീൻ നടത്താൻ മുൻ ഭരണസമിതി അംഗീകാരം നല്‍കിയതിന്റെ പേരില്‍ കാമ്ബസിനകത്തെ പല സ്ഥലങ്ങളും കെട്ടിടങ്ങളും കൈയേറി ഏഴിടങ്ങളിലായി പാംകോസിന്റെ വിവിധ സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നതായി രാജീവൻ കപ്പച്ചേരി പറഞ്ഞു. ഇപ്പോള്‍ 1960 ല്‍ കേരള ഗാന്ധി കെ.കേളപ്പൻ നിർമ്മിച്ച്‌ തുറന്നുകൊടുത്ത ചാച്ചാജി വാർഡ് എന്ന ചരിത്രമുറങ്ങുന്ന കെട്ടിടം മൊത്തമായി എച്ച്‌.ഡി.എസിന്റെയോ […]

Pariyaram

കാൻസര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിൽ

പരിയാരം:സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടികളുടെ ഭാഗമായി കാൻസർ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ നല്‍കുന്ന കാരുണ്യ സീറോ പ്രോഫിറ്റ് കൗണ്ടർ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിർവ്വഹിച്ച ശേഷം കണ്ണൂർ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ അനുവദിച്ച കൗണ്ടറിന്റെ ഉദ്ഘാടനം പ്രിൻസിപ്പല്‍ ഇൻ ചാർജ് ഡോ. ഷീബ ദാമോദർ നിർവ്വഹിച്ചു. എൻഎച്ച്‌എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനില്‍കുമാർ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് […]

Pariyaram

സിപിഎം സൊസൈറ്റിയുടെ കൈയേറ്റത്തില്‍ നടപടി വേണം : അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

പരിയാരം:പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാമ്ബസിനകത്ത് സൊസൈറ്റിയുടെ മറവില്‍ നടക്കുന്ന സിപിഎമ്മിന്റെ കൈയേറ്റത്തില്‍ നടപടി വേണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. സി.പി.എം. നിയന്ത്രണത്തിലുള്ള പാംകോസ് എന്ന സഹകരണ സ്ഥാപനത്തിന്റെ മറവില്‍ ഇവിടെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റലും നിയമവിരുദ്ധമാണ്. സര്‍ക്കാര്‍ സ്ഥാപനത്തിലെ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുമ്ബോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളെല്ലാം ലംഘിച്ചാണ് ഇവിടെ നിന്നും പഴയ കെട്ടിടത്തിന്റെ വിലപിടിപ്പുള്ള മര ഉരുപ്പടികളൊക്കെ പുറമേക്ക് കടത്തുകയും ചെയ്യുന്നത്. കെട്ടിടത്തിന്റെ മേല്‍പ്പുര പൊളിച്ച്‌ മര […]

Pariyaram

നിപ ചികിത്സാരംഗത്ത് സ്മാര്‍ട്ടായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രി

പരിയാരം:നിപ ചികിത്സാരംഗത്ത് സ്മാര്‍ട്ടായി സര്‍ക്കാര്‍ നിയന്ത്രണത്തിലുളള പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രി. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുപേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ച്‌ കണ്ണൂരിലെ നിപ ഭീതി ഒഴിഞ്ഞതോടെ, പ്രതിസന്ധിയില്‍ അത്താണിയായ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിനും അഭിമാനിക്കാവുന്ന നേട്ടമായി. രോഗികളുടെ ട്രൂനാറ്റ്, ആര്‍ടിപിസിആര്‍. പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു. ഓഗസ്റ്റ് 23നാണ് പനിയും കടുത്ത ഛര്‍ദിയുമായി രണ്ടുപേരെ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് […]

Pariyaram

കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു വീണ് വയോധിക മരിച്ച നിലയിൽ

പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു വീണ് വയോധിക മരിച്ച നിലയിൽ. ശ്രീകണ്ഠാപുരം നിടിയേങ്ങയിലെ ഓമന(75) ആണ് മരിച്ചത്. സഹോദരൻ നാരായണന്റെ കൂട്ടിരിപ്പുകാരിയായി ആശുപത്രിയിൽ എത്തിയതായിരുന്നു. വൈകീട്ട് ഇവർ കെട്ടിടത്തിൽനിന്നു താഴേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. STORY HIGHLIGHTS:An elderly woman died after falling from the seventh floor of the Kannur Govt.Medical College Hospital building