Kannur

കണ്ണൂര്‍ സ്പോര്‍ട്സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 50 – ല്‍ അധികം കുട്ടികള്‍ ചികിത്സ തേടി ആശുപത്രിയില്‍

കണ്ണൂർ:സ്പോർട്സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 50 – ല്‍ അധികം കുട്ടികള്‍ ഇതിനോടകം ആശുപത്രിയില്‍ ചികിത്സ തേടി. കൂടുതല്‍ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് എത്തുന്നു. കുട്ടികളെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ നിന്ന് മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. STORY HIGHLIGHTS:Food poisoning in Kannur sports hostel;  More than 50 children sought treatment at the hospital

Kannur

കണ്ണൂര്‍ കലക്റ്ററുടെ അനുശോചന വാക്കുകള്‍ ആവശ്യമില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം

കണ്ണൂർ:കലക്റ്ററുടെ അനുശോചന വാക്കുകള്‍ ആവശ്യമില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം. സബ് കളക്ടറുടെ കൈവശം കവറില്‍ കൊടുത്തുവിട്ട കത്തില്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞതായി ജോയിൻ്റ് കൗണ്‍സില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി അഖില്‍ പറഞ്ഞു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കത്തില്‍ അതൃപ്തയാണ്. കത്തില്‍ വിഷയങ്ങളൊന്നും സൂചിപ്പിച്ചിട്ടില്ല. കളക്ടറുടെ വ്യക്തിപരമായ അനുഭവങ്ങള്‍ സൂചിപ്പിച്ചു എന്നല്ലാതെ മറ്റൊന്നുമില്ല. കത്തിനെ ഗൗരവമായി കാണുന്നില്ല. ഓണ്‍ലൈൻ ചാനലിനെ വിളിച്ച്‌ ഇത്തരത്തില്‍ പരിപാടി നടത്തിയതില്‍ കളക്ടർ ഇടപെട്ടില്ല. […]

Kannur

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണ ആവശ്യം തള്ളി സുപ്രീം കോടതി.

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണ ആവശ്യം തള്ളി സുപ്രീം കോടതി. കണ്ണൂർ:മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഇല്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സംഭവം നടന്ന് അഞ്ച് വര്‍ഷം കഴിഞ്ഞെന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടികാട്ടി.  അതേസമയം, കേസിന്റെ വിചാരണ വേളയില്‍ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ നിയമപരമായ മാര്‍ഗം തേടാന്‍ മാതാപിതാക്കള്‍ക്ക് അവകാശം […]

Kannur

പേസസ്സ് വെല്‍നെസ് ഇൻഡ്യ രണ്ടാം വാര്‍ഷികാഘോഷം 25 ന് കണ്ണൂരില്‍

കണ്ണൂർ:കണ്ണൂരില്‍ വെല്‍നെസ് രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ പേസസ്സ് വെല്‍നെസ് ഇൻഡ്യ എല്‍എല്‍ പി രണ്ടാം വാർഷികാഘോഷം സെപ്തംബർ 25ന് ഹോട്ടല്‍ റെയിൻബോ സ്യൂട്ട് കണ്ണൂരില്‍ വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികള്‍ കണ്ണൂർ പ്രസ് ക്ളബ്ബില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്യും തുടർന്ന് ഗിന്നസ്‌ആല്‍വിൻ റോഷൻ്റെ മാജിക് മെൻ്റലിസം ഷോയും അരങ്ങേറും. വെല്‍നെസ് ഇൻഡസ്ട്രിയില്‍ വൻ മുന്നേറ്റം നടത്താൻ ഈ രണ്ടു വർഷം കൊണ്ട് പേസസ്സിന് […]

Kannur

ജില്ലയിലെ ചെങ്കല്‍ ക്വാറികളില്‍ മാലിന്യം തള്ളുന്നതിനെതിരെ നടപടിക്ക് നിര്‍ദേശം

കണ്ണൂർ:കണ്ണൂർ ജില്ലയിലെ ചെങ്കല്‍ ക്വാറികളില്‍ ലോറികളില്‍ മാലിന്യം കൊണ്ടുവന്ന് തള്ളുന്നുവെന്ന പരാതി പരിശോധിച്ച്‌ റിപ്പോർട്ട് ചെയ്യാൻ ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ നിർദേശം നല്‍കി. മാലിന്യം തള്ളുന്ന ക്വാറികളില്‍ കർശനമായ നിരീക്ഷണം ഏർപ്പെടുത്തും. ഒക്ടോബർ രണ്ടിന് തുടങ്ങുന്ന മാലിന്യ മുക്തം നവകേരളം ജനകീയ കാമ്ബയിനിന്റെ ജില്ലാ തല നിർവാഹക സമിതി യോഗത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർക്ക് കലക്ടർ നിർദേശം നല്‍കിയത്. കണ്ണൂർ കോർപറേഷനിലെ മാലിന്യ സംസ്‌കരണവും അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ ഉണ്ടാക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് […]

Kannur

അഴീക്കോടന്റെ 53-ാം രക്തസാക്ഷിത്വദിനം ആചരിച്ചു

കണ്ണൂർ:അഴീക്കോടന്‍ രാഘവന്റെ 53-ാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച്‌ പയ്യാമ്ബലത്ത് നടന്ന അനുസ്മരണം സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, വി.ശിവദാസൻ എം.പി , ടി.വി.രാജേഷ്, കെ.വി.സുമേഷ് എം.എല്‍.എ, ടി.കെ. ഗോവിന്ദൻ, അഴീക്കോടൻ രാഘവന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവർത്തകരും ചടങ്ങില്‍ അനുസ്മരണത്തിലും പുഷ്പാർച്ചനയിലും പങ്കെടുത്തു.വൈകീട്ട് അഴീക്കോടന്റെ ജന്മദേശമായ പള്ളിക്കുന്നില്‍ നടന്ന അനുസ്മരണ പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. STORY HIGHLIGHTS:Azhikodan’s 53rd Martyrdom […]

Kannur

മസ്കറ്റ് കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രിവിലേജ് കാര്‍ഡ് ലോഞ്ചിംഗ് നടത്തി

കണ്ണൂർ:മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രിവിലേജ് കാർഡ് ലോഞ്ചിംഗ് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി നിർവഹിച്ചു. കണ്ണൂർ ബാഫഖി തങ്ങള്‍ സൗധത്തില്‍ നടന്ന ചടങ്ങില്‍ കെഎംസിസി ജില്ലാ പ്രസിഡണ്ട് പി എ വി അബൂബക്കർ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരി സ്വാഗതം പറഞ്ഞു. വയനാട് ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവർത്തന രംഗത്ത് സേവനമനുഷ്ഠിച്ച കണ്ണൂർ ജില്ലയില്‍ നിന്നുള്ള വൈറ്റ് ഗാർഡ് അംഗങ്ങളെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. കണ്ണൂർ […]

Kannur

കണ്ണൂര്‍ വിമാനത്താവളത്തില്‍ സോളാര്‍ പ്രോജക്‌ട് ഒരുങ്ങുന്നു

കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗരോർജ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നു. വൈദ്യുതോർജ ചെലവും പാരിസ്ഥിതികാഘാതവും കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള നാല് മെഗാവാട്ട് സോളാർ പ്ലാൻ്റാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ വൈദ്യുതി ലഭ്യമാക്കുന്ന സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ ബാഹ്യ വൈദ്യുതി സ്രോതസുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുമെന്നും വിമാനത്താവളത്തിന്റെ കാർ പാർക്കിംഗ് ഏരിയയിലും സമീപ പ്രദേശങ്ങളിലുമാണ് സോളാർ പ്രോജക്‌ട് സ്ഥാപിക്കുവാൻ ഒരുങ്ങുന്നതെന്നും കണ്ണൂർ ഇന്റർനാഷണല്‍ എയർപോർട്ട് മാനേജിങ് ഡയറക്ടർ അറിയിച്ചു. പാർക്കിംഗ് സ്ഥലങ്ങള്‍ക്കു മുകളില്‍ […]

Tourism

ടൂറിസം വീഡിയോ, ഫോട്ടോഗ്രാഫി മത്സരം

കണ്ണൂർ:കണ്ണൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും   ഇതുവരെ അറിയപ്പെടാത്ത ടൂറിസം സാധ്യതയുള്ള കേന്ദ്രങ്ങളെയും കുറിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തും ചേർന്ന് വീഡിയോ ഗ്രാഫി /ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വീഡിയോയുടെ  ദൈർഘ്യം 15 സെക്കൻഡ് മുതൽ പരമാവധി ഒരു മിനിറ്റ് വരെ. സ്വന്തമായി ചിത്രീകരിക്കുന്ന വീഡിയോ/ഫോട്ടോകൾ മാത്രമേ മത്സരത്തിനായി പരിഗണിക്കൂ. ഇതോടൊപ്പം കണ്ണൂരിലെ സവിശേഷതകളും ഫ്രെയിമിൽ പകർത്തി മത്സരത്തിൽ പങ്കാളിയാവാം. വീഡിയോകളും ഫോട്ടോകളും  പേര് , മൊബൈൽ നമ്പർ എന്നിവ സഹിതം kannurwtd@gmail.com എന്ന […]

Kannur

സംസ്ഥാനത്ത്‌ കൂടുതൽ
മഴ ലഭിച്ചത്‌ കണ്ണൂരിൽ

കണ്ണൂർ:ഈ കാലവർഷത്തിൽ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്‌ കണ്ണൂർ ജില്ലയിൽ. 2750.6 മില്ലീമീറ്റർ. ജൂൺ ഒന്ന് മുതൽ സപ്തംബർ മൂന്ന് വരെയുള്ള കണക്കാണിത്‌. രാജ്യത്ത്‌ ഏറ്റവും കൂടുതൽ മഴ കിട്ടിയ ജില്ല മേഘാലയയിലെ ഈസ്റ്റ്‌ ഖാസി ഹില്ലാണ്‌. 4838.1 മില്ലി മീറ്റർ. രാജ്യത്ത്‌ കണ്ണൂർ 12ാം സ്ഥാനത്തും കാസർകോട്‌ 26ാം സ്ഥാനത്തുമാണ്. മഴക്കണക്കിൽ കോഴിക്കോട്‌ ജില്ല (33), തൃശൂർ (43), മലപ്പുറം (53), കോട്ടയം (54), വയനാട്‌ (60), ഇടുക്കി (61) ജില്ലകളും ആദ്യ നൂറിന് […]