Kannur

സംസ്ഥാനത്ത്‌ കൂടുതൽ
മഴ ലഭിച്ചത്‌ കണ്ണൂരിൽ

കണ്ണൂർ:ഈ കാലവർഷത്തിൽ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്‌ കണ്ണൂർ ജില്ലയിൽ. 2750.6 മില്ലീമീറ്റർ. ജൂൺ ഒന്ന് മുതൽ സപ്തംബർ മൂന്ന് വരെയുള്ള കണക്കാണിത്‌. രാജ്യത്ത്‌ ഏറ്റവും കൂടുതൽ മഴ കിട്ടിയ ജില്ല മേഘാലയയിലെ ഈസ്റ്റ്‌ ഖാസി ഹില്ലാണ്‌. 4838.1 മില്ലി മീറ്റർ. രാജ്യത്ത്‌ കണ്ണൂർ 12ാം സ്ഥാനത്തും കാസർകോട്‌ 26ാം സ്ഥാനത്തുമാണ്. മഴക്കണക്കിൽ കോഴിക്കോട്‌ ജില്ല (33), തൃശൂർ (43), മലപ്പുറം (53), കോട്ടയം (54), വയനാട്‌ (60), ഇടുക്കി (61) ജില്ലകളും ആദ്യ നൂറിന് […]

Tourism

ഓണതിന് കറങ്ങാൻ സ്പെഷൽ പാക്കേജുകളൊരുക്കി കണ്ണൂർ കെ.എസ്.ആർ.ടി.സി

കണ്ണൂർ: ഓണം ആഘോഷിക്കാൻ സ്പെഷൽ പാക്കേജുകളൊരുക്കി കണ്ണൂർ കെ.എസ്.ആർ.ടി.സി. ഓണത്തോടനുബന്ധിച്ച് ആകർഷകമായ വിവിധ ടൂർ പാക്കേജുകളാണ് യാത്രക്കാർക്കായി ഒരുക്കിയത്. ഗവി, വാഗമൺ, മൂന്നാർ, വയനാട്, പൈതൽ മല, റാണിപുരം, കോഴിക്കോട് പാേക്കജുകൾക്കു പുറമെ കൊല്ലൂർ, ആറന്മുള വള്ളസദ്യ തീർഥാടന യാത്രയും ഇപ്രാവശ്യമുണ്ട്. ഇടവേളക്ക് ശേഷം ഗവി യാത്ര മൂന്ന് മാസത്തെ ഇടവേളക്കുശേഷം ഗവി യാത്ര പുനരാരംഭിച്ചു. സെപ്റ്റംബർ 16, 20 തീയതികളിൽ കണ്ണൂരിൽനിന്ന് വൈകീട്ട് അഞ്ചിന് പുറപ്പെട്ട് 19, 23 തീയതികളിൽ പുലർച്ച ആറിന് കണ്ണൂരിലെത്തുന്ന പാക്കേജിൽ […]

Kannur

മൊറാഴയില്‍ സി.പി.എം ബ്രാഞ്ച് സമ്മേളനം മുഴുവൻ അംഗങ്ങളും ബഹിഷ്കരിച്ചത് വിവാദമാകുന്നു

കണ്ണൂർ:സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ മണ്ഡലവും സി.പി.എം പാർട്ടികോട്ടയുമായ മൊറാഴയില്‍ ചൊവ്വാഴ്ച്ച നടക്കേണ്ടിയിരുന്ന ബ്രാഞ്ച് സമ്മേളനത്തില്‍ പ്രതിനിധികളായ പാർട്ടി അംഗങ്ങള്‍ ബഹിഷ്കരിച്ചതിനാല്‍ മാറ്റിവെച്ചു. ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മുഴുവൻ പേരും പ്രതിഷേധ സൂചകമായി വിട്ടു നിന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മൊറാഴ ലോക്കലിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് നടക്കാതെ പോയത്. ചൊവ്വാഴ്ച്ച രാവിലെയാണ് സമ്മേളനം ആരാഭിക്കേണ്ടിയിരുന്നത് സി.പി.എം തളിപറമ്ബ് ഏരിയാ കമ്മിറ്റിയംഗം രാമചന്ദ്രനായിരുന്നു ഉദ്ഘാടകൻ. രാവിലെ 10 മണിക്ക് തന്നെ ഇദ്ദേഹവും ലോക്കല്‍ കമ്മിറ്റി മെംപർമാരുമായ ഒ […]

Information

സഹായഹസ്തം: അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനുള്ള ധനസഹായ പദ്ധതിയായ സഹായഹസ്തത്തിലേക്ക് (2024-25) ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ അതാത് സ്ഥലത്തെ ഐ സി ഡി എസ് ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി ഒക്ടോബര്‍ 15 നകം സമര്‍പ്പിക്കണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിന് https://schemes.wcd.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0497 2700708 STORY HIGHLIGHTS:Helping Hand: Applications invited

Aanthoor

സിപിഐഎം ബ്രാഞ്ച് സമ്മേളനം 1ന് ആരംഭിക്കും

സിപിഐഎം ബ്രാഞ്ച് സമ്മേളനം 1ന് ആരംഭിക്കും കണ്ണൂർ : സി.പി.ഐ.(എം) 24-ാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ ബ്രാഞ്ച്സമ്മേളനങ്ങൾ സെപ്തംബർ 1 മുതൽ ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  4394 ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്തംബർ 30-നകം പൂർത്തീകരിക്കും. 23-ാം പാർട്ടി കോൺഗ്രസ്സ് അംഗീകരിച്ചരാഷ്ട്രീയ കാഴ്ചപ്പാടുകൾ നടപ്പാക്കിയതിലെ അനുഭവങ്ങളും കഴിഞ്ഞ സമ്മേളനംമുതൽ ഈ സമ്മേളനം വരെ നടത്തിയ പ്രവർത്തനങ്ങളും, വിമർശന-സ്വയംവിമർശനാടിസ്ഥാനത്തിൽ പരിശോധിക്കുകയും ഭാവി പ്രവർത്തനങ്ങൾക്ക് രൂപംനൽകുകയുമാണ് ബ്രാഞ്ച് സമ്മേളനങ്ങളുടെ ലക്ഷ്യം. […]

Dharmashala

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.

ചാല: ചാല-നടാൽ ബൈപ്പാസിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കണ്ണാടിപ്പറമ്പ് സ്വദേശി എബിനി (22)നാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ കണ്ണൂർ ഭാഗത്തുനിന്ന് വന്ന ബൈക്കും തലശ്ശേരി ഭാഗത്തു നിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ എബിനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പാടെ തകർന്നു. ചാലയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് എബിൻ. STORY HIGHLIGHTS:A motorcyclist was injured in a collision between […]

Aanthoor

കണ്ണൂരിലെത്തിയ വിദ്യാർത്ഥികളെ സ്വീകരിച്ച് യൂത്ത് ലീഗ്

പറശ്ശിനിക്കടവ് : കണ്ണീരുണങ്ങാത്ത വയനാട്ടിൻ്റെ മണ്ണിൽ നിന്നും ചുരമിറങ്ങി കണ്ണൂരിലെത്തിയ വിദ്യാർത്ഥികൾക്ക് ചായയും പലഹാരങ്ങളും നൽകി സ്വീകരണം ഒരുക്കി കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി. വയനാട് ജില്ലാ എം.എസ് എഫ്. കമ്മറ്റിയുടെയും ഹരിതയുടെയും നേതൃത്വത്തിൽ ഒരു കൂട്ടം യുവാക്കളും യുവതികളുമാണ് വെള്ളാർമല ഹയർ സെക്കണ്ടറി സ്കൂളിലെ 89 വിദ്യാർത്ഥികളുമായി മാനസികോല്ലാസത്തിനായി കണ്ണൂരിലെ പറശ്ശിനിക്കടവ് വിസ്മയ പാർക്കിലെത്തിയത്. ഒടുവിൽ പറശ്ശിനിക്കടവ് സ്നേക്പാർക്കും സന്ദർശിച്ചു. എം.എസ്.എഫ് വയനാട് ജില്ലാ പ്രസിഡണ്ട് പി എം റിൻഷാദ്, ജനറൽ സെക്രട്ടറി […]

Dharmashala

വളരേണ്ടത് നാടിന്റെയും ജനങ്ങളുടെയും ആവശ്യമാണെന്ന് കെ.സുധാകരന്‍ എം.പി.

മുഴപ്പിലങ്ങാട്: സഹകരണ സ്ഥാപനങ്ങള്‍ കാലഘട്ടത്തിനനുസരിച്ച് വൈവിദ്ധ്യവത്ക്കരണം നടപ്പാക്കി വളരേണ്ടത് നാടിന്റെയും ജനങ്ങളുടെയും ആവശ്യമാണെന്ന് കെ.സുധാകരന്‍ എം.പി. സഹകരണ പ്രസ്ഥാനങ്ങള്‍ നിലനില്ക്കാനും വളരാനും സാധിക്കണമെങ്കില്‍ ശക്തമായ നേതൃത്വവും ജനപിന്തുണയും ആവശ്യമാണെന്നും സുധാകരന്‍ പറഞ്ഞു. മുഴപ്പിലങ്ങാട് ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ കീഴില്‍ മുഴപ്പിലങ്ങാട് മില്‍ക്ക് എന്ന പേരില്‍ പാലും പാലുല്‍പ്പന്നങ്ങളും പൊതുവിപണിയിലിറക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് അംഗം എം.ഷീബ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയരക്ടര്‍ ഒ.സജിനിലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. സീനിയര്‍ […]

Kannur

അഷ്‌റഫിന്റെ കൊലപാതകം; പ്രതികളായ ആർഎസ്എസ് പ്രവർത്തകരുടെ ജീവപര്യന്തം ശരിവച്ച് ഹൈക്കോടതി

തലശ്ശേരി പാനൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് ആര്‍എസ്എസ് പ്രവർത്തകരുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവച്ചു. സിപിഎം പ്രവര്‍ത്തകനായ തഴയില്‍ അഷ്‌റഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കാണ് തലശ്ശേരി സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷയും 50,000 രൂപ പിഴയും തലശ്ശേരി സെഷൻസ് കോടതി വിധിചിരുന്നത്. ജസ്റ്റിസ് പിബി സുരേഷ് കുമാർ, ജസ്റ്റിസ് സി പ്രതീപ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ശിക്ഷ ശരിവെച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ ഇസി ബിനീഷ് ഹാജരായി. ആര്‍എസ്എസ് – ബിജെപി […]

Dharmashala

വില്ലുവണ്ടി യാത്ര അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

കണ്ണൂർ: അയ്യങ്കാളി ജന്മദിനത്തിൽ ഡി.സി.സി ഓഫീസിൽ നിന്ന് ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ വില്ലുവണ്ടി യാത്ര ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഡി.സി.സിയിൽ നടത്തിയ പുഷ്പാർച്ചനയ്ക്ക് ജില്ലാ പ്രസിഡന്റ് വിജയൻ കൂട്ടനേഴത്ത് നേതൃത്വം നൽകി .അനുസ്മരണ സമ്മേളനവും റാങ്ക് ജേതാക്കൾക്കുള്ള അവാർഡ് ദാനവും ,സാമ്പത്തിക സഹായ വിതരണവും അഡ്വ.സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ അജിത്ത് മാട്ടൂർ, കാട്ടാമ്പള്ളി രാമചന്ദ്രൻ, ആന്തുരാൻ, വസന്ത് പള്ളിയാമൂല, ബിന്ദു അഴീക്കോട്, […]