വയനാടുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതിപക്ഷം സര്‍ക്കാരിന് പൂർണ്ണ പിന്തുണ നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
വയനാടുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്രം കാണിച്ചത് ക്രൂരമായ അവഗണനയാണെന്നും എന്നാല്‍ മന്ത്രിസഭക്ക് പ്രത്യേക തീരുമാനം എടുക്കാമായിരുന്നുവെന്നും കേന്ദ്രം സഹായിച്ചില്ലെങ്കില്‍ പകരം പദ്ധതി സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതരുടെ സിബില്‍ സ്‌കോര്‍ താഴേക്ക് പോയതിനാല്‍ ഇനി ഒരു വായ്പയും കിട്ടാത്ത അവസ്ഥയാണെന്നും സംസ്ഥാന സര്‍ക്കാരിന്റേത് നിരുത്തരവാദപരമായ സമീപനമാണെന്നും കുറ്റപ്പെടുത്തി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. STORY HIGHLIGHTS:Opposition leader VD Satheesan said that […]