Kerala

തുറമുഖത്ത് 53 കപ്പലുകൾ

വിഴിഞ്ഞം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മാര്‍ച്ച് മാസത്തില്‍ എത്തിച്ചേര്‍ന്നത് 53 കപ്പലുകള്‍. ഇതോടെ ഒരു മാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേര്‍ന്നു എന്ന നേട്ടമാണ് തുറമുഖം കരസ്ഥമാക്കിയിരിക്കുന്നത്. കൂടാതെ 1,12,562 ടി ഇ യു ആണ് തുറമുഖത്ത് കൈകാര്യം ചെയ്തതെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. STORY HIGHLIGHT:53 ships in the port

Kerala

എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കളഞ്ഞു പോയി

കേരള:എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കളഞ്ഞു പോയ സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ കേരള സര്‍വകലാശാല. ഏപ്രില്‍ ഏഴിനാണ് പുനപരീക്ഷ നടത്തുക. ഉത്തര കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷ ജോലികളില്‍ നിന്ന് ഡീബാര്‍ ചെയ്യും. അതേസമയം, പുനപരീക്ഷക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് വിദ്യാര്‍ത്ഥികള്‍. എംബിഎ മൂന്നാം സെമസ്റ്റര്‍ പ്രൊജക്ട് ഫിനാന്‍സ് പരീക്ഷ എഴുതിയ 71 കുട്ടികളുടെ ഉത്തരക്കടലാസാണ് കളഞ്ഞ് പോയത്. STORY HIGHLIGHT:MBA exam answer sheets lost

Kerala

ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന്  വീണ ജോർജ്

തിരുവനന്തപുരം:ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്ന് കിട്ടിയതായി മന്ത്രി വീണ ജോര്‍ജ്. ഇന്‍സെന്റീവ് വര്‍ധനയും, കോബ്രാന്‍ഡിംഗിലെ കുടിശ്ശിക നല്‍കുന്നതും പരിശോധിക്കുമെന്ന് ജെ പി നദ്ദ പറഞ്ഞതായി കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രം തുക വര്‍ധിപ്പിക്കാതെ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാവില്ലെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. അര മണിക്കൂറോളം നേരം പാര്‍ലമെന്റില്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണ ജോര്‍ജ്. STORY HIGHLIGHT:Veena George says demands […]

Kerala

ഡീസലിന്റെ വില വർദ്ധിപ്പിച്ച് കർണാടക സർക്കാർ

കർണാടക:ഡീസലിന്റെ വില്‍പ്പന നികുതി 21.17 ശതമാനം വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ലിറ്ററിന് 2 രൂപവര്‍ധിച്ച് 91.02 രൂപയായി ഉയര്‍ന്നു. 2024 ജൂണ്‍ 15 ന് കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ ഡീസലിന്റെ നികുതി നിരക്ക് 18.44 ശതമാനമായി കുറച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഒമ്പത് മാസത്തിന് ശേഷമാണ് നികുതി വീണ്ടും ഉയര്‍ത്തിയത്. വര്‍ധനവിന് ശേഷവും, അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഡീസല്‍ വില കുറവാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം വിലവര്‍ധനവിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. STORY HIGHLIGHT:Karnataka […]

Kerala

കേരളത്തിന് ആശ്വാസമായി വേനല്‍ മഴ.

കേരളം:കേരളത്തിന് ആശ്വാസമായി വേനല്‍ മഴ. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നേരിയ തോതില്‍ മഴ ലഭിച്ചു. തലസ്ഥാനത്താകട്ടെ വൈകിട്ട് ഒരു മണിക്കൂറോളം നേരം കാര്യമായ തോതില്‍ മഴ ലഭിച്ചു. വരും മണിക്കൂറിലും നാളെയും കൊണ്ട് സംസ്ഥാനത്ത് വേനല്‍ മഴ സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരം. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ 6 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു STORY HIGHLIGHT:Summer rains bring relief to […]

Kerala

അജിത്തിന്റെ പുതിയ സിനിമ ഗുഡ് ബാഡ് അ ഗ്ലി

ഹൈദരാബാദ്:തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തുന്ന ചിത്രങ്ങളിലൊന്നാണ് അജിത്ത് കുമാറിനെ നായകനാകുന്ന ‘ഗുഡ് ബാഡ് അഗ്ലി’. അധിക് രവിചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് ആണ്. അതിനാല്‍ തന്നെ ഗോഡ് ബ്ലെസ് യു എന്ന ഗാനം ഇതിനകം യൂട്യൂബ് ട്രെന്റിംഗില്‍ എത്തിയിട്ടുണ്ട്.  പുഷ്പ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും ടീ സീരിസും […]

Kerala

കാർത്തിക നായകനാക്കി സർദാർ-2 ഇറങ്ങുന്നു

ചെന്നൈ:കാര്‍ത്തിയെ നായകനാക്കി പി.എസ്. മിത്രന്‍ സംവിധാനം ചെയ്യുന്ന സ്പൈ ആക്ഷന്‍ ത്രില്ലര്‍ ‘സര്‍ദാര്‍ 2’ ആദ്യ ഗ്ലിംപ്സ് എത്തി. ഹോളിവുഡ്കൊറിയന്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഷോട്ടുകളുമായാണ് ടീസര്‍ എത്തിയിരിക്കുന്നത്. ജപ്പാനില്‍ ഒരു മിഷനു പോകുന്ന സര്‍ദാറിനെ ടീസറില്‍ കാണാം.  ഇന്ത്യയെ നശിപ്പിക്കാന്‍ പോകുന്ന ബ്ലാക്ക് ഡാഗര്‍ എന്നൊരു ശക്തി വരുന്നുവെന്ന സൂചനയും ടീസര്‍ നല്‍കുന്നു. എസ്.ജെ. സൂര്യ, മാളവിക മോഹനന്‍, അഷിക രംഗനാഥ്, രജിഷ വിജയന്‍, യോഗി ബാബു, ബാബു ആന്റണി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. 2022ല്‍ […]

Kerala

രാജേഷ് ചന്ത്രശേഖറിനെ  വിമർശിച്ച് വി ഡി സതീശൻ

തിരുവനന്തപുരം:രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ ഐഡിയോളജി ഉള്ള ആളാണെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വേറെ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാറില്ലെന്ന് പറഞ്ഞ സതീശന്‍ സുരേന്ദ്രനോടല്ല ഫൈറ്റ് ചെയ്യുന്നതെന്നും സുരേന്ദ്രന്‍ ഫോളോ ചെയ്യുന്ന ഐഡിയോളജിയോടാണെന്നും സതീശന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. STORY HIGHLIGHT:VD Satheesan criticizes Rajesh Chantrasekhar

Kerala

ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍.

തിരുവനന്തപുരം:ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഹിരാനഗര്‍ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം സന്യാല്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചത്. ഇതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്തു. STORY HIGHLIGHT:Clash between militants and security forces in Jammu and Kashmir’s Katwa district.

Kerala

സിപിഎം നേതാവിന് സസ്പെൻഷൻ

തിരുവനന്തപുരം:നഴ്സിംഗ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് കായംകുളത്ത് സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കായംകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം എസ്. സുഭാഷിനെതിരെയാണ് നടപടി. ആറ് പരാതികള്‍ ആണ് ഇയാള്‍ക്കെതിരെ പാര്‍ട്ടിക്ക് ലഭിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ കാണിച്ച് വിശ്വാസ്യത പിടിച്ചു പറ്റിയാണ് തട്ടിപ്പ് നടത്തിയത്. STORY HIGHLIGHT:CPM leader suspended