Kerala

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ചു കയറി ഭകതര്‍

തിരുവനന്തപുരം:ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ചു കയറി ഭകതര്‍. പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് എസ്എന്‍ഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഷര്‍ട്ട് ധരിച്ചു കയറിയത്. സ്ഥലത്ത് പോലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും ആരും തടഞ്ഞില്ല. എല്ലാ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ചു കയറാന്‍ അനുവദിക്കണമെന്ന് എസ്എന്‍ഡിപിയും ശിവഗിരി മഠവും മുന്‍പു ആവശ്യപ്പെട്ടിരുന്നു STORY HIGHLIGHT:Devotees enter the Devaswom board temple wearing shirts

Kerala

ബിജെപിയെ കുറിച്ച് സംസാരിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം:ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കാലാവധി കഴിയുമ്പോള്‍ മാറേണ്ടിവരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും കെ സുരേന്ദ്രന്‍. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. STORY HIGHLIGHT:K Surendran talking about BJP

Uncategorized

രാജീവ് ചന്ദ്രശേഖര്‍ കഴിവ് തെളിച്ചയാളെന്ന് ബി.ജെ.പി.

തിരുവനന്തപുരം:രാജീവ് ചന്ദ്രശേഖര്‍ കഴിവ് തെളിച്ചയാളെന്ന് ബി.ജെ.പി. നേതാവ് ശോഭ സുരേന്ദ്രന്‍. അദ്ദേഹം ബി.ജെ.പി. സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പ്രസ്ഥാനത്തെ നല്ലരീതിയില്‍ മുന്നോട്ട് നയിക്കുമെന്നും അവര്‍ പറഞ്ഞു STORY HIGHLIGHT:Rajeev Chandrasekhar has proven his ability, says BJP.

Kerala

രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും.

തിരുവനന്തപുരം:മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. കോര്‍ കമ്മറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിച്ചത്. രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ക്ക് പുറമെ കൂടുതല്‍ വിഭാഗങ്ങളിലേക്ക് എത്താനാകുമോയെന്ന പരീക്ഷണമാണ് രാജീവ് ചന്ദ്രശേഖറിലൂടെ ബിജെപി കേന്ദ്ര നേതൃത്വം നടത്തുന്നത്. STORY HIGHLIGHT:Rajeev Chandrasekhar will be the state president of BJP.

Kerala

കെ  ഇ ഇസ്മയിലിന് സസ്പെൻഷൻ

തിരുവനന്തപുരം:താന്‍ വളര്‍ത്തിക്കൊണ്ടുവന്ന കുട്ടികള്‍ എണ്‍പത്തിയഞ്ചാം വയസ്സില്‍ തനിക്കു തന്ന അവാര്‍ഡാണ് സസ്പെന്‍ഷനെന്ന് സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍. സിപിഐയില്‍നിന്ന് ആറു മാസത്തെ സസ്പെന്‍ഷന്‍ നേരിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അന്തരിച്ച മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ അനുകൂലിച്ച് പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ ഇ ഇസ്മയില്‍ പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഖേദമില്ലെന്നും പറയേണ്ട കാര്യം മാത്രമാണ് പറഞ്ഞതെന്നും അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ മനുഷ്യനാകില്ലെന്നും പാര്‍ട്ടി നടപടി  എന്നോ പ്രതീക്ഷിച്ചതാണെന്നും എന്തു കൊണ്ട് വൈകി […]

Kerala

ആശ പ്രവര്‍ത്തകരുടേത് രാഷ്ട്രീയ സമരമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം:ആശ പ്രവര്‍ത്തകരുടേത് രാഷ്ട്രീയ സമരമെന്ന് സിപിഎം പിബി അംഗം എ വിജയരാഘവന്‍.  കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആളുകളുടെ ശമ്പളം സംസ്ഥാന സര്‍ക്കാര്‍ തരണമെന്ന് പറയുന്നത് വസ്തുതകളുമായി ബന്ധപ്പെട്ടതല്ലെന്നും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് സമരമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയങ്ങള്‍ അല്ല സമരത്തില്‍ വിഷയമാക്കിയിട്ടുള്ളതെന്നും 90% ആശാവര്‍ക്കര്‍മാരും സമരത്തില്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. STORY HIGHLIGHT:A. Vijayaraghavan said that Asha activists’ political struggle

Kerala

ആശാ വര്‍ക്കര്‍മാരുടെ സമരം ന്യായമെന്ന് പ്രതിപക്ഷം.

തിരുവനന്തപുരം:ആശാ വര്‍ക്കര്‍മാരുടെ സമരം ന്യായമെന്ന് പ്രതിപക്ഷം. സമരക്കാരെ സര്‍ക്കാര്‍ പുച്ഛിക്കുന്നുവെന്നും സമരം ഒത്തുതീര്‍പ്പാര്‍ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും തുടര്‍ ചര്‍ച്ചകളിലൂടെ സമരം തീര്‍ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രിയുമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തുമെന്നാണ് പ്രതിപക്ഷം അറിഞ്ഞത്. പക്ഷെ കണ്ടില്ലെന്നും അപ്പോയിന്മെന്റ് ചോദിച്ചതിനെക്കുറിച്ച് ആരോഗ്യ മന്ത്രിയാണ് വിശദീകരിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപണം ഉയര്‍ത്തി ഇറങ്ങിപ്പോക്കിന് തൊട്ടു മുമ്പ് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിന് സമീപമെത്തി പ്രതിഷേധിക്കുകയും ചെയ്തു. STORY HIGHLIGHT:The opposition says the […]

Kerala

വയനാട് പുനരധിവാസം കേന്ദ്രഫണ്ട് ഉപയോഗിക്കാനുള്ള സമയം  ഡിസംബർ 31 വരെ

തിരുവനന്തപുരം:വയനാട് പുനരധിവാസത്തിനായുള്ള കേന്ദ്ര    വിനിയോഗിക്കാനുള്ള സമയം ഡിസംബര്‍ 31 വരെ ആക്കിയിട്ടുണ്ടെന്ന് കേന്ദ്രത്തിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതില്‍ ചില വ്യവസ്ഥതകളടക്കം ഉള്‍പ്പെടുത്തിയതായും അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ രേഖാമൂലം ഇത് ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് സാധിച്ചില്ല. ഇതും കോടതിയുടെ വിമര്‍ശനത്തിന് കാരണമായി. STORY HIGHLIGHT:Time to use Wayanad Rehabilitation Central Fund till 31st December

Kerala

വയനാട് പുനരധിവാസത്തിൽ ഹൈക്കോടതിയുടെ വിമർശനം

തിരുവനന്തപുരം:വയനാട് പുനരധിവാസത്തില്‍ കേന്ദ്ര വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുതെന്നും  കാര്യങ്ങള്‍ നിസ്സാരമായി എടുക്കരുതെന്നും ഹൈക്കോടതിക്ക് മുകളിലാണോ ദില്ലിയിലെ ഉദ്യോഗസ്ഥരെന്നും കോടതി ചോദിച്ചു. അടുത്ത വിമാനത്തില്‍ ഉദ്യോഗസ്ഥരെ കോടതിയില്‍ എത്തിക്കാന്‍ കഴിയുമെന്ന് പറഞ്ഞ ഹൈക്കോടതി, തിങ്കളാഴ്ച തന്നെ കര്‍ശനമായും സത്യവാങ്മൂലം നല്‍കണമെന്ന് നിര്‍ദേശിച്ചു. നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടോ എന്ന് പോലും കോടതി ഒരു ഘട്ടത്തില്‍ ചോദിച്ചു. STORY HIGHLIGHT:Criticism of High Court […]

Kerala

പിണറായി വിജയനെതിരെ പ്രതിപക്ഷ ആരോപണം

തിരുവനന്തപുരം:കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ  കൂടിക്കാഴ്ച ദുരൂഹമെന്ന ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. മകള്‍ക്കെതിരെ ധനമന്ത്രിയുടെ കീഴിലുള്ള ഏജന്‍സി അന്വേഷണം നടത്തുമ്പോള്‍ നിര്‍മ്മല സീതാരാമനെ ക്ഷണിച്ച് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത് സംശകരമാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി കുറ്റപ്പെടുത്തി. അതേസമയം കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ മുഖ്യമന്ത്രി പുറത്ത് പറയാത്തിടത്തോളം ദുരൂഹത തുടരുമെന്ന് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു. STORY HIGHLIGHT:Opposition allegation against Pinarayi Vijayan