Kerala

വിമര്‍ശനവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

തിരുവനന്തപുരം:ബസില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്കെതിരെ പോലും കേരളത്തില്‍ നോക്കുകൂലി ചുമത്തുമെന്ന വിമര്‍ശനവുമായി രാജ്യസഭയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സിപിഎമ്മുകാരാണ് നോക്കുകൂലിക്ക് പിന്നിലെന്നും  അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളതെന്നും ആ കമ്യൂണിസമാണ് കേരളത്തില്‍  വ്യവസായം തകര്‍ത്തതെന്നും  നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു. STORY HIGHLIGHT:Finance Minister Nirmala Sitharaman criticized.

Kerala

മുഖ്യമന്ത്രിയെ പരിഹസിച്ച് എൻ കെ പ്രേമചന്ദ്രൻ എംപി

തിരുവനന്തപുരം:കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനുമായുള്ള  കൂടിക്കാഴ്ചയിലെ മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം പി. ഭിന്ന രാഷ്ട്രീയക്കാര്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകിപ്പോകില്ലെന്ന നിലപാടിനെ പുച്ഛത്തോടെ കാണുന്നുവെന്ന് പ്രേമചന്ദ്രന്‍ പരിഹസിച്ചു. STORY HIGHLIGHT:NK Premachandran MP ridiculed the Chief Minister

Kerala

ആശാവർക്കർമാരുടെ സമരം. തകർക്കാൻ സർക്കാർ ശ്രമം എന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം:ആശവര്‍ക്കര്‍മാരുടെ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍.ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി 27,28 തിയ്യതികളില്‍ സെക്രട്ടറിയേറ്റ് നടയില്‍ സ്ത്രീകളുടെ രാപ്പകല്‍ സമരം സംഘടിപ്പിക്കുമെന്നും ആയിരക്കണക്കിന് സ്ത്രീകള്‍ സമരത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു സമരത്തെ അട്ടിമറിക്കാന്‍ സിപിഎം നീക്കം നടത്തുകയാണെന്നും എല്ലാം കേന്ദ്രത്തിന്റെ  തലയിലിടാനുള്ള സംസ്ഥാനത്തിന്റെ  ശ്രമം പാളിയെന്നും പാര്‍ലമെന്റില്‍ ആരോഗ്യമന്ത്രി ജെപി നദ്ദ എല്ലാം വ്യക്തമാക്കിയതോടെ കേരളത്തിന് കുടിശ്ശിക ഒന്നും ഇല്ലെന്ന സത്യം ബോധ്യമായി എന്നും സുരേന്ദ്രന്‍ പറഞ്ഞു. STORY HIGHLIGHT:Asha workers strike.  […]

Kerala

അഴിമതിക്കെതിരെ പരാതി. സിംഗിള്‍ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി എംബി രാജേഷ്

തിരുവനന്തപുരം:അഴിമതിരഹിത തദ്ദേശ സ്ഥാപനങ്ങള്‍ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നല്‍കാനുള്ള സിംഗിള്‍ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി തദ്ദേശ സ്വയംഭരണ, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. 807 806 60 60 എന്ന നമ്പര്‍ ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു. വകുപ്പില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിന്റെ ഭാഗമായാണ്  വെബ്‌സൈറ്റ് നവീകരണവും അഴിമതി റിപ്പോര്‍ട്ട് ചെയ്യാനുള്ള പൊതു വാട്‌സാപ്പ് നമ്പറും നടപ്പിലാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. STORY HIGHLIGHT:MB Rajesh has released a single […]

Kerala

കണ്ണൂർ വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ തീരുമാനം ഉടൻ മുഖ്യമന്ത്രി

കണ്ണൂർ:കണ്ണൂര്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാന്‍  സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.   നിയമസഭയില്‍ പ്രതിപക്ഷനേതാവ് വി. ഡി സതീശന്‍, കെ.വി. സുമേഷ് എന്നിവരുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. STORY HIGHLIGHT:Kannur airport land acquisition decision to be taken by Chief Minister soon

Kerala

നിർണായത്തിനായി അയച്ച ശരീരഭാഗങ്ങൾ മോഷണം പോയി.

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്‍ സുരക്ഷാ വീഴ്ച. രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തില്‍ ആക്രി വില്‍പ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പാത്തോളജിയില്‍ പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരന്‍ മോഷ്ടിച്ചത്. 17 രോഗികളുടെ സ്പെസിമെനാണ് മോഷണം പോയത് STORY HIGHLIGHT:Body parts sent for autopsy were stolen.

Kerala

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് റീജിയണൽ ക്യാൻസർ സെന്റർ ആരംഭിച്ചു

തിരുവനന്തപുരം:തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ അത്യാധുനിക സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി (എസ്.ജി.ആര്‍.ടി.) ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സാധാരണ കോശങ്ങള്‍ക്ക് കേടുപാട് വരുത്താതെ കാന്‍സര്‍ കോശങ്ങളില്‍ മാത്രം കൃത്യമായ റേഡിയേഷന്‍ നല്‍കാനും പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു… STORY HIGHLIGHT:Health Minister Veena George launched the Regional Cancer Center

Kerala

വ്ലോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അസ്വഭാവികതയില്ലെന്ന് പൊലീസ്.

മലപ്പുറം:വ്ലോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അസ്വഭാവികതയില്ലെന്ന് പൊലീസ്. അപകട മരണം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജുനൈദ് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കി. മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ചുണ്ടായ അപകടമാണ് മരണത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. STORY HIGHLIGHT:Police said there was no abnormality in the death of vlogger Junaid in a car accident.

Kerala

സിപിഎം നേതാവും എംപിയുമായ കെ രാധാകൃഷ്ണന് എസ്എംഎസ് ഇഡി സമന്‍സ്

കൊച്ചി:കരുവന്നൂര്‍ കേസിലെ ചോദ്യം ചെയ്യലിന് നാളെ  ദില്ലിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാട്ടി  സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണന് ഇഡി സമന്‍സ് അയച്ചു. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ലോക്‌സഭ സമ്മേളനത്തിനു ശേഷം ഹാജരാകാമെന്ന് ഇ.ഡിയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് രാധാകൃഷ്ണന് ഇ ഡി നേരത്തെ സമന്‍സ് അയച്ചിരുന്നു. അതേസമയം കരുവന്നൂര്‍ കളളപ്പണ ഇടപാട് കേസ് അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ ഉദ്യോഗസ്ഥനെ ചുമലപ്പെടുത്തി. STORY HIGHLIGHT:SMS ED summons […]

Kerala

ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തന്ത്രം.

തിരുവനന്തപുരം:ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തന്ത്രം. സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച നാളെ വിവിധ ജില്ലകളില്‍  ആരോഗ്യവകുപ്പ് പരിശീലന പരിപാടി വെച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ആശാ പ്രവര്‍ത്തകര്‍ക്ക് നാളെ പരിശീലന പരിപാടി വെച്ചത്. എല്ലാ ആശാ പ്രവര്‍ത്തകരും പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. STORY HIGHLIGHT:State government’s new strategy to break the blockade of Asha workers’ […]