Uncategorized

എം ഡി മോട്ടറിന്റെ ഏറ്റവും പുതിയ വിലകുറഞ്ഞ കാർ

ചൈനീസ് – ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് ഫോര്‍ വീലര്‍ കാറായ കോമറ്റ് ഇവിക്ക് മികച്ച കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ മാസം നിങ്ങള്‍ ഒരു ഇലക്ട്രിക് കാര്‍ വാങ്ങിയാല്‍ 45,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. കോമറ്റ് ഇവിയുടെ നാല് വകഭേദങ്ങള്‍ ലഭ്യമാണ്. ഇതില്‍ എക്സിക്യൂട്ടീവ്, എക്സ്‌ക്ലൂസീവ്, 100-ഇയര്‍ പതിപ്പുകള്‍ ഉള്‍പ്പെടുന്നു. ജനുവരിയിലും കമ്പനി വിലയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എംജി കോമറ്റിന്റെ രൂപകല്‍പ്പന വുളിംഗ് എയര്‍ ഇവിയുടേതിന് […]

Kerala

അട്ടപ്പാടിയിലും, അതിരപ്പിള്ളിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി തൊഴിലാളികള്‍ മരിച്ചു.

അട്ടപ്പാടി:അട്ടപ്പാടിയിലും, അതിരപ്പിള്ളിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി തൊഴിലാളികള്‍ മരിച്ചു. അട്ടപ്പാടിയില്‍ ചീരക്കടവില്‍ വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നതിനിടയിലാണ് ഷോക്കടിച്ച് താത്കാലിക ജീവനക്കാരനായ നെല്ലിപ്പതി സ്വദേശി നഞ്ചന്‍ (52) മരിച്ചത്. അതിരപ്പിള്ളിയില്‍ വൈദ്യുതി പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെയാണ് ലൈന്‍മാന്‍ പത്തനംതിട്ട സ്വദേശി സി.കെ.റെജി (53) മരിച്ചത്. അതിരപ്പിള്ളി ജങ്ഷനില്‍ വൈകിട്ട് അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. STORY HIGHLIGHT:KSEB workers die of shock while working in Attappadi and Athirappilly

Kerala

ബംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ചു

ബംഗളൂരു: ബെംഗളൂരുവില്‍ ദുരൂഹ സാഹചര്യത്തില്‍ തൊടുപുഴ സ്വദേശിയായ യുവാവ് മരിച്ച സംഭവത്തില്‍ കാഞ്ഞിരപ്പളളി സ്വദേശിയെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്വദേശി ലിബിന്റെ മരണത്തിലാണ് കൂടെ താമസിച്ചിരുന്ന കാഞ്ഞിരപ്പളളി സ്വദേശിയായ എബിനെ ബെംഗളൂരു ബെന്നാര്‍ഘട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം കാഞ്ഞിരപ്പളളിയിലെത്തിയാണ് എബിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ അന്വേഷണ സംഘം കര്‍ണാടകത്തിലേക്ക് കൊണ്ടുപോയി STORY HIGHLIGHT:A young man died under mysterious circumstances in Bengaluru.

Kerala

എലിവിഷം കൊണ്ട് പല്ല് തേച്ചു മൂന്നു വയസ്സുകാരി മരിച്ചു

അട്ടപ്പാടി:പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയില്‍ മുണ്ടാനത്ത് ലിതിന്‍ -ജോമറിയ ദമ്പതികളുടെ മകള്‍ നേഹ റോസ് ആണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു STORY HIGHLIGHT:Three-year-old girl dies after brushing her teeth with rat poison

Sports

വിദേശ ലീഗിൽ ഇന്ത്യൻ കളിക്കാരെ കളിപ്പിക്കാത്തതിനെ തുടർന്ന് പ്രതിഷേധവുമായി ഇൻസമം

ഇംഗ്ലണ്ട്:ഇന്ത്യന്‍ കളിക്കാരെ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കാത്ത ബിസിസിഐ നടത്തുന്ന ഐപിഎല്ലില്‍ കളിക്കാന്‍ വിദേശ കളിക്കാരെ അയക്കരുതെന്ന് മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളോട് അഭ്യര്‍ത്ഥിച്ച് മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. എല്ലാ വിദേശ കളിക്കാരും ഐപിഎല്ലില്‍ കളിക്കാന്‍ ഇന്ത്യയിലെത്തുന്നുണ്ട്. എന്നാല്‍ ഒരൊറ്റ ഇന്ത്യന്‍ താരത്തെപ്പോലും വിദേശ ലീഗില്‍ കളിക്കാന്‍ ബിസിസിഐ അനുവദിക്കില്ല. അതുകൊണ്ട് തന്നെ മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളും തങ്ങളുടെ കളിക്കാരെ ഐപിഎല്ലില്‍ കളിക്കാന്‍ അയക്കാതെ ബഹിഷ്‌കരിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും അങ്ങനെ ചെയ്താല്‍ മാത്രമെ ബിസിസിഐ […]

Kerala

തുഷാർ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അഡ്വ. എസ്.സുരേഷ്

തിരുവനന്തപുരം:8.ആര്‍ എസ് എസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ സംഘടനകളുമായി നല്ല ബന്ധം നിലനിര്‍ത്തിയിരുന്ന  പ്രമുഖഗാന്ധിയനായ ജി.ഗോപിനാഥന്‍ നായരുടെ പ്രതിമ അനാശ്ചാദനം ചെയ്ത ചടങ്ങ് മൂന്നാംകിട രാഷ്ട്രീയം പറയാനുള്ള വേദിയാക്കിയതിലൂടെ തുഷാര്‍ ഗാന്ധി മഹാത്മാവിനേയും ഗോപിനാഥന്‍നായരേയും അപമാനിക്കുകയായിരുന്നുവെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് കുറ്റപ്പെടുത്തി. ഗാന്ധികുടുംബത്തിന്റെ  പിന്‍തലമുറക്കാരനെന്ന പേരില്‍ തലച്ചോറും നാവും അര്‍ബന്‍ നക്സലൈറ്റ്റുകള്‍ക്കും രാജ്യദ്രോഹശക്തികള്‍ക്കും പണയം വച്ച തുഷാര്‍ ഗാന്ധിയുടെ പരിശ്രമം രാജ്യത്തെ തരംതാഴ്ത്തി കെട്ടാനാണെന്നും അദ്ദേഹം പറഞ്ഞു. STORY HIGHLIGHT:Adv. with serious allegations […]

Kerala

ചെയർപേഴ്സനെതിരെ ആരോപണവുമായി സിപിഎം

അടൂർ:അടൂര്‍ നഗരസഭ ചെയര്‍പേഴ്സനെതിരെ  ആരോപണവുമായി സിപിഎം കൗണ്‍സിലര്‍. അടൂര്‍ നഗരത്തിലെ ലഹരിക്കച്ചവടത്തിന്റെ  കേന്ദ്രമായ ഒരു കടക്കെതിരെ പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്ന് റോണി പാണംതുണ്ടില്‍ ആരോപിച്ചു. എന്നാല്‍ ആരോപണം തള്ളി നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് രംഗത്തെത്തി. റോണിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ലഹരി കച്ചവടം ഉണ്ടെന്ന് പറയുന്ന  കടക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചുവെന്നും ആവേശം മൂത്ത് റോണി പലതും വിളിച്ചു പറയുന്നതാണെന്നും അവര്‍ പറഞ്ഞു STORY HIGHLIGHT:CPM alleges against the chairperson

Kerala Uncategorized

കനത്ത ചൂട്.അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി

കേരള:കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പത്തനംതിട്ട, പാലക്കാട്, മലപ്പുുറം എന്നീ മൂന്ന് ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ കോന്നി – 8, പാലക്കാട് ജില്ലയിലെ തൃത്താല -10, മലപ്പുറം ജില്ലയിലെ പൊന്നാനി – 10 എന്നിങ്ങനെയാണ് അള്‍ട്രാ വയലറ്റ് രശ്മികളുടെ അളവ് രേഖപ്പെടുത്തിയത് STORY HIGHLIGHT:Intense heat.Presence of ultra-violet rays was recorded

Kerala

മന്ത്രി എംബി രാജേഷും കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് മന്ത്രി മനോഹർലാൽ ഖട്ടറുമായി കൂടിക്കാഴ്ച

തിരുവനന്തപുര:കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം ബി രാജേഷ്. ഏപ്രിലില്‍ തിരുവനന്തപുരത്ത് നടക്കുന്ന ‘വൃത്തി’ ശുചിത്വ കോണ്‍ക്ലേവിലേക്കും, മെയ് മാസത്തില്‍ കൊച്ചിയില്‍ നടക്കുന്ന അര്‍ബന്‍ കോണ്‍ക്ലേവിലേക്കും കേന്ദ്ര മന്ത്രിയെ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്ന കേരളത്തിലെ നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള 687 കോടി രൂപ എത്രയും വേഗം അനുവദിക്കണമെന്ന് കൂടിക്കാഴ്ചയില്‍ മന്ത്രിയോട് ആവശ്യപ്പെട്ടതായി എം ബി രാജേഷ് പറഞ്ഞു. STORY HIGHLIGHT:Meeting with Minister MB Rajesh […]

Kerala

ആശാവർക്കർമാർക്ക് പിന്തുണയുമായി  പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ താഴേതട്ടില്‍ നടത്തുന്നത് നിര്‍ണ്ണായക സേവനമെന്ന് ചൂണ്ടിക്കാട്ടി ആശ വര്‍ക്കര്‍മാര്‍ക്കുള്ള ധനസഹായം ഉയര്‍ത്തണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ നല്‍കി. നിലവില്‍ 5000 മുതല്‍ 9000 വരെയാണ് ആശ വര്‍ക്കര്‍ക്ക് ധനസഹായം കിട്ടുന്നത്. ഇത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് പാര്‍ലമെന്റി കമ്മിറ്റി ചൂണ്ടിക്കാട്ടി. ആരോഗ്യ ഗവേഷണ രംഗത്തും ആശമാരെ പ്രയോജനപ്പെടുത്തണമെന്നും ഇതിന് അധിക ധനസഹായം ഗവേഷണ ഫണ്ടില്‍ നിന്ന് നല്‍കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. രാം ഗോപാല്‍ യാദവ് അധ്യക്ഷനായ കമ്മിറ്റിയുടേതാണ് […]