Kerala

തുഷാർ ഗാന്ധിക്കെതിരെ     ‘rss’ പ്രതിഷേധം

ഗുജറാത്ത്‌:മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. നെയ്യാറ്റിന്‍കരയില്‍ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് ശേഷമായിരുന്നു പ്രതിഷേധം. ചടങ്ങില്‍ ആര്‍ എസ് എസും സംഘപരിവാറും രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തിയിരിക്കുന്നുവെന്നും നാം ജാഗ്രതയോടെ കഴിയണമെന്നും തുഷാര്‍ഗാന്ധി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ബി.ജെ.പി ക്കും ആര്‍.എസ്.എസ്സിനുമെതിരെയുള്ള പരാമര്‍ശം പിന്‍വലിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. തുഷാര്‍ ഗാന്ധിക്ക് പിന്തുണയറിയിച്ച് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധിജിക്കും തുഷാര്‍ഗാന്ധിക്കും ജയ് വിളിച്ച് രംഗത്തെത്തി. ആര്‍എസ്എസ് മൂര്‍ദാബാദ് എന്നും ഗാന്ധിജി […]

Entertainment

പൃഥ്വിരാജിന്റെ ഏറ്റവും വലിയ ചിത്രമായ ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണം പൂർത്തിയായി

കേരള: മലയാളത്തിന്റെ പൃഥ്വിരാജ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. സംവിധാനം നിര്‍വഹിക്കുന്നത് ജയന്‍ നമ്പ്യാരാണ്. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. വിവിധ ഷെഡ്യൂളകളിലായി നൂറ്റിഇരുപതോളം ദിവസം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ചിത്രീകരണം പൂര്‍ത്തിയായത്. ഉര്‍വ്വശി തീയേറ്റേഴ്സിഴ്സിന്റെ ബാനറില്‍ സന്ധീപ് സേനന്‍ നിര്‍മ്മിക്കുന്നതാണ് വിലായത്ത് ബുദ്ധ. എമ്പുരാന്‍ പൂര്‍ത്തിയാക്കിക്കൊണ്ടാണ് വിലായത്ത് ബുദ്ധയിലെ ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കള്ളകടത്തുകാരനെ അവതരിപ്പിക്കാനായി പ്രഥ്വിരാജ് മറയൂരില്‍ എത്തിയത്. മറയൂര്‍ , ചെറുതോണി, പാലക്കാട്, നെല്ലിയാമ്പതി എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം […]

Kerala

കോഴിക്കോട്. ഏഴു വയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട്:കോഴിക്കോട് പാലാഴിക്ക് സമീപം കളിക്കുന്നതിനിടെ ഏഴ് വയസുകാരന്‍ ഫ്ലാറ്റില്‍ നിന്ന് വീണു മരിച്ചു. നല്ലളം കീഴ് വനപാടം എം.പി.ഹൗസില്‍ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകന്‍ ഇവാന്‍ ഹൈബല്‍ ആണ് മരിച്ചത്. ഇരിങ്ങല്ലൂര്‍ ലാന്‍ഡ് മാര്‍ക്ക് ‘അബാക്കസ്’ ബില്‍ഡിങ്ങില്‍ ഇന്നലെ വൈകിട്ട് 8 മണിയോടെയാണ് അപകടം. STORY HIGHLIGHTS:Kozhikode  A tragic end for a seven-year-old boy

Kerala

കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ സംഘർഷം

കണ്ണൂർ:കണ്ണൂര്‍ പാനൂര്‍ പൊയിലൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മെന്ന് ബിജെപി ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. STORY HIGHLIGHTS:Political conflict again in Kannur

Kerala

കണ്ണൂരിൽ ഉത്സവത്തിനിടയിൽ സംഘർഷം ബിജെപി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ:കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ ആക്രമിച്ചതിന് നൂറോളം ബിജെപി – സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കണ്ണൂര്‍ മുഴപ്പിലങ്ങാട് കുറുമ്പക്കാവിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സിപിഎം-ബിജെപി സംഘര്‍ഷം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിനെ ആക്രമിച്ചത്. STORY HIGHLIGHTS:A BJP worker was killed in a clash during a festival in Kannur

Kerala

വിനോദയാത്ര പോയ വിദ്യാർത്ഥികളിൽ നിന്നും മയക്കുമരുന്ന് പിടികൂടി

കൊല്ലം:വിനോദയാത്ര പോയ ടൂറിസ്റ്റ് ബസില്‍ നിന്ന് കഞ്ചാവുമായി വിദ്യാര്‍ത്ഥികളെ പിടികൂടി. കൊല്ലം നഗരത്തിലെ കോളജില്‍ നിന്ന് വയനാട്ടിലേക്ക് യാത്ര പുറപ്പെട്ട സംഘത്തിലെ മൂന്ന് പേരെയാണ് വെസ്റ്റ് പൊലീസ് പിടികൂടിയത്. ബിരുദ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. STORY HIGHLIGHT:Drugs were seized from the students who went on the excursion

Kerala

ആറ്റുകാൽ പൊങ്കാല തലസ്ഥാനത്ത് മധ്യനിയന്ത്രണം

തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരിയില്‍ മദ്യത്തിന് 24 മണിക്കൂര്‍ നിയന്ത്രണം. ഇന്ന് വൈകീട്ട് 6 മണിമുതല്‍ നാളെ വൈകീട്ട് 6 വരെയാണ് നിയന്ത്രണം. ആറ്റുകാല്‍ പൊങ്കാലയിടാനായി എത്തുന്ന ഭക്തജനങ്ങള്‍ക്ക് വളരെ സുരക്ഷിതമായി പൊങ്കാല അര്‍പ്പിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കുകയാണ് തിരുവനന്തപുരം സിറ്റി പൊലീസ്. നാളെയാണ് ആറ്റുകാല്‍ പൊങ്കാല. STORY HIGHLIGHTS:Liquor control in Attukal Pongala capital

Kerala

ചാലക്കുടി വ്യാജ  മയക്കുമരുന്ന് കേസ് അന്വേഷണത്തിന്  സ്പെഷ്യൽ ടീംസ്

ചാലക്കുടി:ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കിയ സംഭവത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക STORY HIGHLIGHTS: Chalakudy special teams to investigate fake drug case

Kerala

കനത്ത ചൂട് കറുത്ത ഗൗണും കോട്ടും മാറ്റണമെന് ആവശ്യമായി അഭിഭാഷകർ

കൊച്ചി:കനത്ത ചൂട് കണക്കിലെടുത്ത് കറുത്ത ഗൗണും കോട്ടും ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ രംഗത്ത്. കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷനാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കിയത്. STORY HIGHLIGHTS: The intense heat required lawyers to change into black gowns and coats

Education

ചോദ്യപേപ്പർ ചോർച്ച തെളിവെടുപ്പ് നടത്തി

മലപ്പുറം:ചോദ്യ പേപ്പര്‍ ചോര്‍ച്ചാ കേസില്‍ മുഖ്യ പ്രതിയായ എംഎസ് സൊല്യൂഷന്‍ സിഇഒ മുഹമ്മദ് ഷുഹൈബിനെ കൊടുവള്ളിയിലെ സ്ഥാപനത്തില്‍ എത്തിച്ച് തെളിവെടുത്തു. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ മഅ്ദിന്‍ സ്‌കൂള്‍ ജീവനക്കാരന്‍ അബ്ദുല്‍ നാസറിനെ ഇന്ന് സ്‌കൂളിലെത്തിച്ച് തെളിവെടുക്കും. അതിനിടെ എസ്എസ്എല്‍സി പരീക്ഷക്ക് ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും എന്ന വാഗ്ദാനവുമായി എം.എസ് സോല്യൂഷന്‍സ് വീണ്ടും ഓണ്‍ലൈനില്‍ സജീവമായതായും റിപ്പോര്‍ട്ടുകള്‍. STORY HIGHLIGHTS:Evidence of question paper leak was conducted