Kerala

കെ അനന്തകുമാർ അറസ്റ്റിൽ

കൊച്ചി:പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം ജില്ലയിലെ കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആനന്ദകുമാറിന്റെ വീട്ടിലെത്തി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു STORY HIGHLIGHTS:K Anandakumar under arrest

Kerala

ലൗ ജിഹാദ് വീണ്ടും ആരോപണങ്ങളുമായി ഷോൺ ജോർജ്

   കോട്ടയം: പി.സി ജോര്‍ജിന്റെ നാവിന്റെ താക്കോല്‍ പൂട്ടി പോലീസിന് കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. എന്തു പറഞ്ഞാലും കേസ് എടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.ലൗ ജിഹാദ് ആരോപണത്തില്‍ 400 അല്ല 4000 പേരുടെ കണക്കുണ്ടെന്നും ചോദിച്ചാല്‍ ബോധ്യപ്പെടുത്തേണ്ട ഇടത്ത് നല്‍കുമെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി. STORY HIGHLIGHTS:Shawn George with allegations of love jihad again

Kerala

കേരളത്തിലെ ദേവസ്വം ബോർഡുകൾക്കായി 600 കോടിയുടെ സഹായ പദ്ധതി..

കേരള:കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 2016-17 കാലയളവ് മുതല്‍ ഇതുവരെ അനുവദിച്ചത് അറുനൂറു കോടി എഴുപത് ലക്ഷം രൂപ. മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം നിയമസഭയെ അറയിച്ചത്. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചിന്‍ ദേവസ്വം, കൂടല്‍മാണിക്യം ദേവസ്വം, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവയടക്കമുള്ള സ്ഥാപനങ്ങള്‍ക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത് STORY HIGHLIGHTS:600 crore aid scheme for Devaswom Boards in Kerala..

Kerala

സെക്രട്ടറിയേറ്റിന് മുമ്പിലെ ആശാവര്‍ക്കര്‍മാരുടെ സമരം  സംസ്ഥാനം മാപ്പ് പറയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം:സെക്രട്ടറിയേറ്റിന് മുമ്പിലെ ആശാവര്‍ക്കര്‍മാരുടെ സമരം നീതിക്ക് വേണ്ടിയുള്ളതാണെന്ന് തെളിഞ്ഞുവെന്നും കേരളത്തിന് കേന്ദ്രം കുടിശ്ശികയൊന്നും നല്‍കാനില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പാര്‍ലമെന്റില്‍ പറഞ്ഞതോടെ  ആശാവര്‍ക്കര്‍മാരുടെ പേരില്‍ നടത്തിയ കേന്ദ്രവിരുദ്ധ പ്രചരണത്തിന് സംസ്ഥാനം മാപ്പ് പറയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും യുഡിഎഫ് എംപിമാര്‍ സെക്രട്ടറിയേറ്റിന്റെ മുമ്പില്‍ പോയാണ് സമരം ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. STORY HIGHLIGHTS:BJP state president K. Surendran said that the […]

Kerala

ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും സമരപ്പന്തലില്‍.

തൃശൂർ:ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും സമരപ്പന്തലില്‍. ആശമാര്‍ക്ക് കേന്ദ്രം കൊടുക്കേണ്ടതെല്ലാം കേന്ദ്രം കൊടുത്തുവെന്നും യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും സമരപ്പന്തലിലെത്തിയ സുരേഷ് ഗോപി ആശാ വര്‍ക്കര്‍മാരോട് പറഞ്ഞു. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ അടുത്ത ഗഡു നല്‍കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കേരളം കൈമാറിയിരുന്നുവെന്ന കേരളത്തിന്റെ വാദം മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രി പാര്‍ലമെന്റില്‍ കള്ളം പറയുമോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആരാണ് കള്ളം പറയുന്നതെന്ന് മാധ്യമങ്ങള്‍ കണ്ടുപിടിക്കണമെന്നും കേന്ദ്രത്തില്‍ […]

Kerala

ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കാനുള്ള കേന്ദ്രവിഹിതം സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ഡൽഹി:ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കാനുള്ള കേന്ദ്രവിഹിതം സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ രാജസ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പി. സന്തോഷ് കുമാര്‍ എം.പി. മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും സന്തോഷ് കുമാര്‍ വ്യക്തമാക്കി. മൊത്തം 600 കോടിയാണ് നല്‍കാനുള്ളതെന്നും കഴിഞ്ഞ വര്‍ഷം മാത്രം നല്‍കാനുള്ളത് 100 കോടിയാണെന്നും രാജ്യസഭ പോലെ ഏറ്റവും പ്രധാനപ്പെട്ടൊരു സ്ഥലത്ത് കേന്ദ്ര ആരോഗ്യ മന്ത്രി ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തുന്നു എന്നത് വളരെ ഗുരുതരമായ പ്രശ്‌നമാണെന്നും പി. സന്തോഷ് കുമാര്‍ വ്യക്തമാക്കി. STORY HIGHLIGHTS:Union Health […]

Kerala

ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് തരാനുള്ള മുഴുവന്‍ തുകയും അനുവദിച്ചു എന്ന തരത്തിലുള്ള പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

തിരുവനന്തപുരം:ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് തരാനുള്ള മുഴുവന്‍ തുകയും അനുവദിച്ചു എന്ന തരത്തിലുള്ള പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോ-ബ്രാന്‍ഡിംഗിന്റെ പേരില്‍ തടഞ്ഞുവച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ക്യാഷ് ഗ്രാന്റില്‍ ഒരു രൂപ പോലും കേന്ദ്രം നല്‍കിയിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ മന്ത്രി പറഞ്ഞു. STORY HIGHLIGHTS:Health Minister Veena George has said that the statement that the entire amount to be given to Kerala […]

Kerala

കേരളം ഇപ്പോള്‍ എന്റെ സംസ്ഥാനം ആണെന്നും  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍.

തിരുവനന്തപുരം:കേരളം ഇപ്പോള്‍ എന്റെ സംസ്ഥാനം ആണെന്നും കേരളത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ഒപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തുമെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. എംപിമാര്‍ക്കായി ഒരുക്കിയ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ലഹരിയെന്നും ലഹരി സംഘങ്ങള്‍ക്ക് എതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. STORY HIGHLIGHTS:Governor Rajendra Vishwanath Arlekar said that Kerala is now my state and will be with all the needs […]

Kerala

പത്ത് സെന്റ് ഭൂമിയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ള്‍ അംഗീകരിക്കാത്ത സമ്മതപത്രം ഒപ്പിട്ട് നല്‍കേണ്ടെന്ന തീരുമാനത്തില്‍ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍.

വയനാട് : പത്ത് സെന്റ് ഭൂമിയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ള്‍ അംഗീകരിക്കാത്ത സമ്മതപത്രം ഒപ്പിട്ട് നല്‍കേണ്ടെന്ന തീരുമാനത്തില്‍ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍. ഇന്നലെ 89 ദുരന്തബാധിതരുമായി കളക്ടര്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും 8 പേര്‍ മാത്രമാണ് സമ്മതപത്രം നല്‍കിയത്. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കും. ഏഴ് സെന്റ് ഭൂമിയും വീടും ടൗണ്‍ഷിപ്പില്‍ നല്‍കാമെന്നും താല്‍പര്യമില്ലാത്തവര്‍ക്ക് പതിനഞ്ച് ലക്ഷം നല്‍കാമെന്നതടക്കമുള്ള സര്‍ക്കാര്‍ പാക്കേജിലെ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ദുരന്തബാധിതര്‍. പത്ത് സെന്റ് ഭൂമിയും വീടും അല്ലെങ്കില്‍ […]

Kerala

കാസര്‍കോട് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നേരിട്ട് ഹാജരായി.

കാസര്‍കോട് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നേരിട്ട് ഹാജരായി. പൊലീസ് കേസ് ഡയറിയും ഹാജരാക്കി. ഇരുവരുടേയും കോള്‍ റെക്കോര്‍ഡ്സ് എപ്പോഴാണ് പരിശോധിച്ചതെന്ന് ചോദിച്ച കോടതി കൃത്യവിലോപം പൊലീസില്‍ നിന്നും ഉണ്ടായോയെന്നാണ് പരിശോധിക്കുന്നതെന്നും  വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മരണം സംഭവിച്ച് ദിവസങ്ങള്‍ കഴിഞ്ഞിരുന്നില്ലേ. എന്തുകൊണ്ടാണ് പൊലീസ് നായയുടെ പരിശോധന വൈകിയത് എന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ചോദിച്ചു. STORY HIGHLIGHTS:In Kasaragod, the investigating officer appeared in court in the […]