കോട്ടക്കീൽ-പട്ടുവം പാലം
അനുബന്ധ റോഡിന്റെ താഴ്ചയ്ക്ക് പരിഹാരമാകുന്നു
പട്ടുവം : കോട്ടക്കീൽ-പട്ടുവം പാലംഅനുബന്ധ റോഡിന്റെ താഴ്ചയ്ക്ക് പരിഹാരമാകുന്നു. കോട്ടക്കീൽ-പട്ടുവം കടവ് പാലത്തിന്റെ ഇരുഭാഗത്തും അനുബന്ധ റോഡിന്റെ താഴ്ന്ന ഭാഗം ഉയർത്തുന്ന പ്രവൃത്തി ആരംഭിച്ചു. എം. വിജിൻ എം.എൽ.എ. സ്ഥലം സന്ദർശിച്ചു. സംസ്ഥാനസർക്കാർ 9.50 ലക്ഷം രൂപയാണ് പ്രവൃത്തിക്ക് അനുവദിച്ചത്. പട്ടുവം-കോട്ടക്കീൽ കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് താഴ്ന്നതിനാൽ പാലത്തിലൂടെ യാത്രചെയ്യുന്നവർക്കും വാഹനങ്ങൾക്കും ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരുന്നത്. ‘പട്ടുവം ഭാഗത്തെയും കോട്ടക്കീൽ ഭാഗത്തെയും അനുബന്ധ റോഡുകളുടെ താഴ്ച വാഹനയാത്രക്കാർക്ക് ദുരിതമാകുന്നു’ എന്ന തലക്കെട്ടോടെ മാതൃഭൂമി വാർത്ത നൽകിയിരുന്നു. […]