Kannur

കുഞ്ഞിമംഗലത്ത് സംഘര്‍ഷം, സി.പി.എമ്മുകാര്‍ സംഘം ചേര്‍ന്ന് പോലീസിനെ ആക്രമിച്ചു

കുഞ്ഞിമംഗലത്ത് സംഘര്‍ഷം, സി.പി.എമ്മുകാര്‍ സംഘം ചേര്‍ന്ന് പോലീസിനെ ആക്രമിച്ചു. എസ്.ഐ ഉള്‍പ്പെടെ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. പയ്യന്നൂര്‍ എസ്.ഐ.സി.സനിത്ത്(30), റൂറല്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് സി.പി.ഒ കെ.ലിവിന്‍(32) എന്നിവര്‍ക്കാണ് പരിക്കേറ്റത് സംഭവത്തില്‍ എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു  പ്രശ്‌നങ്ങളുടെ തുടക്കം.കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിലെ തീയ്യക്ഷേമസഭയുടെ ഓഫീസിന് മുന്‍വശം മല്ലിയോട്ട്തീയക്ഷേമസഭയുടെയും ക്ഷേത്രസംരക്ഷണസമിതിയുടെയും പ്രവര്‍ത്തകര്‍ പ്രതിഷേധയോഗം ചേരുന്നറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. പ്രതിഷേധയോഗം കഴിഞ്ഞ് തീയ്യക്ഷേമ പ്രവര്‍ത്തകര്‍ മടങ്ങവെ 6.20 ന് പ്രവര്‍ത്തകനായ ഒരാളെ സി.പി.എമ്മുകാര്‍ ആക്രമിച്ചു. ഇത് തടയാനെത്തിയ […]

Sports

കുഞ്ഞിമംഗലത്ത് ആധുനിക സ്റ്റേഡിയം വരുന്നു.

കുഞ്ഞിമംഗലത്ത് ആധുനിക സ്റ്റേഡിയം വരുന്നു; നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് മന്ത്രി അബ്‌ദുറഹിമാൻ പയ്യന്നുർ:കേരളത്തിലെ കായിക മേഖലകായിക മേഖലയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഈ സാമ്ബത്തിക വർഷം അവസാനിക്കുമ്ബോള്‍ പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സർക്കാർലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തില്‍ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ആധുനിക സ്റ്റേഡിയം നിർമ്മാണത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം ഇപ്പോള്‍ കായിക ഇക്കോണമി […]

Kannur

കുഞ്ഞിമംഗലത്ത് നീർത്തടം നികത്തിയ മണ്ണ് തിരിച്ചെടുക്കും

പയ്യന്നൂർ: ഏറെ വിവാദത്തിനിടയാക്കിയ കുഞ്ഞിമംഗലത്തെ നികത്തിയ നീർത്തടം പുനഃസ്ഥാപിക്കുന്നു. ഹൈകോടതി ഇടപെട്ടതോടെയാണ് നികത്തിയ 10 ഏക്കറോളം സ്ഥലത്തെ മണ്ണ് തിരിച്ചെടുത്ത് പകരം കണ്ടൽ വെച്ചുപിടിപ്പിക്കാൻ തീരുമാനമായത്. വെള്ളിയാഴ്ച ഗ്രാമ പഞ്ചായത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. കുഞ്ഞിമംഗലം ഗ്രമപഞ്ചായത്ത് സെക്രട്ടറിക്കു പുറമെ പയ്യന്നൂർ താഹസിൽദാർ, വനം വകുപ്പ് ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫിസർ, സ്ഥലമുടമയുടെ പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു. യോഗ നിർദേശപ്രകാരം തിങ്കളാഴ്ച മുതൽ മണ്ണ് മാറ്റുന്ന പ്രവൃത്തി ആരംഭിക്കും. ഇതിനായി മണ്ണുമാന്തിയന്ത്രവും ടിപ്പർ ലോറിയും ഉപയോഗപ്പെടുത്തുമെന്ന് ഉടമയുടെ പ്രതിനിധി […]