Kannur

എല്‍ഡിഎഫിന്റെ സമരപ്പന്തലിലേക്ക് കെഎസ്‌ആര്‍ടിസി ബസ് പാഞ്ഞുകയറി

കണ്ണൂർ:സമരത്തിനു വേണ്ടി റോഡില്‍ കെട്ടുന്ന പന്തലിലേക്ക് കെഎസ്‌ആർടിസി ബസ് പാഞ്ഞുകയറി തൊഴിലാളിക്ക് പരുക്കേറ്റു. വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസർക്കാർ സഹായം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച്‌ എല്‍ഡിഎഫ് നാളെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തുന്ന മാർച്ചിന്റെ ഭാഗമായി കെട്ടുന്ന സമരപ്പന്തലിലേക്കാണ് കെഎസ്‌ആർടിസി ബസ് പാഞ്ഞു കയറിയത്. കണ്ണൂർ പുതിയ ബസ് സ്റ്റാൻഡില്‍നിന്ന് വന്ന ബസാണ്, ഷീറ്റ് ഇടാൻ വേണ്ടി റോഡിന് കുറുകെ ഉയരത്തില്‍ കെട്ടുകയായിരുന്ന ഇരുമ്ബ് പൈപ്പില്‍ ഇടിച്ചത്. പെപ്പില്‍ കൊളുത്തി നിന്ന ബസ് പിന്നോട്ടോ […]

Aanthoor Thaliparamba

കര്‍ഷകസംഘം ഏരിയാ കണ്‍വെന്‍ഷനില്‍ രൂക്ഷവിമര്‍ശനം.

തളിപ്പറമ്പ്: സി.കെ.പി.പത്മനാഭന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് നേതൃത്വം പുലര്‍ത്തുന്ന മൗനത്തിനെതിരെ സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്റെ തട്ടകത്തില്‍ തന്നെ രൂക്ഷമായ വിമര്‍ശനം. ഇന്ന് മൊറാഴ ലോക്കല്‍ കമ്മറ്റി ഓഫീസായ മോറാഴ സെന്‍ട്രലിലെ അഴിക്കോടന്‍ സ്മാരക മന്ദിരത്തില്‍ നടന്ന കര്‍ഷകസംഘം തളിപ്പറമ്പ് ഏരിയാ കമ്മറ്റി യോഗത്തിലാണ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് പ്രതിനിധികള്‍ ആഞ്ഞടിച്ചത്. സംസ്ഥാന സെക്രട്ടെറി വല്‍സന്‍ പനോളിയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. ഏരിയാ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായകെ.കൃഷ്ണന്‍, ജനാര്‍ദ്ദനന്‍, ടി.ലത, പുല്ലായിക്കൊടി ചന്ദ്രന്‍  ജില്ലാ-സംസ്ഥാന നേതാക്കള്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കള്‍ […]