Kannur Travel

മാടായിപ്പാറ നീലപ്പൂക്കളുടെ മേലാപ്പണിഞ്ഞു.

കണ്ണൂർ:മഴ ശക്തമായതോടെ ജൈവവൈവിധ്യങ്ങളുടെ കലവറയായ കണ്ണൂർ ജില്ലയിലെ മാടായിപ്പാറ നീലപ്പൂക്കളുടെ മേലാപ്പണിഞ്ഞു. കർക്കടക മാസം തുടക്കത്തില്‍തന്നെ ഇവിടെ നീലപ്പൂക്കള്‍ വിരിഞ്ഞു. പാറനീലപ്പൂ, കൃഷ്ണപ്പൂ, തുമ്ബപ്പൂ എന്നിവയും ഇവിടെ വിരിയാറുണ്ട്. ഡ്രൊസെറ ഇൻഡിക (drosera indica) എന്ന പേരിലറിയപ്പെടുന്ന ഇരപിടിയൻ സസ്യം മുതല്‍ മുക്കുറ്റി, വിഷ്ണുക്രാന്തി ഉള്‍പ്പെടെയുള്ള സസ്യങ്ങള്‍കൊണ്ട് അനുഗ്രഹീതമാണ് മാടായിപ്പാറ. ഏഴിമലയുടെ.താഴ് വരയിലെ വസന്തം ധാരാളം സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. ദേശാടനപക്ഷികളുടെ വിരുന്നുകേന്ദ്രം കൂടിയായ മാടായിപ്പാറയില്‍ പ്രകൃതിനിരീക്ഷണത്തിനും പഠനത്തിനുമായി ഗവേഷണ വിദ്യാർഥികള്‍ ഉള്‍പ്പെടെ നിരവധിപ്പേർ എത്താറുണ്ട്. വൈവിധ്യമാർന്ന മുന്നൂറോളം […]