Kannur

പുലിയെന്ന് സംശയം: വനം വകുപ്പ് പരിശോധന നടത്തി

മട്ടന്നൂർ: പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് മട്ടന്നൂർ വെള്ളിയാം പറമ്പിൽ വനം വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. കുളത്തൂരിലുള്ള വീട്ടുകാരാണ് വ്യാഴാഴ്ച രാത്രി വീടിന് പിറകിലായി പുലിയെ കണ്ടതായി പറഞ്ഞത്. ഇവരുടെ വളർത്തു നായയെ പുലി ആക്രമിച്ചതായും പറയുന്നു. തുടർന്ന് രാത്രി 10-ഓടെ വനം വകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. പുലിയുടെ സാന്നിധ്യം തെളിയിക്കുന്നതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. STORY HIGHLIGHTS:Suspected tiger: Forest Department conducts inspection

Uncategorized

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മട്ടന്നൂർ: ശിവപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വിളക്കോട് ചെങ്ങാടിവയൽ സ്വദേശിയും കാക്കയങ്ങാട് ടൗണിലെ ചിക്കൻ സ്റ്റാൾ ഉടമയുമായ പി. റിയാസ് ആണ് മരിച്ചത്. വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. അപകട ശേഷം നിർത്താതെ പോയ കാർ മട്ടന്നൂരിലെ ഒരു വീട്ടിൽ നിന്നും മാലൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. STORY HIGHLIGHTS:A young man died in a collision between a car and a bike

Kannur

മസ്കറ്റ് കണ്ണൂർ ജില്ല കെ.എം.സി.സി കിടക്കകൾ നൽകി

മസ്കറ്റ് കണ്ണൂർ ജില്ല കെ.എം.സി.സി കിടക്കകൾ നൽകി മട്ടന്നൂർ :മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി മട്ടന്നൂർ മണ്ഡലത്തിലെ പ്രളയ കെടുതിമൂലം ഹൃഹോപകരണങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നൽകാനുള്ള കിടക്കകൾ മട്ടന്നൂർ മണ്ഡലം മുസ്ലിം ലീഗിന്റെ ദുരിതാശ്വാസ ക ലക്ഷൻ സെന്ററിൽ ഏൽപിച്ചു. ജില്ലാ ഭാരവാഹികളിൽ നിന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഏറ്റുവാങ്ങി. 200 ൽ അധികം കുടുംബങ്ങൾക്കാണ് ഹൃഹോപകരണങ്ങളും ഫർണിച്ചറും കിടക്കയും ഗ്യാസ് സ്റ്റൊവും ഉൾപ്പെടെയുള്ള സാധനങ്ങൾ നഷ്ടപെടുകയോ ഉപയോഗ ശൂന്യമാവുകയോ ചെയ്തിട്ടുള്ളത്. ഇവിടുത്തേക്കാണ്  […]