ഇന്നലെ രാത്രി ആലപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ മാട്ടൂൽ സ്വദേശി മരണപ്പെട്ടു
കണ്ണൂർ:ഇന്നലെ രാത്രി ആലപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ കണ്ണൂർ ജില്ലയിലെമാട്ടൂൽ നോർത്ത് സി.എം.അബ്ദുൽ ജബ്ബാറിന്റെയുംമുട്ടം എസ്.എൽ.പി ഫാസീലയുടെയും മകൻ മുഹമ്മദ് അബ്ദുൽ ജബ്ബാർ മരണപ്പെട്ടു എം.ബി.ബി.എസ് ഒന്നാം വർഷ വിദൃാർത്ഥിയാണ്. ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാർഥികള്‍ സിനിമ കാണാനായി പോകുമ്ബോഴാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ആലപ്പുഴ കൈചൂണ്ടിമുക്കിലെ പാൻ സിനിമാസില്‍ രാത്രി ഒൻപതരയ്ക്കും ഒൻപതേമുക്കാലിനുമുള്ള പുതിയ സിനിമകള്‍ കാണുകയായിരുന്നു ലക്ഷ്യം. ഇതിനായി ഒരു കാറില്‍ ചങ്ങനാശ്ശേരി റോഡില്‍നിന്ന് ഹൈവേയില്‍ക്കയറി വലതുഭാഗത്തേക്കു തിരിയുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടതെന്നും പറയുന്നു. ഹൈവേയുടെ തിരക്കില്‍ നിന്നൊഴിഞ്ഞ് […]