Entertainment

ഹോളിവുഡ് ചിത്രം ‘inderstellar’ ഇന്ത്യയിൽ വീണ്ടും പ്രദർശനത്തിന്

ഇന്ത്യ:ഇപ്പോഴിതാ ആരാധകരുടെ ആവശ്യം അനുസരിച്ച് ഇന്ത്യയില്‍ വീണ്ടും റി റിലീസിന് എത്തുകയാണ് ഹോളിവുഡ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ മാസ്റ്റര്‍പീസ് ചിത്രമായ ‘ഇന്റെര്‍സ്റ്റെല്ലാര്‍’. സിനിമയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളില്‍ ചിത്രം വീണ്ടും ഐമാക്സില്‍  റിലീസിനെത്തിയിരുന്നു. ഫെബ്രുവരി 7നായിരുന്നു ഇന്ത്യയില്‍ സിനിമ റി റിലീസിന് എത്തിയത്. എന്നാല്‍ വെറും ഏഴ് ദിവസത്തെ സ്‌ക്രീനിംഗ് മാത്രമേ ഇന്റെര്‍സ്റ്റെല്ലാറിന് ഉണ്ടായിരുന്നുള്ളു എന്നതുകൊണ്ട് തന്നെ ടിക്കറ്റ് കിട്ടാനുണ്ടേയെന്ന് ചോദിച്ചു നടക്കുകയായിരിക്കുന്നു സിനിമാപ്രേമികള്‍.  മാര്‍ച്ച് 14 നാണ് ചിത്രം ഐമാക്സ്, […]

Entertainment

ഹിറ്റടിക്കാന്‍ ബേസില്‍ ജോസഫ്; ‘പൊന്‍മാന്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി:മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം വിജയ ശതമാനമുള്ള നായക താരങ്ങളിലൊരാളാണ് ബേസില്‍ ജോസഫ്. സൂക്ഷ്മദര്‍ശിനിയാണ് ബേസില്‍ നായകനായെത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രം. ഇപ്പോഴിതാ ബേസിലിന്‍റെ അടുത്ത ചിത്രവും റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പൊൻമാൻ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 6 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിർമ്മിക്കുന്ന പൊൻമാൻ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ചിത്രത്തിന്റെ […]

Entertainment

‘ബാഡ് ബോയ്സി’ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ ഇറങ്ങി.

റഹ്‌മാന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബാഡ് ബോയ്സി’ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ ഇറങ്ങി. ഓണത്തിന് ഒരു കളര്‍ഫുള്‍ മാസ് ചിത്രമാണ് ഒമര്‍ ലുലു ഒരുക്കുന്നത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. തീര്‍ത്തും കോമഡി ഫണ്‍ എന്റര്‍ടെയ്നറായ ഈ ചിത്രം അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സൈജു കുറുപ്പ്, ബാബു ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, ബിബിന്‍ ജോര്‍ജ്, […]

Entertainment

സൂര്യയുടെ ബ്രഹ്‌മാണ്ഡ ചിത്രം ‘കങ്കുവ’ട്രെയിലര്‍ എത്തി.

സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയുടെ ബ്രഹ്‌മാണ്ഡ ചിത്രം ‘കങ്കുവ’. ഇപ്പോള്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. സൂര്യയും ബോബി ഡിയോളും തമ്മിലുള്ള പോരാട്ടമാണ് ട്രെയിലറില്‍ നിറഞ്ഞി നില്‍ക്കുന്നത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം പീരിയോഡിക് ത്രീഡി ചിത്രമാണ്. ഒക്ടോബര്‍ പത്തിന് ചിത്രം റിലീസ് ചെയ്യും. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കങ്കുവ’ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമാണ് കങ്കുവ. […]

Entertainment

എന്ന വിലൈ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിമിഷ സജയന്‍ ആണ് നായിക.

തമിഴില്‍ ആദ്യ സിനിമ സംവിധാനം ചെയ്യാനൊരുങ്ങി തിരക്കഥാകൃത്ത് സജീവ് പാഴൂര്‍. ‘എന്ന വിലൈ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിമിഷ സജയന്‍ ആണ് നായിക. കലാമയ ഫിലിംസിന്റെ ബാനറില്‍ മലയാളിയായ ജിതേഷ് വി ആണ് നിര്‍മ്മാണം. ത്രില്ലര്‍ ഘടകങ്ങള്‍ നിറഞ്ഞ ഒരു ഫാമിലി ഡ്രാമയാണ് എന്ന വിലൈ. രാമേശ്വരം പശ്ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രം, ചിത്ത, ജിഗര്‍ത്തണ്ട ഡബിള്‍ എക്‌സ് എന്നീ വലിയ ഹിറ്റുകള്‍ക്ക് ശേഷം നിമിഷ നായികയായി എത്തുന്ന തമിഴ് ചിത്രം കൂടിയാണ്. നിമിഷ സജയനൊപ്പം […]

Entertainment

അവതാര്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

ലോക സിനിമാപ്രേമികളെ ഒന്നടങ്കം അമ്പരപ്പിച്ച സിനിമയാണ് ജയിംസ് കാമറൂണിന്റെ അവതാര്‍. ഇപ്പോള്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2025 ഡിസംബര്‍ 19ന് തിയറ്ററിലെത്തും. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തുവിട്ടു. പാണ്ടോറയിലേക്ക് തിരിച്ചുപോവാന്‍ തയാറായിക്കോളൂ എന്ന കുറിപ്പില്‍ ഡിസ്നിയാണ് പ്രഖ്യാപനം നടത്തിയത്. ആരാധകരെ ആവേശം കൊള്ളിക്കുകയാണ് റിലീസ് പ്രഖ്യാപനം. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. 2009ലാണ് ആദ്യത്തെ അവതാര്‍ സിനിമ […]

Entertainment

ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകള്‍ക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഓഗസ്റ്റ് മുപ്പതാം തീയതി ചിത്രം തിയേറ്ററുകളില്‍ എത്തും. സംവിധായകന്‍ ഷാജി കൈലാസിന്റെയും ആനിയുടെയും ഇളയ മകന്‍ റുഷിന്‍ ആണ് നായകനായി അഭിനയിക്കുന്നത്. ഫൈനല്‍സ്, രണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്ര തന്‍ നിര്‍മ്മിക്കുന്ന സിനിമയാണ് ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്. ടൈറ്റില്‍ കഥാപാത്രമായ […]