കണ്ണൂരില്‍ വനിത പോലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് ഉദ്യോഗസ്ഥയായ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കാസര്‍കോഡ് അതിര്‍ത്തിയിലെ കരിവെള്ളൂരി ലാണ് സംഭവം. കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. കാസര്‍കോഡ് ചന്തേര പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ആണ് കൊല്ലപ്പെട്ട ദിവ്യശ്രീ. ആക്രമണം നടത്തിയ പ്രതിയായ ഭര്‍ത്താവ് രാജേഷ്നെ പോലീസ് വളവട്ടണത്തിൽ വെച്ച് പിടിച്ചു.ഇയാള്‍ക്കായി തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛന്‍ വാസുവിനും ഗുരുതരമായി പരിക്കേറ്റതായി പോലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിവ്യശ്രീയും […]