Thaliparamba

തളിപ്പറമ്ബ നഗരസഭയിലെ സ്ത്രീകള്‍ക്ക് മെനുസ്ട്രല്‍ കപ്പ് വിതരണവും ട്രെയിനിങ് ക്ലാസും സംഘടിപ്പിച്ചു

തളിപ്പറമ്പ:തളിപ്പറമ്ബ നഗരസഭ 2023-24 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തളിപ്പറമ്ബ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് മുഖേനെ നഗരസഭയിലെ സ്ത്രീകള്‍ക്ക് മെനുസ്ട്രല്‍ കപ്പ് വിതരണവും ട്രെയിനിങ് ക്ലാസും സംഘടിപ്പിച്ചു. വിതരണ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കല്‍ പദ്‌മനാഭൻ്റെ അധ്യക്ഷതയില്‍ ചെയർപേഴ്‌സണ്‍ മുർഷിദ കൊങ്ങായി നിവഹിച്ചു. നഗരസഭയിലെ അഞ്ഞൂറ്റി അൻപതോളം സ്ത്രീകള്‍ക്കാണ് വിതരണം ചെയ്യുന്നത്.മെനുസ്ട്രല്‍ കപ്പ് ഉപയോഗത്തിനെപ്പറ്റിയും ആയതിന്റെ മേന്മകളെ പറ്റിയും താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ഗൈനക്കോളജി വിഭാഗം ജൂനിയർ കണ്‍സള്‍ട്ടന്റായ ഡോ. എം പ്രകാശൻ ക്ലാസ് എടുത്തു.സ്ഥിരം സമിതി […]

Thaliparamba

മാര്‍ക്കറ്റ്‌റോഡ് ഇന്റര്‍ലോക്ക് ചെയ്തതും നവീകരിച്ച ലൈബ്രറിയും ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ മാര്‍ക്കറ്റ് റോഡ് ഇന്റര്‍ലോക്ക് ചെയ്ത് നവീകരിച്ചതിന്റെ ഉദ്ഘാടനവും നവീകരിച്ച മുനിസിപ്പല്‍ ലൈബ്രറിയുടെ ഉദ്ഘാടനവും മാര്‍ക്കറ്റ് റോഡ് പരിസരത്ത് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സില്‍ സി.നുബ്‌ല അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ എന്‍ജിനീയര്‍ വി. വിമല്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കല്‍ പത്മനാഭന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി.മുഹമ്മദ് നിസാര്‍, കെ.പികദീജ, എം.കെ.ഷബിത, പി.റജുല, കൗണ്‍സിലര്‍മാരായ കൊടിയില്‍ സലീം, ഇ.കുഞ്ഞിരാമന്‍, പി.മുഹമ്മദ് ഇഖ്ബാല്‍, കെ.എസ. റിയാസ്. എന്നിവര്‍ സംസാരിച്ചു. […]

Thaliparamba

മെമ്പർഷിപ്പിന് തുടക്കമായി

തളിപ്പറമ്പ്: ബേക്ക് വൺ കേരള ബേക്കറി ഓണേഴ്സ് ഫോറം മണ്ഡലം തല ഉദ്ഘാടനം തളിപ്പറപ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി സൈനുദ്ദീൻ ഹാജിക്ക് മെമ്പർഷിപ്പ് നൽകി തുടക്കം കുറിച്ചു. ഹനീഫ കോയീസ്, മുസ്തഫ പാരീസ്, മുസ്തഫ സഫ, കെ.പി.ജെ ജാഫർ , പ്രസാദ് അർജുൻ, സാജിദ് അൽമാസ്, ആഷിക് സൈൻ,സിദ്ധീഖ് അരിയിൽ എന്നിവർ പങ്കെടുത്തു. STORY HIGHLIGHTS:Bake One Kerala Bakery Owners Forum Thaliparamba Constituency Head Membership started

Thaliparamba

തളിപ്പറമ്പ് നഗരസഭക്ക് പൊൻ തൂവലാകാൻ ബഡ്സ് സ്കൂൾ

തളിപ്പറമ്പ് നഗരസഭക്ക് പൊൻ തൂവലാകാൻ ബഡ്സ് സ്കൂൾ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളെ ചേർത്ത് പിടിക്കാനായി ഇച്ഛാ ശക്തിയോടെ മുന്നിട്ടിറങ്ങിയ മുർഷിദ കൊങ്ങായിയുടെ നേതൃത്വത്തിലുള്ള തളിപ്പറമ്പ് നഗരസഭ ഭരണ സമിതിക്കും ഉദ്യോഗസ്ഥർക്കും അഭിമാനിക്കാനുള്ളതാണ് ഇന്ന് സ്ഥലം MLA ഗോവിന്ദൻ മാസ്റ്റർ സമർപ്പിച്ച ബഡ്‌സ് സ്കൂൾ,കല്യാണം, ജന്മദിനം, വിവാഹ വാർഷികം തുടങ്ങിയ സന്തോഷ ദിവസങ്ങളിൽ കുടുംബവുമായി ഇത്തരം കേന്ദ്രങ്ങളിലെ സന്ദർശനങ്ങൾ ഏറെ പുണ്യ കർമ്മമാകും!!എല്ലാവിധ സഹായവുമായി ചേർത്ത് പിടിക്കുക എന്നത് കർത്തവ്യമായി കരുതി ചേർന്ന് നിൽക്കാൻ നമ്മൾ […]