Thaliparamba

ഓണക്കിറ്റുകൾ വിതരണം നടത്തി.

തളിപ്പറമ്പ:തളിപ്പറമ്പ് സീഡ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 216 ഓണക്കിറ്റുകൾ വിതരണം നടത്തി. 50% സാമ്പത്തിക സഹായം നൽകിക്കൊണ്ട് സാധാരണക്കാരായ ജനങ്ങളുടെ സാമൂഹികവും, സാമ്പത്തികവും, പാരിസ്ഥിതികവുമായ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഈ സൊസൈറ്റി വളരെ വിപുലമായ രീതിയിലുള്ള സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളക്കൈ കൃഷിഭവൻ ഹാളിൽ ഇന്ന് നടന്ന ഓണക്കിറ്റ് വിതരണത്തിൽ ബഹുമാന്യനായ ചെങ്ങളായി പഞ്ചായത്ത് പ്രസിഡണ്ട് ബിപി മോഹനൻ അവറുകളുടെ നേതൃത്വത്തിൽ ഉദ്ഘാടനം നിർവഹിക്കുകയും മുഖ്യാതിഥിയായി സാംസ്കാരിക വകുപ്പ് ജില്ലാ കോഡിനേറ്റർ മിനേഷ് മണക്കാട് ആശംസ അർപ്പിച്ച് […]

Pariyaram

പരിയാരം പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

പരിയാരം: പരിയാരം പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ജെ.എസ്.എസ് ടവറിലെ പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടിയില്‍ അംഗങ്ങള്‍ ഓണം സ്മൃതികള്‍ പങ്കുവെച്ചു. പ്രസ്‌ക്ലബ്ബ് അംഗങ്ങള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ടി.വി.പത്മനാഭന്‍(ദേശാഭിമാനി), രാഘവന്‍ കടന്നപ്പള്ളി(മാധ്യമം), ജയരാജ് മാതമംഗലം(മലയാള മനോരമ), ഒ.കെ.നാരായണന്‍ നമ്പൂതിരി(മാതൃഭൂമി), ശ്രീകാന്ത് പാണപ്പുഴ(ദീപിക, രാഷ്ട്രദീപിക), കെ.പി.ഷനില്‍(പിലാത്തറ ഡോട്‌കോം), നജ്മുദ്ദീന്‍ പിലാത്തറ(ചന്ദ്രിക, പിലാത്തറ വാര്‍ത്ത), പപ്പന്‍ കുഞ്ഞിമംഗലം(ജനയുഗം), അജ്മല്‍ തളിപ്പറമ്പ് (തളിപ്പറമ്പ് വാര്‍ത്തകള്‍) രാജേഷ് പഴയങ്ങാടി(സുപ്രഭാതം), ഭാസ്‌ക്കരന്‍ വെള്ളൂര്‍(പയ്യന്നൂര്‍ ന്യൂസ്), പ്രണവ് പെരുവാമ്പ(നെറ്റ് […]

Kannur

കാറിന് മുകളില്‍ നിന്ന് ഓണാഘോഷം; മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് റദ്ദാക്കി

ഓടുന്ന കാറിന് മുകളിലിരുന്ന് അതിരുവിട്ട ഓണാഘോഷം നടത്തിയ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദ് ചെയ്തു. കാഞ്ഞിരോട് നെഹര്‍ ആര്‍ട്‌സ് കോളജിലെ ഏതാനും വിദ്യാര്‍ഥികളാണ് കാറിന്റെ ഡോറിലും റൂഫിന് മുകളിലുമായ അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. വിദ്യാര്‍ഥികളുടെ സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംഭവത്തില്‍ പങ്കാളികളാണ്. വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആര്‍ടിഒ തലത്തില്‍ അന്വേഷണം നടത്തി. തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കല്‍ നടപടിയുണ്ടായത്. STORY HIGHLIGHTS:Onam celebration from the top […]

Kerala

ഓണക്കിറ്റിൽ 14 ഇനങ്ങൾ; വിതരണം സെപ്റ്റംബർ ആദ്യവാരം

ഓണക്കിറ്റിൽ 14 ഇനങ്ങൾ; വിതരണം സെപ്റ്റംബർ ആദ്യവാരം തിരുവനന്തപുരം:സംസ്ഥാനസർക്കാരിന്റെ ഇത്തവണത്തെ സൗജന്യ ഓണക്കിറ്റിൽ 14 ഇനങ്ങൾ. മുൻ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കശുവണ്ടി ആണ് അധികമായി നൽകുന്നത്. ഓണക്കിറ്റ് വിതരണം സെപ്റ്റംബർ ആദ്യവാരം നടക്കും. സംസ്ഥാനത്തെ മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും പുറമേ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിത മേഖലയിലെ എല്ലാ കാർഡുടമകൾക്കും ഇത്തവണ ഓണക്കിറ്റ് കിട്ടും. അങ്ങനെ ആകെ 5,99,000 കിറ്റുകളാണ് തയാറാകുന്നത്. തുണിസഞ്ചി ഉൾപ്പെടെ 13 ഇനങ്ങൾ ആണ് കഴിഞ്ഞവർഷം നൽകിയതെങ്കിൽ ഇത്തവണ […]

Travel

ഓണം യാത്ര പൊള്ളും.. ആഭ്യന്തര വിമാനനിരക്കില്‍ 25 ശതമാനം വരെ വര്‍ധനവ്

ഓണത്തിന് ഇനി ഒരു മാസത്തിന്‍റെ കാത്തിരിപ്പേയുള്ളൂ. നാട്ടില്‍ ഓണം ആഘോഷക്കാനുള്ള തയ്യാറെടുപ്പിലാണ് മറുനാടൻ മലയാളികള്‍. എന്നാല്‍ ഇത്തവണയും നാട്ടിലേക്കുള്ള വരവ് പോക്കറ്റ് കാലിയാക്കുമെന്നാണ് കണക്ക്. 20 മുതല്‍ 25 ശതമാനം വരെ വർധനവാണ് രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഓണക്കാലത്ത് ഉണ്ടായിരിക്കുന്ന നിരക്ക് വർധനവ് എന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ദീപാവലി യാത്രാ നിരക്കില്‍ പ്രധാന ആഭ്യന്തര റൂട്ടുകളില്‍ പത്ത് മുതല്‍ 15 ശതമാനം വരെ നിരക്ക് വർധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പിടിഐക്ക് വേണ്ടിയുള്ള […]