Thaliparamba

തളിപ്പറമ്പയിൽ ലഹരിമാഫിയക്കുമെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

തളിപ്പറമ്പ:വർധിച്ചുവരുന്ന അരുംകൊലകള്‍ക്കും ലഹരിമാഫിയക്കുമെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ സി.പി.ഐ.തളിപ്പറമ്ബ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്ബ ഹൈവേയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.മണ്ഡലം സെക്രട്ടറി പി.കെ.മുജീബ്റഹ്‌മാൻ ഉല്‍ഘാടനം ചെയ്തു. ടൗണ്‍ സ്ക്വയറിന് സമീപം നടന്ന പരിപാടിയില്‍ കെ.മനോഹരൻ അധ്യക്ഷത വഹിച്ചു. കോമത്ത് മുരളീധരൻ,.ടി.വി.നാരായണൻ, സി.ലക്ഷ്മണൻ എം.വിജേഷ്, ടി.ഒ.സരിത, എം.രഘുനാഥ് .പി.എസ്.ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. STORY HIGHLIGHTS:Protest flame organized against drug mafia in Taliparamba

Chapparappadav

ഓർമ്മയോരം – 2024 പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

ഓർമ്മയോരം – 2024 പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു ചപ്പാരപ്പടവ് :ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ 2001 – 2002 എസ്‌ എസ്‌ എൽ സി ബാച്ച് വിദ്യാർത്ഥികൾ,  “ഓർമ്മയോരം” എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. വിദ്യാർത്ഥി ജീവിതത്തിലെ ഗൃഹാതുര ഓർമ്മകൾ പങ്കുവെച്ചും പഴയ സഹപാഠികളുമായുള്ള സൗഹൃദം പുതുക്കിയും പ്രിയ ഗുരുക്കൻമാരെ ആദരിച്ചും കലാ വിരുന്നൊരുക്കിയും നടന്ന സംഗമത്തിന്  ചപ്പാരപ്പടവ് സ്കൂൾ സാക്ഷ്യം വഹിച്ചു. ആർച്ച അനിൽ, അന്വയ അനിൽ എന്നിവർ പ്രാർത്ഥനാഗാനം ആലപിച്ചു. നിജില എ.വി […]

Kurumathoor

സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മുയ്യം: മുയ്യം പൊതുജന വായനശാല & ഗ്രന്ഥാലയം, കൈരളി കലാകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ നേത്രജ്യോതി കണ്ണാശുപത്രിയുമായി ചേർന്ന് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കൈരളി കലാകേന്ദ്രത്തിൽ വച്ചു നടന്ന പരിപാടി കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി വി എം സീന ഉദ്ഘാടനം ചെയ്തു. പി സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി പി പ്രസന്ന ടീച്ചർ, പി വിനോദ്, ഡോ. ക്രിസ് ഡിസൂസ, അനഘ് എന്നിവർ സംസാരിച്ചു. പി അനീഷ് സ്വാഗതം […]

Pattuvam

ക്യാമ്പ് സംഘടിപ്പിച്ചു

പട്ടുവം: പട്ടുവം മംഗലശേരി നവോദയ ആർട്സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ് ആൻഡ് ഗ്രന്ഥാലയം, യുവജനവേദി തളിപ്പറമ്പ് സഹകരണ ആശുപത്രിയുമായി സഹകരിച്ച് രക്ത ഗ്രൂപ്പ് നിർണ്ണയവും രക്തദാന സേനാ രൂപീകരണവും സൗജന്യ ഷുഗർ, പ്രഷർ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. STORY HIGHLIGHTS:The camp was organized

Aanthoor

ആന്തൂരില്‍ വയോജന സൗഹൃദ പരിപാടി നടന്നു.

തളിപ്പറമ്പ:ആന്തൂർ നഗരസഭ കുടുംബശ്രീ സി ഡി.എസ്.ജി.ആർ.സിയുടെ ആഭിമുഖ്യത്തില്‍ വയോജന സൗഹൃദ പരിപാടി “പാട്ടും പറച്ചിലും മുതിർന്ന പൗരന്മാരുടെ ദിനാചരണ പരിപാടിയുടെ ഭാഗമായി നടന്നു. കെല്‍കോ ഹാളില്‍ നടന്ന സംഗമം ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.ആമിനയുടെ അദ്ധ്യക്ഷതയില്‍ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എം.വി. ജനാർദ്ദനൻ മുഖ്യാതിഥിയായിരുന്നു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളിധരൻ, കെ.പി.ഉണ്ണികൃഷ്ണൻ, സി ഡി.എസ് ചെയർപേർസണ്‍ കെ.പി.ശ്യാമള, സെക്രട്ടറി പി.എൻ.അനീഷ്, വാർഡ് കൗണ്‍സിലർ എം.പി. നളിനി എന്നിവർ സംസാരിച്ചു. […]

Aanthoor

തദ്ദേശ അദാലത്ത് സെപ്റ്റംബര്‍ രണ്ടിന്: സംഘാടക സമിതി രൂപീകരിച്ചു

കണ്ണൂർ:തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ സെപ്റ്റംബർ രണ്ടിന് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തില്‍ നടക്കുന്ന തദ്ദേശ അദാലത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഡിപിസി ഹാളില്‍ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള പൊതുജനങ്ങളുടെ പരാതികള്‍ തീർപ്പാക്കുന്നതിനുള്ള മികച്ച അവസരമാണ് തദ്ദേശ അദാലത്ത് എന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ […]

Kannur

മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.

ഇരിട്ടി: കേരളപ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷൻ ഇരിട്ടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വദേശി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. എല്‍പി, യുപി, ഹൈസ്കൂള്‍, ഹയർ സെക്കൻഡറി വിഭാഗത്തിലാണു മത്സരം നടത്തിയത്. ഉപജില്ലാ പ്രസിഡന്‍റ് ജാൻസണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സി.വി. കുര്യൻ, ടി.വി. ഷാജി, വി.കെ. ഇസ, കെ. ശ്രീകാന്ത്, പി.ആർ. ശ്രീജിത്ത്, ടി.വി. സജി, വി. ധന്യ, കെ. സുമേഷ്, കെ.പി. അമീൻ, ഷാജി മാത്യു, ജിജോ ജേക്കബ്, ജയലത എന്നിവർ നേതൃത്വം നല്‍കി. STORY […]

Thaliparamba

ഐ.പി.പി.എൽ.ഇ.ഡി. ക്ലബ്ബിന്റെ നേതൃത്വത്തിൽ പുസ്തകങ്ങളുടെ ആദ്യഘട്ട സമാഹരണം തുടങ്ങി.

തളിപ്പറമ്പ് : മണിപ്പുരിലെ ജനകീയ ലൈബ്രറിക്ക് വേണ്ടി തളിപ്പറമ്പ് കിലയിലെ ഐ.പി.പി.എൽ.ഇ.ഡി. ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുസ്തകങ്ങളുടെ ആദ്യഘട്ട സമാഹരണം തുടങ്ങി. കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എ. അശോകൻ അധ്യക്ഷത വഹിച്ചു. ഇ.ടി.സി. പ്രിൻസിപ്പൽ വി.എം. രാജീവ് മുഖ്യാതിഥിയായി. കെ.എസ്. ബിനുരാജ്, സജിന മഠത്തിൽ, ടി.എ. ഫാത്തിമത്തുൽ ഫസ്ന, വിദ്യാർഥി യൂണിയൻ ചെയർമാൻ കെ. സ്നേഹ, കെ.ഗണേശൻ, സ്റ്റുഡന്റ് കോഡിനേറ്റർമാരായ അനിൽ പടവിൽ, കെ.പി. നിഖിൽ എന്നിവർ ചടങ്ങിൽ […]