Entertainment

ഓസ്കര്‍ എൻട്രിക്ക് പരിഗണിക്കപ്പെട്ടത് രണ്ട് മലയാള ചിത്രങ്ങള്‍

ഡല്‍ഹി: ഓസ്കർ പുരസ്കാരങ്ങളില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ എൻട്രിയായി ലാപതാ ലേഡീസ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, അവസാന റൗണ്ട് വരെയെത്തിയ ശേഷം പിന്തള്ളപ്പെട്ട സിനിമകളിലൊന്ന് ഉള്ളൊഴുക്ക്. ഉർവശിയുടെയും പാർവതിയുടെയും ഗംഭീര പ്രകടനങ്ങളിലൂടെ ശ്രദ്ധേയമായ ഉള്ളൊഴുക്ക് ഓസ്കർ എൻട്രിക്ക് അയയ്ക്കാൻ പരിഗണിച്ച അവസാന അഞ്ച് ചിത്രങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. പാർവതിയും ഉർവശിയും, ഉള്ളൊഴുക്ക്ആകെ 29 സിനിമകളാണ് ജൂറിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. ആട്ടം എന്ന മലയാള സിനിമയും ആദ്യ ഘട്ടത്തില്‍ പരിഗണിക്കപ്പെട്ടിരുന്നു. കാൻസ് വേദിയില്‍ അംഗീകരിക്കപ്പെട്ട, മലയാളികള്‍ അഭിനയിച്ച ഓള്‍ വീ ഇമാജിൻ […]