Chapparappadav

മാലിന്യമുക്തമാകാൻ ചപ്പാരപ്പടവ് പഞ്ചായത്ത്‌

ചപ്പാരപ്പടവ്:മാലിന്യമുക്തം നവകേരളം ജനകീയ കാമ്ബയിന്‍റെ വിജയകരമായ നടത്തിപ്പിനായി ചേർന്ന വാർഡുതല സംഘാടക സമിതി രൂപീകരണ യോഗം കുട്ടിക്കരി വയോജന കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടിക്കരി വാർഡംഗം ഷേർലി ചാക്കോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്തല കോർ കമ്മറ്റി കണ്‍വീനർ പി.പി. ഭാർഗവൻ പദ്ധതി വിശദീകരണം നടത്തി. വാർഡിലെ എല്ലാ വീടുകളിലും മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ക്ലസ്റ്ററുകള്‍ രൂപീകരിച്ചു. വർഗീസ് കുഴിമറ്റത്തില്‍, രാജു സിറിയക്, ജോണ്‍ പുത്തൻപുരയില്‍, എം.കെ. ഷാനവാസ്, റോണി ജോർജ്, […]

Aanthoor

ആന്തൂർ മോഡൽ പഠിക്കാൻ കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത്

ധർമ്മശാല: മാലിന്യസംസ്‌കരണ രംഗത്ത് മാതൃകാ തീർക്കുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്ത ആന്തൂർ നഗരസഭയുടെ പ്രവർത്തനങ്ങൾ നേരിൽ കണ്ടു മനസിലാക്കുവാനും പഠിക്കുവാനുമായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളെത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരും ഭരണസമിതി അംഗങ്ങളും സെക്രട്ടറി അടക്കമുള്ല ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. നഗരസഭാ വൈസ് ചെയർപേർസൺ വി. സതീദേവിയുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. തുടർന്ന് നടന്ന യോഗത്തിൽ നഗരസഭ നടത്തുന്ന മാലിന്യ സംസ്ക്കരണ പദ്ധതികളും പ്രവർത്തനങ്ങളും വിവിധ […]

Kannur

കേളകം പഞ്ചായത്തില്‍ പൊതുശ്മശാനം നിര്‍മ്മിക്കും : കലക്ടര്‍

കണ്ണൂർ:കേളകം പഞ്ചായത്തില്‍ പൊതുശ്മശാനം നിർമിക്കുന്നതിന് പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതതയിലുള്ള സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയതായി കലക്ടർ. പൊതുശ്മശാനം ഇല്ലാത്തതിനാല്‍ ആദിവാസികള്‍ക്ക് വീടിനു ചുറ്റും കുഴിമാടമൊരുക്കേണ്ട ഗതികേടാണെന്ന് ആരോപിക്കുന്ന പത്രവാർത്തയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ. റജിസ്റ്റർ ചെയ്ത ബൈജു നാഥ് കേസിലാണ് കലക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. സ്ഥലം പഞ്ചായത്തില്‍ നിന്ന് വിട്ടുകിട്ടുന്ന മുറയ്ക്ക് പൊതുശ്മ ശാനം നിർമിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കേളകം പഞ്ചായത്ത് ഭരണസമിതി തീരു മാനമെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. കെ.എം.അ ബ്ദുള്‍ അസീസ് […]

Chengalayi

വനിതാ ദിനം വിപുലമാക്കാന്‍ ചെങ്ങളായി പഞ്ചായത്ത്

അന്താരാഷ്ട്ര വനിതാ ദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി ചെങ്ങളായി ഗ്രാമപഞ്ചായത്ത്. വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കായി ‘ഉയരെ’ ക്യാമ്പയിന്‍ സംഘടിപ്പിക്കും.  മാര്‍ച്ച് ഒന്ന് മുതല്‍ എട്ട് വരെ വിവിധ പരിപാടികള്‍ നടത്തും. കുടുംബശ്രീ ഓക്‌സിലറി അംഗങ്ങള്‍ അവതരിപ്പിക്കുന്ന ഫ്‌ളാഷ് മോബോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക. തുടര്‍ന്ന് മെന്‍സ്ട്രല്‍ കപ്പ് വിതരണം, സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍, ബോധവല്‍ക്കരണ ക്ലാസ്, സംവാദം, കലാപരിപാടികള്‍, നൈറ്റ് വാക്ക്, അങ്കണവാടി കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരുമായി അല്‍പനേരം എന്നിവയും സംഘടിപ്പിക്കും. date29-02-2024 STORY HIGHLIGHTS:Chemagai Panchayat to expand Women’s […]

Chengalayi

അംഗീകാര നിറവില്‍ ചെങ്ങളായി പഞ്ചായത്ത്

ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഐഎസ്ഒ പ്രഖ്യാപനവും കേരളോത്സവ വിജയികള്‍ക്കുള്ള അനുമോദനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വലിയ മികവാണ് കേരളത്തിന്റെ സാമൂഹിക വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനതീതമായ ജനാധിപത്യ സ്വഭാവമുള്ളവയാണ് നമ്മുടെ തദ്ദേശ സ്ഥാപനങ്ങള്‍. ബഹുസ്വരതയുടെ അന്തരീക്ഷം അവിടെയുണ്ട്. ഗ്രാമപഞ്ചായത്തുകളെ കൂടുതല്‍ ശാക്തീകരിക്കുക എന്നതാണ് ജനാധിപത്യ പ്രക്രിയയെ കൂടുതല്‍ മികവുറ്റതാക്കാന്‍ സഹായകരമാകുക. പൊതുജനങ്ങള്‍ക്ക് കലര്‍പ്പില്ലാത്ത സേവനം നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാധിക്കണമെന്നും കെ വി സുമേഷ് […]

Chengalayi

അക്രമകാരികളായ തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണം.

അക്രമകാരികളായ തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണം. ചെങ്ങളായി:ചെങ്ങളായി ഗ്രാമപഞ്ചായത്ത് പരിധിയിൽ അലഞ്ഞു തിരിയുന്ന അക്രമകാരികളായ തെരുവു നായ്ക്കളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗം ആഷിക് ചെങ്ങളായി ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ശ്രീകണ്ടാപുരം നഗരസഭയിലെ ഒരു വിദ്യാർത്ഥിയെ നായ കടിച്ചു  സംബന്ധിച്ച് ഇന്ന് 23/07/2024 ന് നടന്ന ചെങ്ങളായിഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ആഷിക് ചെങ്ങളായി വിഷയം അവതരിപ്പിച്ചിരുന്നു.  അക്രമകാരികളായ തെരുവ് നായ്ക്കളെ നടപടി സ്വീകരിക്കുന്നതിന് നിലവിൽ യാതൊരു നിയമവും ഇല്ലെന്ന് ഗ്രാമപഞ്ചായത്ത് അറിയിച്ചതോടെയാണ് ജില്ലാ കളക്ടർക്ക് നിവേദനം […]

Pattuvam

‘നവമാംഗല്യം’പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്  പട്ടുവം പഞ്ചായത്ത്.

പട്ടുവം: പ്രായം തികഞ്ഞ സ്ത്രീ-പുരുഷന്മാർ അവിവാഹിതരായിരിക്കുന്നതിന്റെ ആശങ്ക ഇനി വീട്ടുകാരും ബന്ധുക്കളും മാത്രം ഏറ്റെടുക്കേണ്ട, ആശങ്ക മൊത്തമായി ഏറ്റെടുത്ത് സഹായം ഒരുക്കുകയാണ് ഉത്തരമലബാറിലെ ഒരു പഞ്ചായത്ത്. കെട്ടുപ്രായം കടന്നുപോയ അവിവാഹിതരെ കണ്ടെത്തി വിവാഹം കഴിപ്പിക്കുന്നതിന് ‘നവമാംഗല്യം’ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് കണ്ണൂർ തളിപ്പറമ്പിന് സമീപത്തെ പട്ടുവം പഞ്ചായത്ത്. പഞ്ചായത്തിൽ ഓരോ വാർഡിലും ശരാശരി 10 മുതൽ 15 വരെ സ്ത്രീ പുരുഷൻമാർ കെട്ടുപ്രായം കഴിഞ്ഞ് നിൽക്കുന്നതായി കണ്ടെത്തി. ഗ്രാമസഭകളിലും വിഷയം ചർച്ചയായി. ഇതോടെയാണ് ഇക്കാര്യം ഗൗരവമായി എടുത്തുകൂടേയെന്ന് പഞ്ചായത്തിന് […]

Chapparappadav

സാമ്പത്തിക ക്രമക്കേട്:ഹരിതകർമസേനാംഗത്തിനെതിരെ പഞ്ചായത്ത് ഭരണസമിതി.

ചപ്പാരപ്പടവ് : സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ഹരിതകർമസേനാംഗത്തിനെതിരെ അച്ചടക്കനടപടി സ്വീകരിച്ച് ചപ്പാരപ്പടവ് പഞ്ചായത്ത് ഭരണസമിതി. യൂസർ ഫീ പിരിച്ചത് മറച്ച് വെക്കുക, കണക്കിൽ കൃത്രിമം കാണിക്കുക, ആളുകളോട് മോശമായി പെരുമാറുക, ഹരിതകർമസേന അംഗങ്ങൾക്കിടയിൽ ഭരണസമിതിക്കെതിരെ പ്രചാരണം നടത്തുക തുടങ്ങിയ കൃത്യവിലോപങ്ങൾ കണ്ടെത്തിയത്തിനെ തുടർന്നാണ് ഹരിതകർമ സേനാംഗത്തിനെ സർവീസിൽനിന്നും നീക്കംചെയ്തത്. കൺസോർഷ്യം ഭാരവാഹികളുടെ പരാതി, ഭരണസമിതിക്ക് നേരിട്ടിട്ടുള്ള അനുഭവങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഭരണസമിതി യോഗം നടപടി സ്വീകരിച്ചത് എന്ന് പഞ്ചായത്തധികൃതർ പറഞ്ഞു. STORY HIGHLIGHTS:The Chapparapadav Panchayat Administrative […]

Chapparappadav

മാലിന്യരഹിത ഗ്രാമം എന്ന
സ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ്
ചപ്പാരപ്പടവ് പഞ്ചായത്ത്

ചപ്പാരപ്പടവ് : മാലിന്യരഹിത ഗ്രാമം എന്നസ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ്ചപ്പാരപ്പടവ് പഞ്ചായത്ത്. യാത്ര ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തെളിവാണ് 18 വാർഡുകളിലും കഴിഞ്ഞ ഏഴ് വർഷമായി ഹരിതകർമസേന ശേഖരിക്കുന്ന അജൈവമാലിന്യങ്ങളുടെ കണക്ക്. പഞ്ചായത്തിൻ്റെ പരിധിയിൽ കഴിഞ്ഞ ജൂലായ് മാസം മാത്രം ഹരിതകർമ സേന 7705 വീടുകളും 565 സ്ഥാപനങ്ങളും സന്ദർശിച്ച് സംഭരിച്ചത് 6900 കിലോ അജൈവമാലിന്യമാണ്. ഇതിൽ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി സംഭരിച്ച 4020 കിലോയും ഉൾപ്പെടുന്നു. യൂസേഴ്‌സ് ഫീ ഇനത്തിൽ വീടുകളിൽനിന്ന് 3,85,250 രൂപയും സ്ഥാപനങ്ങളിൽനിന്ന് 56,500 രൂപയും അടക്കം […]