Pariyaram Thaliparamba

ഭര്‍ത്താവിനെ വെടിവെച്ച്‌ കൊന്നത് കാമുകൻ; കണ്ണൂരിലെ ബിജെപി വനിതാ നേതാവ് അറസ്റ്റില്‍

കണ്ണൂർ:കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കെ കെ രാധാകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ വി വി മിനി നമ്ബ്യാരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗമാണ് അറസ്റ്റിലായ മിനി നമ്ബ്യാർ. രാധാകൃഷ്ണന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയില്‍ മിനി നമ്ബ്യാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ ചോദ്യം ചെയ്യാനായി മിനി നമ്ബ്യാരെ പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് […]

Pariyaram

പൊലീസ് സ്‌റ്റേഷന് മുന്നില്‍ സത്യാഗ്രഹവുമായി എണ്‍പതുകാരി

പരിയാരം:ജീവിതസമ്ബാദ്യമായ രണ്ടുലക്ഷം രൂപ ചതിയില്‍ തട്ടിയെടുത്ത അയല്‍വാസിക്കെതിരെ നടപടിയാവശ്യപ്പെട്ട് എണ്‍പതുകാരി പരിയാരം പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹസമരം ആറു ദിവസം പിന്നിട്ടു. ചെറുതാഴം പഞ്ചായത്തിലെ കുളപ്പുറം സി.എസ്.ഐ പള്ളിക്ക് സമീപത്തെ തെങ്ങുവളപ്പില്‍ വീട്ടില്‍ എല്‍സിയാണ് പ്ലക്കാർഡുമേന്തി പൊലീസ് സ്റ്റേഷന് മുന്നില്‍ സത്യാഗ്രഹം നടത്തുന്നത്. വാർദ്ധക്യസംബന്ധമായ രോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന തനിക്ക് മരുന്നിന് പോലും പണമില്ലാത്ത അവസ്ഥയില്‍ തുക തിരിച്ചെടുത്ത് നല്‍കണമെന്നാണ് എല്‍സിയുടെ ആവശ്യം. 2022 ജൂണ്‍ 22ന് രണ്ടു ലക്ഷം അയല്‍ക്കാരന്റെ മകളുടെ ഭർത്താവിന്റെ വ്യാപാരം […]

Pariyaram

മുസ്‌ലിം യൂത്ത് ലീഗ് നിവേദനം നൽകി

പരിയാരം : പരിയാരം കുടുംബാരോഗ്യകേന്ദ്രത്തിൽ സ്ഥിര ഡോക്‌ടർ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് പരിയാരം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് നിവേദനം നൽകി.ജീവനക്കാരുടെ കുറവ് പരിഹരിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് സി പ്രമീള ബോബിക്ക് നൽകിയ നിവേദനത്തിൽ യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി വി അബ്ദുൽ ഷുക്കൂർ, വനിതാ ലീഗ് മണ്ഡലം വൈസ്.പ്രസിഡന്റ് കെ പി സൽമത്ത് എന്നിവരുടെ സാന്നിധ്യത്തിൽ യൂത്ത് ലീഗ് പഞ്ചായത്ത് […]

Uncategorized

എമ്പേറ്റിലെ മുൻ വില്ലേജ് അസിസ്റ്റന്റ് കെ.ബി.സൈമൺ (70)നിര്യാതനായി

പരിയാരം:പരിയാരം എമ്പേറ്റിലെ മുൻ വില്ലേജ് അസിസ്റ്റന്റ് കെ.ബി.സൈമൺ (70)നിര്യാതനായി.ഭാര്യ :എൽസി സൈമൺ. മക്കൾ :ഫാ. ലെനിൻ ജോസ്, ഒ. സി. ഡി, കോളയാട് സെൻ്റ്. കൊർ ണെലിയൂസ് പള്ളി വികാരി, ലീൻ അബ്രഹാം പരിയാരം. മരുമകൾ :ഗ്രീഷ്മ കോട്ടപ്പുറം.സഹോദരിമാർ :കൊച്ചുത്രേസ്യ താവം, നിർമല സെബാസ്റ്റ്യൻ. സംസ്കാരം നാളെ ഞായറാഴ്ച വൈകു: മൂന്ന് മണിക്ക് സെൻറ് ഫ്രാൻസിസ് സേവിയർ ദേവാലയം പരിയാരം. STORY HIGHLIGHTS:Former village assistant KB Simon (70) passed away in Empet

Pariyaram

പരിയാരം പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

പരിയാരം: പരിയാരം പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ജെ.എസ്.എസ് ടവറിലെ പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടിയില്‍ അംഗങ്ങള്‍ ഓണം സ്മൃതികള്‍ പങ്കുവെച്ചു. പ്രസ്‌ക്ലബ്ബ് അംഗങ്ങള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ടി.വി.പത്മനാഭന്‍(ദേശാഭിമാനി), രാഘവന്‍ കടന്നപ്പള്ളി(മാധ്യമം), ജയരാജ് മാതമംഗലം(മലയാള മനോരമ), ഒ.കെ.നാരായണന്‍ നമ്പൂതിരി(മാതൃഭൂമി), ശ്രീകാന്ത് പാണപ്പുഴ(ദീപിക, രാഷ്ട്രദീപിക), കെ.പി.ഷനില്‍(പിലാത്തറ ഡോട്‌കോം), നജ്മുദ്ദീന്‍ പിലാത്തറ(ചന്ദ്രിക, പിലാത്തറ വാര്‍ത്ത), പപ്പന്‍ കുഞ്ഞിമംഗലം(ജനയുഗം), അജ്മല്‍ തളിപ്പറമ്പ് (തളിപ്പറമ്പ് വാര്‍ത്തകള്‍) രാജേഷ് പഴയങ്ങാടി(സുപ്രഭാതം), ഭാസ്‌ക്കരന്‍ വെള്ളൂര്‍(പയ്യന്നൂര്‍ ന്യൂസ്), പ്രണവ് പെരുവാമ്പ(നെറ്റ് […]

Pariyaram

സി.പി.എം കൈയേറ്റം: ആരോപണവുമായി എച്ച്‌.ഡി.എസ് അംഗം

പരിയാരം:പരിയാരം: പരിയാരം കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജ് കാമ്ബസിനകത്തെ കെട്ടിടങ്ങളില്‍ വ്യാപകമായി കൈയേറ്റം നടക്കുന്നതായി എച്ച്‌.ഡി.എസ് അംഗം അഡ്വ.രാജീവൻ കപ്പച്ചേരി. പാംകോസ് എന്ന സി.പി.എം നിയന്ത്രിത സഹകരണ സ്ഥാപനത്തിന് കാന്റീൻ നടത്താൻ മുൻ ഭരണസമിതി അംഗീകാരം നല്‍കിയതിന്റെ പേരില്‍ കാമ്ബസിനകത്തെ പല സ്ഥലങ്ങളും കെട്ടിടങ്ങളും കൈയേറി ഏഴിടങ്ങളിലായി പാംകോസിന്റെ വിവിധ സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നതായി രാജീവൻ കപ്പച്ചേരി പറഞ്ഞു. ഇപ്പോള്‍ 1960 ല്‍ കേരള ഗാന്ധി കെ.കേളപ്പൻ നിർമ്മിച്ച്‌ തുറന്നുകൊടുത്ത ചാച്ചാജി വാർഡ് എന്ന ചരിത്രമുറങ്ങുന്ന കെട്ടിടം മൊത്തമായി എച്ച്‌.ഡി.എസിന്റെയോ […]

Pariyaram

കാരുണ്യ സീറോ പ്രോഫിറ്റ് കൗണ്ടർ പദ്ധതി പ്രവർത്തനം തുടങ്ങി.

പരിയാരം:സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കാൻസർ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ നല്‍കുന്ന കാരുണ്യ സീറോ പ്രോഫിറ്റ് കൗണ്ടർ പദ്ധതി പ്രവർത്തനം തുടങ്ങി. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിർവ്വഹിച്ച ശേഷം കണ്ണൂർ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ അനുവദിച്ച കൗണ്ടറിന്റെ ഉദ്ഘാടനം പ്രിൻസിപ്പല്‍ ഇൻ ചാർജ് ഡോ.ഷീബ ദാമോദർ നിർവ്വഹിച്ചു. എൻ.എച്ച്‌.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.കെ.അനില്‍കുമാർ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.കെ.സുദീപ് എന്നിവർ സംസാരിച്ചു. ഇപ്പോള്‍ കാരുണ്യ ഫാർമസുകളിലൂടെ […]

Pariyaram

കാൻസര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിൽ

പരിയാരം:സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടികളുടെ ഭാഗമായി കാൻസർ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ നല്‍കുന്ന കാരുണ്യ സീറോ പ്രോഫിറ്റ് കൗണ്ടർ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിർവ്വഹിച്ച ശേഷം കണ്ണൂർ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ അനുവദിച്ച കൗണ്ടറിന്റെ ഉദ്ഘാടനം പ്രിൻസിപ്പല്‍ ഇൻ ചാർജ് ഡോ. ഷീബ ദാമോദർ നിർവ്വഹിച്ചു. എൻഎച്ച്‌എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനില്‍കുമാർ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് […]

Pariyaram

പരിയാരത്ത് കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

പരിയാരം: പരിയാരത്ത് അമ്മാനപ്പാറയില്‍ വെത്യസ്ഥ സംഭവങ്ങളിലായി മൂന്ന് പേർ കഞ്ചാവുമായി പിടിയില്‍. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവർ പിടിയിലായത് രാത്രി പത്തേകാലിന് അമ്മാനപ്പാറയില്‍ വച്ച്‌ പരിയാരം കുണ്ടപ്പാറയിലെ വാഴപ്പറമ്ബ് ഹൗസിലെ വി.ശോഭിത്ത് (24) നേയാണ് ആറ് ഗ്രാം കഞ്ചാവുമായി പോലീസ് പട്രോളിങ്ങിനിടെ എം പി വിനീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.’ കഴിഞ്ഞ ദിവസം രാത്രി തന്നെ അമ്മാനപ്പാറയില്‍ വച്ച്‌ പതിനാല് ഗ്രാം കഞ്ചാവുമായി പരിയാരം മുടിക്കാനത്തെ പുന്നത്തിരിയില്‍ ഹൗസില്‍ അഖില്‍ സെബാസ്റ്റ്യൻ (24) നേയും, […]

Pariyaram

സിപിഎം സൊസൈറ്റിയുടെ കൈയേറ്റത്തില്‍ നടപടി വേണം : അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

പരിയാരം:പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാമ്ബസിനകത്ത് സൊസൈറ്റിയുടെ മറവില്‍ നടക്കുന്ന സിപിഎമ്മിന്റെ കൈയേറ്റത്തില്‍ നടപടി വേണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. സി.പി.എം. നിയന്ത്രണത്തിലുള്ള പാംകോസ് എന്ന സഹകരണ സ്ഥാപനത്തിന്റെ മറവില്‍ ഇവിടെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റലും നിയമവിരുദ്ധമാണ്. സര്‍ക്കാര്‍ സ്ഥാപനത്തിലെ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുമ്ബോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളെല്ലാം ലംഘിച്ചാണ് ഇവിടെ നിന്നും പഴയ കെട്ടിടത്തിന്റെ വിലപിടിപ്പുള്ള മര ഉരുപ്പടികളൊക്കെ പുറമേക്ക് കടത്തുകയും ചെയ്യുന്നത്. കെട്ടിടത്തിന്റെ മേല്‍പ്പുര പൊളിച്ച്‌ മര […]