Uncategorized

സാഹിറിന് പിറകെ സഹോദരന്‍ അന്‍വറും മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

തളിപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.എം.അൻവറാണ്(44) മരിച്ചത്. മുബീന സ്റ്റോൺ ക്രഷർ ഉടമയാണ്.സഹോദരൻ സാഹിർ(40)ഇന്നലെ മരിച്ചിരുന്നു.അൻവർ കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഏതാനും ദിവസം മുമ്പ് കോഴിക്കോട് നിന്നും കുടുംബസമേതം ഇവർ ഭക്ഷണം കഴിച്ചിരുന്നു.അതിന് ശേഷമായിരുന്നു മഞ്ഞപ്പിത്തം ബാധിച്ചത്.തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പി.സി.പി.മഹമ്മൂദ്ഹാജിയുടെയുംആമിനയുടെയും മകനാണ്.സഹോദരങ്ങൾ: റഷീദ, ഫൗസിയ, ഷബീന. STORY HIGHLIGHTS:After Zahir, his brother Anwar also died of jaundice

Uncategorized

എമ്പേറ്റിലെ മുൻ വില്ലേജ് അസിസ്റ്റന്റ് കെ.ബി.സൈമൺ (70)നിര്യാതനായി

പരിയാരം:പരിയാരം എമ്പേറ്റിലെ മുൻ വില്ലേജ് അസിസ്റ്റന്റ് കെ.ബി.സൈമൺ (70)നിര്യാതനായി.ഭാര്യ :എൽസി സൈമൺ. മക്കൾ :ഫാ. ലെനിൻ ജോസ്, ഒ. സി. ഡി, കോളയാട് സെൻ്റ്. കൊർ ണെലിയൂസ് പള്ളി വികാരി, ലീൻ അബ്രഹാം പരിയാരം. മരുമകൾ :ഗ്രീഷ്മ കോട്ടപ്പുറം.സഹോദരിമാർ :കൊച്ചുത്രേസ്യ താവം, നിർമല സെബാസ്റ്റ്യൻ. സംസ്കാരം നാളെ ഞായറാഴ്ച വൈകു: മൂന്ന് മണിക്ക് സെൻറ് ഫ്രാൻസിസ് സേവിയർ ദേവാലയം പരിയാരം. STORY HIGHLIGHTS:Former village assistant KB Simon (70) passed away in Empet

Uncategorized

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മട്ടന്നൂർ: ശിവപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വിളക്കോട് ചെങ്ങാടിവയൽ സ്വദേശിയും കാക്കയങ്ങാട് ടൗണിലെ ചിക്കൻ സ്റ്റാൾ ഉടമയുമായ പി. റിയാസ് ആണ് മരിച്ചത്. വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. അപകട ശേഷം നിർത്താതെ പോയ കാർ മട്ടന്നൂരിലെ ഒരു വീട്ടിൽ നിന്നും മാലൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. STORY HIGHLIGHTS:A young man died in a collision between a car and a bike

India

സീതാറാം യെച്ചൂരിക്ക് വിട നല്‍കാൻ നാട്, മൃതദേഹം വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന്

ഡൽഹി:സി പിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിട. പൊതുദർശനത്തിനു ശേഷം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി കൈമാറും. ഡല്‍ഹി എയിംസില്‍ സൂക്ഷിക്കുന്ന മൃതദേഹം എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും.എകെജി ഭവനില്‍ രാവിലെ ഒന്‍പത് മണിമുതല്‍ ഉച്ചക്ക് രണ്ടുമണിവരെയാണ് പൊതുദര്‍ശനം. തുടര്‍ന്ന് വസന്തകുഞ്ജിലെ വസതിയിലേക്ക് കൊണ്ടുപോകും. വൈകുന്നേരം മൂന്നുമണിക്കു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും. ശ്വാസകോശ അണുബാധയെ തുടര്‍ന്നു ഡല്‍ഹി എയിംസില്‍ ചികിത്സയിലിക്കെ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു […]

Kerala

മദ്യലഹരിയിൽ അച്‌ഛൻ മകനെ കുത്തിക്കൊന്നു.

കോഴിക്കോട്: കൂടരഞ്ഞിയിൽ മദ്യലഹരിയിൽ അച്‌ഛൻ മകനെ കുത്തിക്കൊന്നു. പൂവാറൻതോട് ജോൺ ആണ് മകൻ ക്രിസ്റ്റിയെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ജോൺ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്നാണ് വിവരം. ബന്ധു വീടുകളിലും മദ്യപിച്ചെത്തി ഇയാൾ സ്‌ഥിരമായി വഴക്കിടാറുണ്ട്. കൂടരഞ്ഞിയിലെ തന്നെ ഒരു ബന്ധുവീട്ടിൽ ജോൺ മദ്യപിച്ചെത്തി ബഹളംവച്ചപ്പോൾ അവർ ക്രിസ്‌റ്റിയെ വിളിച്ച് വിവരം പറഞ്ഞു. ക്രിസ്‌റ്റിയും കൂട്ടുകാരും ഇവിടെയെത്തി ജോണിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. വീട്ടിലെത്തിയതിനു ശേഷവും ബഹളം കേൾക്കുന്നുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. STORY HIGHLIGHTS:Drunken father stabbed […]

Aanthoor

പുത്തലത്ത് ബാലകൃഷ്ണൻ അന്തരിച്ചു.

പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരി വെസ്റ്റ് Dr. വിജയൻ റോഡിനു സമീപം താമസിക്കുന്ന പുത്തലത്ത് ബാലകൃഷ്ണൻ (70) (കച്ചവടം, ധർമശാല) അന്തരിച്ചു.. ഭാര്യ : തൂണോളി വനജ. മക്കൾ : ശ്രീഷ, ഷിജു. മരുമക്കൾ : ദിലീപ് സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക്. കൊട്ടപ്പാലം ശ്മശാനത്തിൽ. STORY HIGHLIGHTS:Balakrishnan passed away in Putthalam.

Uncategorized

അന്തരിച്ചു

പൂമംഗലം സ്കൂളിന് സമീപം താമസിക്കുന്ന എ.വി വാസുദേവൻ്റെ ഭാര്യ വി .രത്നവല്ലി  അന്തരിച്ചു 9 മണിക്ക് പൂമംഗലം  സമുദായ ശ്മശാനത്തിൽ സംസ്കാരം…..മക്കൾ : സേജ്( Techno Solution Taliparamba)സീന ( Techno Solution Taliparamba)മരുമക്കൾ : മോഹനൻ(ഇരിട്ടി)സിന്ധു(തളിപ്പറമ്പ) STORY HIGHLIGHTS:V. Ratnavalli, wife of AV Vasudevan, who lives near Poomangalam School, passed away.

Kerala

നവവരന്‍ വിവാഹ ദിവസം ജീവനൊടുക്കി.

കരിപ്പൂരില്‍ നവവരന്‍ വിവാഹ ദിവസം ജീവനൊടുക്കി. കരിപ്പൂര്‍ കുമ്മിണിപ്പറമ്ബ് സ്വദേശി ജിബിനാണ്[30] മരിച്ചത്. കൈ ഞരമ്ബ് മുറിച്ച നിലയിലാണ് ജിബിനെ കണ്ടെത്തിയത്. ശുചിമുറിയില്‍ വെച്ചായിരുന്നു സംഭവം. രാവിലെ വിവാഹത്തിന് ഇറങ്ങുന്നതിനു മുന്‍പായി ജിബിന്‍ ശുചിമുറിയിലേക്ക് കയറിയിരുന്നു. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതിനാല്‍ ആണ് വീട്ടുകാര്‍ അന്വേഷിച്ച്‌ എത്തിയത്. ശുചിമറിയില്‍ നിന്നും ഏറെ നേരമായിട്ടും പുറത്ത് വരാത്തതിനാല്‍ വീട്ടുകാര്‍ വാതില്‍ പൊളിച്ച്‌ അകത്തു കടക്കുകയായിരുന്നു. അകത്തു കടന്നു നോക്കിയപ്പോഴാണ് കൈ ഞരമ്ബ് മുറിച്ച്‌ മരിച്ച നിലയില്‍ ജിബിനെ […]

Pariyaram

ആംബുലന്‍സും ഫയര്‍ ഫോഴ്‌സിന്റെ വാഹനവും കൂട്ടിയിടിച്ച് ഒരു മരണം

പരിയാരത്തെ ആംബുലന്‍സും ഫയര്‍ ഫോഴ്‌സിന്റെ വാഹനവും കൂട്ടിയിടിച്ച് ഒരു മരണം; ഏഴോം കൊട്ടില സ്വദേശി ആണ് മരണപ്പെട്ടത് പരിയാരം: പരിയാരത്തെ ആംബുലന്‍സ്  കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും മരിച്ച രോഗിയുടെ മൃതദേഹവുമായി പോയ ആംബുലന്‍സും ഫയര്‍ ഫോഴ്‌സിന്റെ വാഹനവും കുട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഏഴോം കൊട്ടില സ്വദേശി മിഥുന്‍ (38) ആണ് മരിച്ചത്. തലശ്ശേരി പാലയാട് അണ്ടല്ലൂര്‍കാവിന് സമീപത്തെ ഹരിദാസ് എന്നാളുടെ മൃതദേഹവുമായി പോകുകയായിരുന്ന ആംബുലന്‍സും ഫയര്‍ ഫോഴ്‌സ് വാഹനവും ധര്‍മ്മടം മൊയ്തു പാലത്തില്‍ […]

Uncategorized

ഗുഡ്സ് ട്രെയിൻ തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം. മസ്ജിദിന് സമീപത്ത് ജഷീറിന്റെ മകൻ പിപി മുഹമ്മദ് ഷിനാസ് ആണ് മരിച്ചത്. പാലത്തിലൂടെ സഹോദരനൊപ്പം നടന്നു പോകുന്നതിനിടയാണ് അപകടമുണ്ടായത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് ഇടിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. STORY HIGHLIGHTS:A 9-year-old boy died after being hit by a goods train