മദ്യലഹരിയിൽ അച്‌ഛൻ മകനെ കുത്തിക്കൊന്നു.
കോഴിക്കോട്: കൂടരഞ്ഞിയിൽ മദ്യലഹരിയിൽ അച്‌ഛൻ മകനെ കുത്തിക്കൊന്നു. പൂവാറൻതോട് ജോൺ ആണ് മകൻ ക്രിസ്റ്റിയെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ജോൺ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്നാണ് വിവരം. ബന്ധു വീടുകളിലും മദ്യപിച്ചെത്തി ഇയാൾ സ്‌ഥിരമായി വഴക്കിടാറുണ്ട്. കൂടരഞ്ഞിയിലെ തന്നെ ഒരു ബന്ധുവീട്ടിൽ ജോൺ മദ്യപിച്ചെത്തി ബഹളംവച്ചപ്പോൾ അവർ ക്രിസ്‌റ്റിയെ വിളിച്ച് വിവരം പറഞ്ഞു. ക്രിസ്‌റ്റിയും കൂട്ടുകാരും ഇവിടെയെത്തി ജോണിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. വീട്ടിലെത്തിയതിനു ശേഷവും ബഹളം കേൾക്കുന്നുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. STORY HIGHLIGHTS:Drunken father stabbed […]