Uncategorized

അഴിമുഖത്ത് ഫൈബർ വളളം മറിഞ്ഞ് ഒരാൾ മരിച്ചു.

പാലക്കോട് അഴിമുഖത്ത് ഫൈബർ വളളം മറിഞ്ഞ് ഒരാൾ മരിച്ചു. പാലക്കോട് വലിയ കടപ്പുറം സ്വദേശി കെ. എ നാസർ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ഫൈബർ വള്ളം മണൽത്തിട്ടയിൽ ഇടിച്ചു മറിയുകയായിരുന്നു. മൊട്ടാബ്രം ക്രസൻ്റ് ഹോസ്‌പിറ്റലിലേക്ക് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. STORY HIGHLIGHTS:One person died after a fiber ring overturned at Palakode estuary.

Uncategorized

സഹ.ആശുപത്രി സെക്യൂരിറ്റി
ജീവനക്കാരൻ അന്തരിച്ചു

തളിപ്പറമ്പ : ഒഴക്രോം സ്വദേശി തളിപ്പറമ്പസഹ.ആശുപത്രി സെക്യൂരിറ്റിജീവനക്കാരൻ.കെ.പി. അനീഷ്(50)അന്തരിച്ചു. സി.പി.ഐ. എം ഒഴക്രോംബ്രാഞ്ച് അംഗമാണ് ഒഴക്രോത്തെപരേതരായ കെ.പി. ഗോവിന്ദൻനാരായണി എന്നിവരുടെ മകനാണ് . ഭാര്യ: ശശികല . മക്കൾ അഭിരാം, അനിക (വിദ്യാർത്ഥികൾ) .സഹോദരങ്ങൾ പരേതയായ ലളിത, ശ്യാമള, മോഹനൻ, ശശിധരൻ, സത്യൻ, സുരേഷ് ബാബു. സംസ്കാരം ഞായറാഴ്ച്ച ഉച്ചക്ക് 3 മണിക്ക് ധർമ്മശാല ശാന്തി തീരം വാതക ശ്മശാനത്തിൽ നടന്നു. STORY HIGHLIGHTS:Taliparamba Assoc. Hospital Security Employee.K.P.  Anish (50) Died.

Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24) ആണ് മരണപ്പെട്ടത്. തിങ്കാളഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് ഹക്കീം ഓടിച്ച കാര്‍ ട്രെയിലറില്‍ ഇടിക്കുകയായിരുന്നു. അല്‍ഐനില്‍ നിന്നു അബൂദബിയിലേക്ക് വരുന്നവഴി സൈ്വഹാന്‍ എന്ന സ്ഥലത്താണ് അപകടം. സഹോദരനോടൊപ്പം അല്‍ഐനില്‍ ബിസിനസ് നടത്തുകയാണ്. അവിവാഹിതനാണ്. പിതാവ്: അബ്ദുല്‍ ഖാദര്‍. മാതാവ്: ഖൈറുന്നിസ. സഹോദരങ്ങള്‍: അസ്ഹര്‍(അല്‍ഐന്‍), ഹാജറ, ഹസ്‌ന. മയ്യിത്ത് നാട്ടിലെത്തിച്ച് ചൊവ്വാഴ്ച […]