പട്ടുവം സർവീസ് സഹകരണ ബാങ്ക് നൂറ് ഏക്കറിൽ നെൽക്കൃഷിയിറക്കുന്നു.
പട്ടുവം: പട്ടുവം സർവീസ് സഹകരണ ബാങ്ക് നൂറ് ഏക്കറിൽ നെൽക്കൃഷിയിറക്കുന്നു. ഞാറ് നടീൽ ഉദ്ഘാടനം പട്ടുവം കാവുങ്കലിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. എം. വിജിൻ എം.എൽ.എ. അധ്യക്ഷതവഹിച്ചു. പട്ടുവം പഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീമതി, ആനക്കീൽ ചന്ദ്രൻ, ടി.വി. സിന്ധു, ടി.വി. രതീഷ്, രാഗിഷ കെ. രാമദാസ്, വി.വി. ബാലകഷ്ണൻ, കെ. പി.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ബാങ്കിലെ സീനിയർ ക്ലർക്ക് പി. അശോകനാണ് പദ്ധതിയുടെ കോ ഓർഡിനേറ്റർ. STORY HIGHLIGHTS:Pattuvam Service Cooperative Bank is […]