Pariyaram

പിലാത്തറയില്‍ ദേശീയപാതയുടെ സ്ലാബ് അടര്‍ന്നുവീണു

പയ്യന്നുർ:പുതുതായി നിര്‍മ്മിക്കുന്ന ദേശീയപാതയിലെ കൂറ്റന്‍ സംരക്ഷണ ഭിത്തിയില്‍ നിന്ന് സ്ലാബ് അടര്‍ന്നുവീണു. പിലാത്തറ ടൗണിന് സമീപം ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവ സമയത്ത് സ്‌കൂള്‍ കൂട്ടികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു. ഈ സമയത്ത് ഇതുവഴി വന്ന ബൈക്ക് യാത്രക്കാരനും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ആറ് വരിപ്പാതയുടെ നടുവില്‍ നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയിലെ സ്ലാബ് സര്‍വീസ് റോഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിക്കുന്ന റോഡ് പണിക്കിടെ സ്ലാബ് അടര്‍ന്ന് വീണത് യാത്രക്കാരില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. വളരെയേറെ ഉയരത്തില്‍ […]

Kannur

പി.കണ്ണൻ നായർ മന്ദിരം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.കെ.ബിജു ഉദ്ഘാടനം ചെയ്തു.

പയ്യന്നൂർ:സി പി.എം കരുവാച്ചേരി , കരുവാച്ചേരി പടിഞ്ഞാറ് ബ്രാഞ്ചുകള്‍ക്കായി പുതുതായി നിർമ്മിച്ച പി.കണ്ണൻ നായർ മന്ദിരം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.കെ.ബിജു ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിയറ്റംഗം ടി.ഐ.മധുസൂദനൻ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.സന്തോഷ് പതാക ഉയർത്തി. ജില്ല കമ്മിറ്റിയംഗം സി കൃഷ്‌ണൻ ഫോട്ടോ അനാഛാദനം ചെയ്തു. സംസ്ഥാന ചലച്ചിത്ര ജൂറി പരാമർശം നേടിയ കെ.സി കൃഷ്‌ണനെ ജില്ല കമ്മിറ്റിയംഗം വി.നാരായണൻ ആദരിച്ചു.വി. കുഞ്ഞികൃഷ്ണൻ, പി.വി.കുഞ്ഞപ്പൻ, സരിൻ ശശി, കെ.രാഘവൻ, ടി.വിശ്വനാഥൻ, എം.ആനന്ദൻ, എം.പ്രദീപൻ സംസാരിച്ചു. […]

Kannur

മോഷണക്കേസില്‍ പ്രതി പിടിയില്‍, മോഷ്ടിച്ചത് ബാങ്കിലടക്കാനുള്ള പണം

പയ്യന്നൂർ:പയ്യന്നൂരിലെ കുടുംബശ്രീ കോഫി ബങ്കിലെ മോഷണക്കേസില്‍ പ്രതി പിടിയില്‍. അന്നൂർ സ്വദേശി രാധാകൃഷ്ണനാണ് പിടിയിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയിലാണ് കോഫി ബങ്കില്‍ മോഷണം നടന്നത്. പൂട്ട് പൊളിച്ച്‌ അകത്ത് കയറിയ മോഷ്ടാവ് ബാങ്ക് വായ്‌പ തിരിച്ചടവിനായി സൂക്ഷിച്ചിരുന്ന 8,000 രൂപയാണ് ഇയാള്‍ കവർന്നത്. രാവിലെ കട തുറക്കാനെത്തിയവരാണ് മോഷണ ശ്രമം ആദ്യം അറിഞ്ഞത്. പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് കടയ്ക്കുള്ളില്‍ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു. ചിത്രലേഖ, എം.വിജി എന്നീ കുടുംബശ്രീ പ്രവർത്തകരാണ് സ്ഥാപനം […]

Kannur

കുഞ്ഞിമംഗലത്ത് സംഘര്‍ഷം, സി.പി.എമ്മുകാര്‍ സംഘം ചേര്‍ന്ന് പോലീസിനെ ആക്രമിച്ചു

കുഞ്ഞിമംഗലത്ത് സംഘര്‍ഷം, സി.പി.എമ്മുകാര്‍ സംഘം ചേര്‍ന്ന് പോലീസിനെ ആക്രമിച്ചു. എസ്.ഐ ഉള്‍പ്പെടെ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. പയ്യന്നൂര്‍ എസ്.ഐ.സി.സനിത്ത്(30), റൂറല്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് സി.പി.ഒ കെ.ലിവിന്‍(32) എന്നിവര്‍ക്കാണ് പരിക്കേറ്റത് സംഭവത്തില്‍ എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു  പ്രശ്‌നങ്ങളുടെ തുടക്കം.കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിലെ തീയ്യക്ഷേമസഭയുടെ ഓഫീസിന് മുന്‍വശം മല്ലിയോട്ട്തീയക്ഷേമസഭയുടെയും ക്ഷേത്രസംരക്ഷണസമിതിയുടെയും പ്രവര്‍ത്തകര്‍ പ്രതിഷേധയോഗം ചേരുന്നറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. പ്രതിഷേധയോഗം കഴിഞ്ഞ് തീയ്യക്ഷേമ പ്രവര്‍ത്തകര്‍ മടങ്ങവെ 6.20 ന് പ്രവര്‍ത്തകനായ ഒരാളെ സി.പി.എമ്മുകാര്‍ ആക്രമിച്ചു. ഇത് തടയാനെത്തിയ […]

Sports

കുഞ്ഞിമംഗലത്ത് ആധുനിക സ്റ്റേഡിയം വരുന്നു.

കുഞ്ഞിമംഗലത്ത് ആധുനിക സ്റ്റേഡിയം വരുന്നു; നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് മന്ത്രി അബ്‌ദുറഹിമാൻ പയ്യന്നുർ:കേരളത്തിലെ കായിക മേഖലകായിക മേഖലയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഈ സാമ്ബത്തിക വർഷം അവസാനിക്കുമ്ബോള്‍ പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സർക്കാർലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തില്‍ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ആധുനിക സ്റ്റേഡിയം നിർമ്മാണത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം ഇപ്പോള്‍ കായിക ഇക്കോണമി […]

Kannur

കുഞ്ഞിമംഗലത്ത് നീർത്തടം നികത്തിയ മണ്ണ് തിരിച്ചെടുക്കും

പയ്യന്നൂർ: ഏറെ വിവാദത്തിനിടയാക്കിയ കുഞ്ഞിമംഗലത്തെ നികത്തിയ നീർത്തടം പുനഃസ്ഥാപിക്കുന്നു. ഹൈകോടതി ഇടപെട്ടതോടെയാണ് നികത്തിയ 10 ഏക്കറോളം സ്ഥലത്തെ മണ്ണ് തിരിച്ചെടുത്ത് പകരം കണ്ടൽ വെച്ചുപിടിപ്പിക്കാൻ തീരുമാനമായത്. വെള്ളിയാഴ്ച ഗ്രാമ പഞ്ചായത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. കുഞ്ഞിമംഗലം ഗ്രമപഞ്ചായത്ത് സെക്രട്ടറിക്കു പുറമെ പയ്യന്നൂർ താഹസിൽദാർ, വനം വകുപ്പ് ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫിസർ, സ്ഥലമുടമയുടെ പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു. യോഗ നിർദേശപ്രകാരം തിങ്കളാഴ്ച മുതൽ മണ്ണ് മാറ്റുന്ന പ്രവൃത്തി ആരംഭിക്കും. ഇതിനായി മണ്ണുമാന്തിയന്ത്രവും ടിപ്പർ ലോറിയും ഉപയോഗപ്പെടുത്തുമെന്ന് ഉടമയുടെ പ്രതിനിധി […]

Kannur

പെരുമ്ബ പാലത്തില്‍ വീണ്ടും കുഴിയടക്കല്‍ വഴിപാട്.

പയ്യന്നൂർ:തകർച്ച നേരിടുന്ന പെരുമ്ബ പാലത്തില്‍ വീണ്ടും കുഴിയടക്കല്‍ വഴിപാട്. പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുകയോ പ്രഖ്യാപിച്ച പുതിയ പാലം നിർമിക്കുന്നതിന് നടപടി സ്വീകരിക്കുകയോ ചെയ്യാതെ കുഴി മാത്രം അടച്ച്‌ പതിവ് നടപടിക്രമം പൂർത്തിയാക്കുകയാണ് അധികൃതർ. 1957ല്‍ നിർമിച്ച പാലത്തിന്റെ അടിഭാഗത്തെ കമ്ബികള്‍ തുരുമ്ബെടുത്ത് കോണ്‍ക്രീറ്റ് അടർന്ന നിലയിലാണ്. പൊതുമരാമത്ത് വകുപ്പ് നിയോഗിച്ച ടീം പാലം പരിശോധിച്ച്‌ പുനർനിർമാണം നിർദേശിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. പാലം നന്നാക്കാൻ വലിയൊരു ദുരന്തമുണ്ടാകണോ എന്നാണ് പയ്യന്നൂരുകാർ അധികൃതരോട് ചോദിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ് തകർന്നിട്ടും പാലം നന്നാക്കാനുള്ള […]